കൊക്കക്കോളയ്ക്ക് കേരളത്തില്‍ എന്തും സാധ്യമാണ്

ഈ സീസണില്‍ ശബരിമലയിലെ ശീതളപാനീയ വിപണിയുടെ കുത്തകാവകാശം കൊക്കക്കോള
കമ്പനിക്ക് ലഭിക്കുകയുണ്ടായി. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ ഭാവി വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലെത്തുകയും, കൊക്കക്കോളയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കപ്പെട്ട പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുമ്പോള്‍ കോള കമ്പനിക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ശബരിമലയിലേക്ക് വരെ അനായാസം പ്രവേശിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?