പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും
കേരളീയം മാസിക ഏര്‍പ്പെടുത്തുന്ന ബിജു എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും 2017 ജൂണ്‍ 28, ബുധന്‍ വൈകീട്ട് 5.00ന് തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് നടത്തുന്നു. ഈ വര്‍ഷത്തെ ഫെലോഷിപ്പിന് അര്‍ഹനാകുന്ന വ്യക്തിക്ക്, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ഇ.എ.എസ്. ശര്‍മ്മ 10,009 രൂപയുടെ ഫെലോഷിപ്പ് കൈമാറും. തുടര്‍ന്ന് ‘പരിസ്ഥിതി, വികസനം, ഭരണനിര്‍വഹണം: തിരുത്തേണ്ട ധാരണകള്‍’ എന്ന വിഷയത്തില്‍ അദ്ദേഹം 9-ാമത് ബിജു എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ‘ഭൂമി കയ്യേറ്റങ്ങള്‍ കേരളത്തിന്‍റെ പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ടിനാണ് ഇത്തവണ ഫെലോഷിപ്പ് നല്‍കുന്നത്. കേരളീയത്തിന് കേരളീയത്തിന് ലഭിച്ച എന്‍ട്രികളില്‍ നിന്നും, കെ. രാജഗോപാല്‍ ചെയര്‍പേഴ്സണും (മാദ്ധ്യമപ്രവര്‍ത്തകന്‍), ഡോ. എസ്. ശങ്കര്‍ (പരിസ്ഥിതി ശാസ്ത്രജ്ഞന്‍), എസ്. ഉഷ (ഡയറക്ടര്‍, തണല്‍, തിരുവനന്തപുരം), സി.ആര്‍ നീലകണ്ഠന്‍ (രാഷ്ട്രീയ പ്രവര്‍ത്തകന്‍) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഫെലോഷിപ്പ് ജേതാവിനെ കണ്ടെത്തുന്നത്.
2017 ലെ ഫെലോഷിപ്പ് ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.