ഇത് ജനങ്ങളെ കൊന്നൊടുക്കി സമരങ്ങളെ നിശബ്ദമാക്കുന്ന കാലം
ഈ വികസനത്തെ നമ്മള്‍ എങ്ങനെയാണ് നേരിടേണ്ടത്? നേരിട്ടേ കഴിയൂ. കാരണം നമ്മെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പ്രശ്‌നമാണ്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നമാണ്. സ്വകാര്യകമ്പനികള്‍ക്കത് സമ്പത്തും ലാഭവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരമാണ്.