കോവിഡ് 19: ഭീഷണിയോ അതോ അവസരമോ?
വൈറസിന്റെ കാര്യത്തിലെന്ന പോലെ കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിലും
പ്രവചനാത്മകമായ താക്കീതുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് വൈകാതെ ബോധ്യപ്പെടും.
വികസനത്തിന്റെ ശൈലി ഇനിയും മാറ്റുന്നില്ലെങ്കില്‍ കടുത്ത തിരിച്ചടികളില്‍ നിന്ന് മനുഷ്യരാശിക്ക് മോചനമില്ല എന്ന പാഠമാണ് ഈ ദുരന്തത്തില്‍ നിന്നും പഠിക്കേണ്ടത്. പക്ഷെ, അതു തന്നെയാണോ ഈ ലോകത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തികള്‍ പഠിക്കുക?