തത്വദീക്ഷയില്ലാത്ത ജീവിതം

ഉപജീവനം കണ്ടെത്തല്‍ എന്ന വിഷയത്തില്‍ ഹെന്റി ഡേവിഡ് തോറോ 1854 മുതല്‍ നടത്തിയ പ്രഭാഷണങ്ങളാണ് തത്വദീക്ഷയില്ലാത്ത ജീവിതം എന്ന പേരില്‍ പിന്നീട് ലേഖനമായത്. എന്നാല്‍ ഈ ലേഖനം ഉപജീവനത്തെക്കുറിച്ച് മാത്രമല്ല, ആധുനികമനുഷ്യന്റെ ദൈനംദിന വ്യവഹാരങ്ങളെയെല്ലാം നിശിതമായി വിലയിരുത്തുന്നുണ്ട്. ചിലയിടങ്ങളില്‍ തോറോയുടെ ജ്ഞാനാനുഭവങ്ങളെ സൂക്ഷമമായി വെളിപ്പെടുത്തുന്നുണ്ട്. പ്രകൃതിയുമായുള്ള മനുഷ്യന്റെ തദാത്മ്യമാണ് ജ്ഞാനത്തിന്റെ ഉറവിടമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Read More

മരങ്ങളും മനുഷ്യരും

ദാര്‍ശനികനും കവിയും എഴുത്തുകാരനുമായിരുന്ന ഹെന്റി ഡേവിഡ് തോറോ (1817-1862) അമേരിക്കയിലെ മസാച്ചുസെറ്റ്‌സ്
പ്രദേശത്തെ കോണ്‍കോര്‍ഡ് ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. വാള്‍ഡന്‍ (walden) ; തടാകക്കരയിലെ ജീവിതക്കുറിപ്പുകള്‍, നിയമലംഘനമെന്ന ഉത്തരവാദിതത്തെക്കുറിച്ച് (On the dtuy of civil disobedience), തത്വദീക്ഷയില്ലാത്ത ജീവിതം (life without principle) എന്നിവ പ്രധാന കൃതികളില്‍ ചിലതാണ്. അമേരിക്കയിലെ അടിമ വ്യാപാരത്തിനും, ആര്‍ത്തിപിടിച്ച ഉപഭോഗ ജീവിതശൈലിക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുണ്ടായിരുന്നു തോറോയ്ക്ക്. അദ്ദേഹത്തിന്റെ ‘മെയിനിലെ കാടുകള്‍’ എന്ന യാത്രാക്കുറിപ്പിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍.

Read More