സുതാര്യത ജനാധിപത്യം ധാര്‍മ്മികത
സത്യസന്ധമെങ്കില്‍ രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഒന്നാകേണ്ടതാണ്. എന്നാല്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളുടെ താല്‍പര്യങ്ങളാണ് പാര്‍ട്ടിയുടേതെന്ന നിലയില്‍ പുറത്തുവരുന്നത്. ഇതു പലപ്പോഴും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകും. പാര്‍ട്ടിക്കു കീഴ്‌പ്പെട്ടുനില്‍ക്കുന്ന ജനപ്രതിനിധിക്ക് അതിനൊപ്പം നീങ്ങാനേ പ്രാപ്തിയുണ്ടാകൂ.