സലീംകുമാര്‍ ഹജ്ജ് കര്‍മ്മത്തിന് സഹായം ചെയതത് ശരിയാണോ?
സലീംകുമാര്‍ ഹജ്ജ് കര്‍മ്മത്തിന് സഹായം ചെയതത് ശരിയാണോ? : കെ. ആര്‍.സുകുമാരന്‍
Read Moreഗാന്ധിയന്‍ നാടോടി കവിതകള്‍
ഒന്ന്
ഒരു കുതിരയും കഴുതയും
രണ്ടുകാളകളും നോക്കിനില്‍ക്കുമ്പോഴാണ്
ഗാന്ധിജിക്ക് വെടിയേറ്റത്
കുതിര : എന്നേക്കാളും വേഗത്തില്‍ കുതിക്കുമായിരുന്നു…..
അതുകൊണ്ടായിരിക്കുമോ?
കഴുത : എന്നേക്കാളും ഭാരം ചുമക്കുമായിരുന്നു…..
അതുകൊണ്ടായിരിക്കുമോ?
കാളകള്‍ : ഞങ്ങളെക്കാളുമാഴത്തില്‍
ഉഴുതുമറിക്കുമായിരുന്നു
നിരന്തരം……
അതുകൊണ്ടുതന്നെയാണ്……
ഭോപ്പാലിന്റെ സമരപാഠങ്ങള്‍
മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങള്‍ പിടഞ്ഞുമരിച്ച ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തമായ ഭോപ്പാല്‍ ദുരന്തം 27 വര്‍ഷങ്ങള്‍ക്ക് ശേഷവും നീതി തേടുകയാണ്. 1984 ഡിസംബര്‍ രണ്ടിലെ ദുരന്തരാത്രി ജീവിതം അസാധ്യമാക്കിത്തീര്‍ത്ത നിരവധി ജീവനുകള്‍ ഇന്നും ഭോപ്പാലില്‍ നരകയാതന അനുഭവിക്കുന്നു. ദുരന്തത്തിന്റെ കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ഭോപ്പാലിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമാകാതെ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. തലമുറകളിലേക്ക് വ്യാപിക്കുന്ന രാസവിഷത്തിന്റെ സാന്നിദ്ധ്യം ഇന്ന് ഭോപ്പാലിനെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റുകളിലൊന്നായ യൂണിയന്‍ കാര്‍ബൈഡിന് മുന്നില്‍ മുട്ടുമടക്കാതെ ഈ കൊടിയ ദുരന്തത്തിന്റെ ഇരകള്‍ പോരാട്ടം തുടരുകായാണ്. ഭോപ്പാലിന്റെ നീതിക്ക്‌വേണ്ടി 1984 മുതല്‍ പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സത്യനാഥ് സാരംഗി
ഭോപ്പാല്‍ അനുഭവങ്ങള്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു
ട്രിബ്യൂണല്‍ അട്ടിമറിക്കാനുള്ള നീക്കം
പ്ലാച്ചിമടക്കാരുടെ കുടിവെള്ളം നശിപ്പിച്ച കൊക്കക്കോള ശുദ്ധജലവിതരണത്തിന്റെ പേരില്‍ കേരളത്തില്‍ പുനരവതരിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിയുമായെത്തിയ കൊക്കക്കോളയുടെ നടപടിയോടുള്ള പ്രതികരണങ്ങള്‍ തുടരുന്നു…
Read Moreനിങ്ങള്‍ക്കൊരു മനുഷ്യനാകണോ? കാടനാകൂ
കാട് എന്ന സര്‍വ്വകലാശാലയില്‍ നിന്നും അറിവുകള്‍ സ്വായത്തമാക്കിയ വന്യജീവി ഫോട്ടോഗ്രാഫര്‍
എന്‍.എ. നസീറിന്റെ വാക്കുകളിലൂടെ സഞ്ചരിച്ച് പഞ്ചേന്ദ്രിയങ്ങളുടെ പൂര്‍ണ്ണകഴിവിനെ കാട് എങ്ങനെ
രൂപപ്പെടുത്തുന്നു എന്ന് അനുഭവിച്ചറിയുന്നു
നമ്മുടെ കുട്ടികളില്‍ വേണോ ഈ പരീക്ഷണം?
അഞ്ച് പ്രതിരോധമരുന്നുകള്‍ ഒറ്റയടിക്ക് നല്‍കാവുന്ന പെന്റവലന്റ് വാക്‌സിന്‍ ശരിയായ പഠനം നടത്താതെ
കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികളില്‍ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പരീക്ഷണഫലമറിഞ്ഞ ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കേരളത്തിന്റെ
സാഹചര്യത്തില്‍ ഒരിക്കലും ഹിബ്ബ് രോഗബാധ ഒരു സാമൂഹിക ആരോഗ്യ വെല്ലുവിളിയായി ഉയര്‍ന്നു വന്നിട്ടില്ല. എന്നിട്ടും നമ്മുടെ കുട്ടികളില്‍ ഈ മരുന്ന് പരീക്ഷണം നടത്തുന്നതിന്റെ പിന്നിലെ താത്പര്യങ്ങള്‍ തുറന്നുകാട്ടുന്നു
ഒരു നോവലും ഒരു വായനക്കാരനും
ഐ. ഷണ്‍മുഖദാസിന്റെ ‘ശരീരം, നദി, നക്ഷത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് മനുഷ്യസ്‌നേഹത്തിനും നന്മയ്ക്കും ലഭിക്കുന്ന ആദരവായി മാറിയ അനുഭവം വിശദീകരിക്കുന്നു
Read Moreപച്ചപ്പിന് പിന്നില്‍ മറഞ്ഞിരിക്കുന്നത്
ഉയര്‍ന്ന ആത്മഹത്യാനിരക്ക്, ഏറ്റവും കൂടുതല്‍ മാനസികരോഗികള്‍, ഉയര്‍ന്ന മദ്യപാനനിരക്ക്, ഏറ്റവും കൂടുതല്‍ വാഹനനിരക്ക്, ഏറ്റവും ഉയര്‍ന്ന സ്ത്രീ അനുപാതവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും. കേരളത്തിന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ അഭിമാനിക്കാന്‍ വകനല്‍കുന്നവയല്ലെന്ന് പാണ്ഡുരംഗ ഹെഗ്‌ഡെ
Read Moreഒരു സൈക്കിളായി പുനര്‍ജനിക്കുമെങ്കില്‍
ഒരു സൈക്കിളായി പുനര്‍ജനിക്കുമെങ്കില്‍ അത് ഈ ഹോളണ്ടില്‍ തന്നെയാകണം എന്ന് കവി അയ്യപ്പനെ മനസ്സിലോര്‍ത്ത് ഡച്ചുകാരോട് പറഞ്ഞ അപൂര്‍വ്വ സന്ദര്‍ഭം ഓര്‍ക്കുന്നു
Read Moreഇതിന്റെ പേരാണ് അവബോധം
കേരളീയം 2011 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘വണ്‍ഡേസ്‌കൂള്‍ ഓണ്‍ഹെല്‍ത്ത് ‘എന്ന ആരോഗ്യപരിപാടിയെക്കുറിച്ച് കേരളീയത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മറുപടി പറയുന്നു
Read More