വനസംരക്ഷണാധികാരവും വനഭരണവും
ആദിവാസികളെ വനസംരക്ഷണത്തിന്റെ ശത്രുക്കളായി കണ്ടിരുന്ന ചരിത്രപരമായ ആ തെറ്റുകള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2006ല്‍ വനാവകാശ നിയമം(The Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Act, 2006 – FRA) യാഥാര്‍ത്ഥ്യമാകുന്നത്. വനവിഭവങ്ങളുടെ മേലുള്ള അവകാശവും വനം സംരക്ഷിക്കുന്നതിനുള്ള അധികാരവും വനാശ്രിത ഗോത്രസമൂഹങ്ങളുടെ ഗ്രാമസഭകള്‍ക്കാണോ അതോ വനം വകുപ്പിനാണോ എന്ന് വനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നതിനായി കേരളീയവും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും (കെ.എഫ്.ആര്‍.ഐ) ചേര്‍ന്ന് 2012 നവംബര്‍ 4ന് കെ.എഫ്.ആര്‍.ഐയില്‍ വച്ച് ഒരു സംവാദം സംഘടിപ്പിച്ചു. വനാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല എന്നുമാത്രമല്ല അട്ടിമറിക്കപ്പെടാനുള്ള ശ്രമങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംവാദം സംഘടിപ്പിച്ചത്. സംവാദത്തിന്റെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.