75 വര്‍ഷങ്ങള്‍ക്കുശേഷം സലിം അലിയുടെ വഴിയില്‍

പക്ഷിനിരീക്ഷണ ശാസ്ത്രജ്ഞന്‍ സലിം അലി, 1933ല്‍ തിരുവിതാംകൂര്‍ – കൊച്ചി സംസ്ഥാനങ്ങളിലൂടെ നടത്തിയ
പക്ഷി പഠനയാത്രയെ പിന്തുടര്‍ന്ന്, 75 വര്‍ഷത്തിനു ശേഷം സലിം അലിയുടെ പാതയിലൂടെ സഞ്ചരിച്ച പക്ഷിനിരീക്ഷക സംഘം കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.

Read More

കേരളത്തില്‍ പിന്നീട് എന്താണ് നടന്നത്?

ദക്ഷിണേന്ത്യയുടെ ജീവനാഡിയായ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഒരുകൂട്ടം പരിസ്ഥിതി സ്‌നേഹികള്‍ പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെ കാല്‍നടയായി നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയുടെ 25-ാം വാര്‍ഷികം 2012 നവംബര്‍ ഒന്നിന് പിന്നിട്ടിരിക്കുന്നു. രണ്ട് സംഘങ്ങളായി, 1987 നവംബര്‍ ഒന്നിന് തെക്ക് കന്യാകുമാരിയില്‍ നിന്നും വടക്ക് നവാപൂരില്‍ നിന്നും ഒരേ സമയം തുടങ്ങിയ യാത്ര 1988 ഫെബ്രുവരി 2ന് ഗോവയിലെ രാംനാഥില്‍ സംഗമിച്ചു. എന്തായിരുന്നു യാത്രയുടെ പശ്ചാത്തലം? പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുത്തനുണര്‍വുണ്ടാക്കിയ യാത്രയുടെ തുടര്‍ച്ചകള്‍ എന്തായിരുന്നു?

Read More

മരങ്ങളെ കെട്ടിപ്പിടിച്ചത് ജനങ്ങളുടെ സമരവീര്യം

പശ്ചിമഘട്ടയാത്രയുടെ തെക്കന്‍ മേഖലാ കോ-ഓര്‍ഡിനേറ്ററായിരുന്ന എ. മോഹന്‍കുമാറാണ് ചിപ്‌കോ സമരനായകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയെക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്യിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. വടക്കന്‍ മേഖലയിലെ യാത്രികര്‍, ചിപ്‌കോയുടെ സന്ദേശം യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായത്തോട് വിയോജിച്ചില്ല. എന്നാല്‍ അവര്‍ വടക്കന്‍ മേഖലാ യാത്രയുടെ ഉദ്ഘാടനത്തിന് ചിപ്‌കോയുടെ യഥാര്‍ത്ഥസമരനായകന്‍ ചണ്ഡിപ്രസാദ് ഭട്ടിനെയാണ് ക്ഷണിച്ചത്. കേരളത്തിന് വെളിയില്‍ ഭട്ട് പരിചിതനാണ്. എന്നാല്‍ കേരളത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ചിപ്‌കോയെ അറിഞ്ഞിട്ടും ഭട്ടിനെ അറിയാതെ പോയത്. പശ്ചിമഘട്ടയാത്രയുടെ സമയത്തുണ്ടായ ഈ അനുഭവമാണ് ഇപ്പോള്‍ രജതജൂബിലി ദിനത്തില്‍ (നവംബര്‍ 1) അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.
ചണ്ഡിപ്രസാദ് ഭട്ട് സംസാരിക്കുന്നു.

Read More

നെല്ലിയാമ്പതി നശിച്ചാല്‍ കുടിവെള്ളം മുട്ടും

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പോരാട്ടങ്ങള്‍ കേരളമെമ്പാടും നടക്കുന്നുണ്ട്. കാടും പുഴയും
മനുഷ്യകുലവും നഷ്ടമാകാതിരിക്കാന്‍ ചിലര്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയാണ് കാലത്തെ കേടുകൂടാതെ മുന്നോട്ട്
കൊണ്ടുപോകുന്നത്. വിവിധ ദേശങ്ങളില്‍ നടക്കുന്ന അത്തരം ഇടപെടലുകളുടെ ആകെത്തുകകൂടിയാണ് പശ്ചിമഘട്ടത്തിലെ
അവശേഷിക്കുന്ന പച്ചപ്പ്. പാലക്കാട് ജില്ലയില്‍ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ജനകീയ
ഇടപെടലുകളെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തകനായ

Read More

പശ്ചിമഘട്ടത്തിലെ ദിനോസറുകള്‍

ഭൂമിയുടെ പുറംപാളിയായ ഭൂവല്ക്കം രൂപപ്പെട്ടപ്പോള്‍ തന്നെ ഏകദേശം രൂപപ്പെട്ടുവന്ന പശ്ചിമഘട്ടത്തിന് 2000 ദശലക്ഷം വര്‍ഷം പ്രായമുണ്ട്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ പലപ്പോഴായി സംഭവിച്ച് സ്ഥായിയായ അവസ്ഥയിലെത്തി നില്‍ക്കുന്ന പശ്ചിമഘട്ടത്തെയാണ് നാം ഇപ്പോള്‍ വീണ്ടും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്.

Read More

കാട്ടിനുള്ളിലെ പ്രകൃതി സഹവാസങ്ങള്‍

കേരളത്തില്‍ ആദ്യമായി കാട്ടിനുള്ളില്‍ പ്രകൃതി പഠനസഹവാസം നടക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ പ്ലാച്ചിക്കരയിലാണ്. 1978 ഏപ്രില്‍ മാസത്തില്‍ ജോണ്‍സി ജേക്കബിന്റെ സുവോളജിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സഹവാസം. തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ കുറച്ചുകൂടി കിഴക്കുമാറിയുള്ള
കോട്ടഞ്ചേരി വനത്തില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ക്യാമ്പുകള്‍ നടന്നു. കേരളത്തില്‍ പിന്നീട് പ്രകൃതി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരുമായിത്തീര്‍ന്ന പലരും ആദ്യാക്ഷരം കുറിച്ച കളരികൂടിയാണ് ജോണ്‍സി മാഷിന്റെ ക്യാമ്പുകള്‍. ക്യാമ്പനുഭവങ്ങള്‍ ഓര്‍ക്കുന്നു

Read More

മരങ്ങളും മനുഷ്യരും

ദാര്‍ശനികനും കവിയും എഴുത്തുകാരനുമായിരുന്ന ഹെന്റി ഡേവിഡ് തോറോ (1817-1862) അമേരിക്കയിലെ മസാച്ചുസെറ്റ്‌സ്
പ്രദേശത്തെ കോണ്‍കോര്‍ഡ് ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. വാള്‍ഡന്‍ (walden) ; തടാകക്കരയിലെ ജീവിതക്കുറിപ്പുകള്‍, നിയമലംഘനമെന്ന ഉത്തരവാദിതത്തെക്കുറിച്ച് (On the dtuy of civil disobedience), തത്വദീക്ഷയില്ലാത്ത ജീവിതം (life without principle) എന്നിവ പ്രധാന കൃതികളില്‍ ചിലതാണ്. അമേരിക്കയിലെ അടിമ വ്യാപാരത്തിനും, ആര്‍ത്തിപിടിച്ച ഉപഭോഗ ജീവിതശൈലിക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുണ്ടായിരുന്നു തോറോയ്ക്ക്. അദ്ദേഹത്തിന്റെ ‘മെയിനിലെ കാടുകള്‍’ എന്ന യാത്രാക്കുറിപ്പിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍.

Read More

കേരള വനവിഭവ ഭൂപടം

| |

കേരള വനവിഭവ ഭൂപടം

Read More
Page 2 of 2 1 2