വെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു
ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.