കരിങ്കല്‍മടയുടെ കലി: ഫോട്ടോ പ്രദര്‍ശനം 2017 ജനുവരി 8 മുതല്‍ 12 വരെ
പാറമകടകള്‍ കേരളത്തിനേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് കേരളീയം നടത്തുന്ന ഫോട്ടോപ്രദര്‍ശനം 2017 ജനുവരി 8 മുതല്‍ 12 വരെ കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ വച്ച് നടക്കുന്നു. വിവിധ തലമുറകളിലെ കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും, പ്രഭാഷണങ്ങളും ഈ ദിവസങ്ങളില്‍ ആര്‍ട്ട്ഗാലറിയുടെ പരിസരത്ത് വച്ച് നടത്തുന്നു. കേരളീയം പുസ്തകശാല പ്രസിദ്ധീകരിക്കുന്ന, സി.കെ.എം. നബീല്‍ എഴുതിയ ‘മുറിവേറ്റ മലയാഴം’ (കേരളത്തിലെ പാറമടകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍) എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈ […]
Read Moreവാക്‌സിനേഷനെ എതിര്‍ക്കാനുള്ള ശാസ്ത്രീയ, രാഷ്ട്രീയ കാരണങ്ങള്‍
വാക്‌സിനേഷനെക്കുറിച്ച് ഏകാധിപത്യ ഭാഷയില്‍ സംസാരിക്കുന്ന ഭരണകൂടവും,
ഔദ്യോഗിക ശാസ്ത്രവും, ചികിത്സാ സ്ഥാപനങ്ങളും മറച്ചുവയ്ക്കുന്ന സത്യങ്ങളും,
സംവദിക്കാന്‍ സന്നദ്ധമാകാത്ത വസ്തുതകളും ക്രോഡീകരിക്കുന്നു
വികസനവും പരിസ്ഥിതിയും: നീതിയുടെ അവഗണിക്കപ്പെട്ട തലം
വികസനത്തേയും പരിസ്ഥിതിയേയും കുറിച്ചുള്ള സംവാദത്തിന്റെ വളരെ കാതലായ ഭാഗത്തേക്ക് നീതിയെ കൊണ്ടുവരുന്നതിനുള്ള വഴികള്‍ എന്തെല്ലാമാണ്?
Read Moreഉര്‍വ്വിയെ പുഷ്പിപ്പിക്കും കല
മനുഷ്യചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കണ്ടുപിടുത്തമാണ് കൃഷിയെന്നും പരിസ്ഥിതി നാശത്തിന്റെ തുടക്കം കൃഷിയുടെ കണ്ടുപിടുത്തത്തോടെയാണെന്നുമുള്ള ചിന്ത പരിസ്ഥിതി പ്രവര്‍ത്തകരിലടക്കം ഇന്ന് പ്രബലമാണ്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഭൂമിയിലെ ജൈവവൈവിധ്യത്തെ വര്‍ദ്ധിപ്പിക്കുകയും സംപുഷ്ടമാക്കുകയുമാണ് കൃഷിയിലൂടെ മനുഷ്യന്‍ ചെയ്തതെന്ന് ഓര്‍മ്മിപ്പിക്കുന്നു.
Read Moreഓ…ഓനം…! ഓനം…!! ഉന…! ഉന…!!
ഭാഗവതവും മനുസ്മൃതിയും പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളുടെയൊന്നും പിന്‍ബലമില്ലാത്തതും ജനമനസ്സുകളില്‍ മാത്രം സ്ഥാനമുള്ളതുമായ മലയാളികളുടെ രണ്ട് ജീവനാഡി കളാണ് ഓണവും നാരായണഗുരുവും. പ്രാമാണിക ഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ലാത്ത വാമൊഴികളും ചരിത്രവും കേരളീയരില്‍ നിന്നും തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്…എന്താണത്?
Read Moreജാതിക്കോളനികള്‍ ഇല്ലായ്മ ചെയ്യുക
കേരളത്തിലെ കോളിനികളും ചേരികളും ജാതിവ്യവസ്ഥയെ സ്ഥിരമായി നിലനിര്‍ത്തുന്നു. ആധുനിക ജനാധിപത്യ സംവിധാനം പ്രധാനം ചെയ്യുന്ന എല്ലാ വിഭവാധികാരത്തില്‍ നിന്നും ഈ ജാതിക്കോളനികള്‍ മുറിച്ചുമാറ്റപ്പെടുന്നു. കൃഷിഭൂമി, വനം/പ്രകൃതിസമ്പത്ത്, കടല്‍-ജലസ്രോതസ്സുകള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളില്‍ നിന്നും കോളനി/ചേരിനിവാസികളെ അകറ്റിനിര്‍ത്തുന്നു. മനുഷ്യത്വരഹിതമായ ഈ കോളനികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടതുണ്ട്…
Read More
