മൂന്നാറിനെ സംരക്ഷിക്കാന്‍ പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം

മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായി മാത്രമേ കെട്ടിടനിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദ
സഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ നിര്‍വ്വഹിയ്ക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്ത് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷനായ നിമയസഭാ പരിസ്ഥിതി സമിതി അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുന്നു.