പെരിങ്ങമലയുടെ പച്ചപ്പിനെ നഗരമാലിന്യങ്ങള്‍ വിഴുങ്ങുമോ?
നഗര മാലിന്യങ്ങളുടെ സംസ്‌കരണം ഏറെ വര്‍ഷങ്ങായി കേരളത്തിന് ഒരു കീറാമുട്ടിയാണ്. മാലിന്യ സംസ്‌കരണത്തിനായി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം പതിയെ പല നാടുകളെയും ചീഞ്ഞുനാറുന്നകുപ്പത്തൊട്ടികളാക്കി മാറ്റി. ഇപ്പോള്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല എന്ന ഗ്രാമത്തിലേക്ക് വരാന്‍ പോവുകയാണ്. എന്നാല്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലും സമരത്തിലുമാണ് നാട്ടുകാര്‍. എന്താണ് പെരിങ്ങമലയില്‍ സംഭവിക്കുന്നത്?