കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും
സി.എസ്.ആര്‍ പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി
പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള
34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും
പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.