ശോഭ ഹൈടെക് സിറ്റിക്ക് സമീപം ഭൂമാഫിയ വീണ്ടും പണമെറിയുന്നു
വിവാദ ശോഭ ഹൈടെക് സിറ്റിക്ക് സമീപം നിയമങ്ങളില്‍ തിരിമറി നടത്തി ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയ സംരക്ഷിത മേഖലയായ വേമ്പനാട്ട് കായല്‍ നിലം നികത്തുന്നു. ദരിദ്ര വള്ളത്തൊഴിലാളികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പട്ടയം കൊടുത്ത വേമ്പനാട്ട് കായല്‍ ഭൂമിയാണ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിച്ചും രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ തിരിമറി നടത്തിയും തുച്ഛമായ വിലയ്ക്ക് വാങ്ങി നികത്തുന്നത്.
Read More45 മീറ്ററില്‍ റോഡും മനോരമയുടെ ‘കുട പിടുത്തവും’
റോഡിന് വീതി കൂട്ടിയില്ലെങ്കില്‍ കണ്ടയിനറുകള്‍ക്ക് കടന്നുപോകാനാകില്ലെന്നും അതിനെ എതിര്‍ക്കുന്നവര്‍ വികസനവിരോധികാളാണെന്നുമുള്ള വാര്‍ത്തകളാണ് വന്ന ഒട്ടുമിക്കതും. അമേരിക്കന്‍ മോഡല്‍ മുതലാളിത്ത വികസനത്തെ വാരിപ്പുണരുമ്പോള്‍തന്നെ അത്തരം വികനപ്രക്രിയ സൃഷ്ടിക്കുന്ന സാമൂഹ്യപാരിസ്ഥിതിക പ്രശ്‌നത്തെക്കുറിച്ചും വല്ലാതെ വാചാലമാകുന്ന് ഈ പത്രത്തെ ഇനിയെങ്കിലും ജനം തിരിച്ചറിയണം.
Read Moreവികസന ഫാസിസത്തിന്റെ ഇരുമ്പുമറകള്‍
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍ കണക്കിലെടുക്കാതെ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്ന് പറഞ്ഞിരുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിച്ച് ആക്ഷേപിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. പ്രതിഷേധ ശബ്ദങ്ങളെ കൈയൂക്ക്‌കൊണ്ട് നേരിടുന്ന ശൈലിയിലേക്ക് നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ മാറ്റപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ സംവാദ പരിസരത്തെ അനുസരണയുള്ള മൗനത്തിലേക്ക് പരിണമിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി നടത്തിയ അക്രമത്തിന് ഇരയായ സി.ആര്‍. നീലക്ണ്ഠന്‍ കേരളീയവുമായി നടത്തിയ സംഭാഷണം.
Read Moreകണ്ണീരിന്റെ വ്യാകരണം
പ്ലാച്ചിമടയില്‍ കോളക്കമ്പനി പൂട്ടേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് സെക്രട്ടറി പറയുമ്പോള്‍ ഏതു രാജ്യതാത്പര്യങ്ങളുടെ പേരിലാണതെന്ന് ഒരൊറ്റ പത്രത്തിലും വിശകലനം ചെയ്യപ്പെട്ടില്ല. പ്ലാച്ചിമടയെന്ന ഗ്രാമത്തിലെ കുടിവെള്ളം വറ്റിച്ച് കൃഷിഭൂമി മുഴുവന്‍ വിഷം കലര്‍ത്തിയ കമ്പനിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്ന സെക്രട്ടറി നാടുവാഴുമ്പോള്‍ അമേരിക്കയില്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്ന വൃദ്ധനെ എന്തിനു തിരിച്ചുകൊണ്ടുവന്ന് ശിക്ഷിക്കണം? ഭോപ്പാലുകള്‍
സംഭവിച്ചുകൊണ്ടേയിരിക്കും; പക്ഷേ നമുക്ക് വികസനം വേണ്ടെന്നു വയ്ക്കാനാകുമോ എന്ന് ഒരിക്കല്‍ ചോദിച്ചത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തന്നെയാണ്. നാട്ടുകാരുടെ പൊതുനന്മയ്ക്കുതകുന്ന പദ്ധതികളല്ല, മറിച്ച് കമ്പനികളുടെ നിക്ഷേപതാത്പര്യങ്ങളാണ് രാജ്യവികസനത്തിനാവശ്യം എന്നല്ലേ ഈ രാജശാസനങ്ങള്‍ വിളിച്ചു പറയുന്നത്?
കൊക്കകോളയ്‌ക്കെതിരായ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം
പ്ലാച്ചിമടയിലെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും നാശം വരുത്തിയതിന്റെ പേരില്‍ കൊക്കകോളയില്‍ നിന്ന് 216 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ വ്യവസായ വകുപ്പിന്റെ ശ്രമം.
Read Moreകാടിന്റെ ഹൃദയത്തില്‍ തൊടുമ്പോള്‍
വയനാട്ടിലെ തെറ്ററോഡില്‍ നിന്നും തിരുനെല്ലിക്കുള്ള പാതയ്ക്കിരുവശവും കാടാണ്. റോഡില്‍ നിന്നും കുറേ അകലത്തില് കാട് തെളിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളും വന്യജീവികള്‍ ഇറങ്ങുന്നതും എതിരെപ്പോകുന്നവര്‍ക്കു കാണാന്‍ പാകത്തില്‍. അവിടെ വഴിയോര തണല്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. തൂങ്ങിക്കിടക്കുന്ന ചുകപ്പ് ബോര്‍ഡറുകളും. അറ്റം വരെ കാണാം. കാട്ടില്‍ തണല്‍ വൃക്ഷതൈകള്‍! അതെ കാടിനീമട്ടില്‍ പോയാല്‍ അധികം കാലമില്ലല്ലോ? നമ്മള്‍ക്ക് നാട്ടില്‍ മരങ്ങള്‍ നടാം. കാട് മരമല്ല. ഒരു കാട് ഉണ്ടാക്കുവാന്‍ നമ്മള്‍ക്കാകില്ല. പക്ഷെ, ഒന്നു ചെയ്യുവാനാകും. അങ്ങോട്ട് നമ്മുടെ ‘വികസനങ്ങള്‍’ എത്തിക്കാതിരിക്കാനും അതിനു ചുറ്റും വേണ്ടത്ര സംരക്ഷണം നല്‍കുവാനും പറ്റും. വന്യജീവി ഫോട്ടോഗ്രാഫറുടെ കാടനുഭവങ്ങള്‍
Read Moreദൈവം നൃത്തം ചെയ്യുമ്പോള്‍
കാഴ്ചകള്‍ക്ക് വിലയുളളപ്പോള്‍ സ്വാതന്ത്യത്തിന് അര്‍ത്ഥ ശൂന്യതയുണ്ടാകുമ്പോള്‍ നാം എന്ത് കാണുന്നു എന്നത് കേവലം കാഴ്ചമാത്രമല്ലാതായിതീരുന്നു. ഇത്തരം ഒരു കാഴ്ച നല്‍കിയ അമലാന്‍ ചക്രവര്‍ത്തിയുടെ ദൈവം നൃത്തം ചെയ്യുമ്പോള്‍ എന്ന ഡോക്യുമെന്ററിയെക്കുറിച്ച്
Read Moreലാലൂര്‍ മോഡല്‍ പ്രൊജക്ട് അട്ടിമറിച്ചു; വീണ്ടും സമരം
ലാലൂര്‍ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ലാലൂര്‍ മോഡല്‍ പ്രൊജക്ട് (ലാംപ്) അട്ടിമറിക്കപ്പെടുന്നു.
Read Moreകിനാലൂര്‍ കേരളത്തിലെ നന്ദിഗ്രാമോ?
അന്തിയുറങ്ങേണ്ട ഭൂമി സ്വകാര്യ ഭൂമാഫിയകളുടെ മുന്നില്‍ അടിയറവെക്കാന്‍ കിനാലൂരിലെ ജനത തയ്യാറായിരുന്നില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതിരുന്നത് കൊണ്ടാണ് ഭൂമാഫിയയുടെ ദല്ലാളുകളായ ഭരണകൂടം അവിടേക്ക് പോലീസിനെ പറഞ്ഞ് വിട്ടത്.
Read Moreബി.ഒ.ടി പാത: സര്‍വ്വകക്ഷി സംഘത്തിന്റെ നിവേദനം
ബി.ഒ.ടി വ്യവസ്ഥയില്‍ ദേശീയപാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഭരണ -പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും വിഷയത്തില്‍ ഇടപെടുകയും നിലപാട് പ്രഖ്യാപിക്കുകയും ചെയ്യേണ്ടതായി വന്നു. തുടര്‍ന്ന് ജനകീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് അവര്‍ തയ്യാറാക്കിയ നിവേദനമാണിത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട പാരിസ്ഥിതികവും സാമൂഹികവുമായി നിരവധി നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നില്ലെങ്കില്‍ പോലും രാഷ്ട്രീയ കക്ഷികള്‍ക്ക് തിരസ്‌കരിക്കാനാകാത്ത തരത്തില്‍ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുന്നതിന്റെ ഒരു ചരിത്രരേഖയായി ഇത് വായിക്കപ്പെടും.
Read Moreപ്രശ്‌നം ദേശീയപാതയുടെ 45 മീറ്ററല്ല; ബി.ഒ.ടിയാണ്
കേരളത്തിലെ ജനസാന്ദ്രത കാരണമാണു ദേശീയപാതയ്ക്ക് 45 മീറ്റര്‍ വീതിയാക്കുന്നതിന് എതിര്‍പ്പുണ്ടാകുന്നത് എന്ന രീതിയിലാണു മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.
Read More