തെരുവുകളിലാണ് ഇനി രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ

മാദ്ധ്യമങ്ങളും ജുഡീഷ്യറിയും ജനാധിപത്യത്തെ രക്ഷപ്പെടുത്തും എന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. തെരുവുകളിലാണ് ഇനി ഈ രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ. ജനങ്ങള്‍ എന്ന് തെരുവിലേക്ക് വരുന്നോ അന്നുമുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. നരേന്ദ്രമോദിയെ താഴെയിറക്കിയതുകൊണ്ട് മാത്രം ഈ ജനാധിപത്യം രക്ഷപ്പെടില്ല. കാരണം പകരം അധികാരത്തില്‍ വരാന്‍ കാത്തുനില്‍ക്കുന്നവരാരും ഈ ജനാധിപത്യത്തോട് കൂറുള്ളവരല്ല.

Read More

ആരാണ് പന്നി?

‘കറുത്ത ശരീരങ്ങളുടെ ആഘോഷം’ എന്നും ‘ദളിത് ഉടലുകള്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു’ എന്നും പ്രകീര്‍ത്തിക്കപ്പെടുന്ന ‘കമ്മട്ടിപ്പാടം’ ശരിക്കും ദളിതരെ അവഹേളിക്കുന്ന ഒരു മുഴുനീള സിനിമയാണെന്നും ‘ഒഴിവുദിവസത്തെ കളി’യില്‍ നിന്നും ‘ഫാന്‍ട്രി’യില്‍ നിന്നും രാജീവ് രവി പലതും പഠിക്കേണ്ടതുണ്ടെന്നും

Read More

ജാഗ്രത! സ്‌നേഹം തലയ്ക്കുമുകളില്‍ റാകിപ്പറക്കുന്നു!

കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നതിനായി കേരളത്തില്‍ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രണ്ട് മാസം മുമ്പ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസംഗിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തും ക്രൈസ്തവ സമൂഹത്തെ തകര്‍ക്കാന്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. അപകടകരമായ ഈ പ്രസ്താവനയുടെ ഉള്ളിലിരിപ്പുകള്‍ ബിഷപ്പിന്റെ വീക്ഷണപ്പകര്‍പ്പിലൂടെ തുറന്നുകാട്ടുന്നു.

Read More

ശാസ്ത്രസാഹിത്യത്തിന്റെ രാസസൂത്രങ്ങള്‍

തൃശൂരിലെ ‘സദസ്സ് സാഹിത്യവേദി’യുടെ പ്രതിമാസ സംവാദ പരമ്പരയുടെ ഭാഗമായി അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ എന്ന നോവല്‍ ചര്‍ച്ച ചെയ്ത വേദിയില്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ നടത്തിയ ‘പ്രഭാഷണം’ കേള്‍ക്കാത്തവര്‍ക്കുവേണ്ടി…

Read More

നോക്കുകൂലിയേക്കാള്‍ ശ്രേഷ്ഠമാണോ മുക്കുകൂലി?

കയറ്റിറക്കു തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നോക്കുകൂലി സമ്പ്രദായത്തിനെതിരെ, ‘അട്ടിമറികൊണ്ടൊരു പ്രതിഷ്ഠാപന കല’ എന്ന പേരില്‍ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മികരോഷം കൊള്ളുന്ന മലയാള മനോരമ പരസ്യക്കൂലിയുടെ പേരില്‍ വാര്‍ത്തകള്‍ മുക്കുന്ന സ്വന്തം ദുഷ്പ്രവണത കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

Read More

ആവാഹനവും ഉച്ചാടനവും

‘കേരളത്തെ നാണം കെടുത്തുന്ന? അന്ധവിശ്വാസക്കൊല’ എന്ന പേരില്‍ 2014 ഒക്‌ടോബര്‍ 13 ന് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മിക രോഷം കൊള്ളുന്ന മാതൃഭൂമി പത്രം മറുവശത്ത് അനാചാരത്മളുടെ ഒരു ഭാണ്ഡം തന്നെ ചുമക്കുന്നുണ്ടെന്ന്.

Read More

‘അത്ര പ്രൗഢമോ, ആ സദസ്സ്?’

മാതൃഭൂമി പത്രത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയുടെയും അടുത്ത ദിവസമിറങ്ങിയ പത്രത്തിന്റെയും വെളിച്ചത്തില്‍ കോര്‍പ്പറേറ്റ്-മാധ്യമ ചങ്ങാത്തത്തിലെ അസംബന്ധങ്ങളെക്കുറിച്ച്

Read More

മാധ്യമങ്ങളറിയാത്ത ചില കാര്‍ഷിക വാര്‍ത്തകള്‍

കൃഷിയല്ല, വ്യവസായമാണ് സാമ്പത്തിക വളര്‍ച്ച നേടിത്തരുന്നത് എന്ന ചിന്താപദ്ധതി പിന്തുടരുന്ന ന്യൂസ്‌റൂം ജേര്‍ണലിസ്റ്റുകള്‍ കാണാതെ പോകുന്ന ചിലവാര്‍ത്തകളെക്കുറിച്ച് ഭക്ഷ്യ-കാര്‍ഷിക-വാണിജ്യ വിദഗ്ധന്‍

Read More

മാധ്യമങ്ങളറിയാത്ത ചില കാര്‍ഷിക വാര്‍ത്തകള്‍

കൃഷിയല്ല, വ്യവസായമാണ് സാമ്പത്തിക വളര്‍ച്ച നേടിത്തരുന്നത് എന്ന ചിന്താപദ്ധതി പിന്തുടരുന്ന ന്യൂസ്‌റൂം ജേര്‍ണലിസ്റ്റുകള്‍ കാണാതെ പോകുന്ന ചിലവാര്‍ത്തകളെക്കുറിച്ച് ഭക്ഷ്യ-കാര്‍ഷിക-വാണിജ്യ വിദഗ്ധന്‍

Read More

മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് പരിണാമം

പൂര്‍ണ്ണമായും കോര്‍പ്പറേറ്റ്‌വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മാധ്യമരംഗത്തെ അശുഭപ്രവണതകളെക്കുറിച്ച് സംസാരിക്കുന്നു

Read More

വേട്ടക്കാരായി മാറുന്ന മാധ്യമങ്ങള്‍

നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതില്‍ വഹിച്ച പങ്കിലൂടെയാണ് മലയാള മാധ്യമങ്ങള്‍ നരവേട്ടയിലെ രക്തത്തിന്റെ രുചി ആദ്യമായി അനുഭവിച്ചറിഞ്ഞതെന്നും ചാരവൃത്തി കേസുപോലെയുള്ള സംഭവങ്ങളിലൂടെവികസിച്ച് അവര്‍ മനുഷ്യരക്തം കുടിക്കുന്നതില്‍ സമര്‍ത്ഥരായിത്തീര്‍ന്നുവെന്നും

Read More

കുഴഞ്ഞു വീഴുന്ന പ്രണയം

നായികയെ കുലീനയും കുലസ്ത്രീയും സുശീലയുമാക്കുന്നതിനായി അവളെ കണ്ണീരില്‍ മുക്കിയെടുക്കുന്ന
പഴയ തന്ത്രം തന്നെയാണ് പ്രണയം എന്ന സിനിമയ്ക്കും പറയാനുള്ളതെന്ന് എസ്. നാരായണന്‍

Read More

ഫിഫ്ത്ത് എസ്റ്റേറ്റ്: നിലപാടുകള്‍, സംഘടന

പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് കൂടി
വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമായിരിക്കുന്നു. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, രാഷ്ട്രീയ പാര്‍ട്ടിയാവാതെ, തിരുത്തല്‍ശക്തിയും മാര്‍ഗ്ഗദര്‍ശക ശക്തിയുമായി സിവില്‍ സമൂഹത്തിന്റെ പക്ഷത്ത്‌നിന്നുള്ള പ്രവര്‍ത്തനമാണ് ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തുന്നത്.
ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഈ പുതിയ ഇടപെടലിന്റെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു.
(കഴിഞ്ഞലക്കം തുടര്‍ച്ച)

Read More

കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ക്യാമ്പയിനില്‍ സജീവമായി ഇടപെട്ട മാതൃഭൂമിയുടെയും
മലയാളമനോരമയുടെയും ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള
വാര്‍ത്തകളാണ് ജനീവ സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുത്ത മലയാളി
ഡോക്ടറെക്കുറിച്ച് ഈ പത്രങ്ങള്‍ എഴുതിവിട്ടതെന്ന് ഒ.കെ. ജോണി

Read More

പണമെന്ന് കേട്ടാല്‍ മലയാളപത്രവും വാ പിളര്‍ക്കും

മഹാരാഷ്ട്രയിലെ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളുടെ കൈയില്‍ നിന്നും പണം വാങ്ങി വാര്‍ത്ത ചമച്ച പത്രങ്ങളുടെ കഥ പി. സായിനാഥ് അടുത്തിടെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇന്ത്യന്‍ മാധ്യമ ലോകത്തെ നാണം കെടുത്തിയ ഇതേ തന്ത്രം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലയാളത്തിലെ ഒരു ശൈശവ പത്രം പരീക്ഷിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പണം കെടുക്കാനുണ്ടെങ്കില്‍ ഏത് സ്ഥാനാര്‍ത്ഥിയും പത്രത്താളുകളില്‍ ധീരനായെത്താം. വായനക്കാര്‍ സൂക്ഷിക്കുക.

Read More

കണ്ണീരിന്റെ വ്യാകരണം

പ്ലാച്ചിമടയില്‍ കോളക്കമ്പനി പൂട്ടേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് സെക്രട്ടറി പറയുമ്പോള്‍ ഏതു രാജ്യതാത്പര്യങ്ങളുടെ പേരിലാണതെന്ന് ഒരൊറ്റ പത്രത്തിലും വിശകലനം ചെയ്യപ്പെട്ടില്ല. പ്ലാച്ചിമടയെന്ന ഗ്രാമത്തിലെ കുടിവെള്ളം വറ്റിച്ച് കൃഷിഭൂമി മുഴുവന്‍ വിഷം കലര്‍ത്തിയ കമ്പനിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്ന സെക്രട്ടറി നാടുവാഴുമ്പോള്‍ അമേരിക്കയില്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്ന വൃദ്ധനെ എന്തിനു തിരിച്ചുകൊണ്ടുവന്ന് ശിക്ഷിക്കണം? ഭോപ്പാലുകള്‍
സംഭവിച്ചുകൊണ്ടേയിരിക്കും; പക്ഷേ നമുക്ക് വികസനം വേണ്ടെന്നു വയ്ക്കാനാകുമോ എന്ന് ഒരിക്കല്‍ ചോദിച്ചത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തന്നെയാണ്. നാട്ടുകാരുടെ പൊതുനന്മയ്ക്കുതകുന്ന പദ്ധതികളല്ല, മറിച്ച് കമ്പനികളുടെ നിക്ഷേപതാത്പര്യങ്ങളാണ് രാജ്യവികസനത്തിനാവശ്യം എന്നല്ലേ ഈ രാജശാസനങ്ങള്‍ വിളിച്ചു പറയുന്നത്?

Read More

സിംഗൂരില്‍ ഇന്‍ഡോനേഷ്യന്‍ കമ്പനിയെ ആനയിച്ചവരുടെ ‘ആസിയാന്‍’ വിരോധത്തിന്‍ പതിരെത്ര

Read More

കണ്ടവരുണ്ടോ?! വാറന്‍ ആന്‍ഡേഴ്‌സണ്‍ 88 വയസ്സ്

Read More

മാധ്യമ പരിശീലനം അടി സ്ഥാനത്ത് കിട്ടണം

Read More

പ്ലാച്ചിമടയില്‍ ധര്‍മം മറന്ന മാധ്യമങ്ങള്‍

Read More
Page 1 of 21 2