അതിര്‍ത്തിയിലെ പ്രേമം അണയാതെ കാക്കണേ

മുല്ലപ്പെരിയാര്‍ തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട് – കേരള അതിര്‍ത്തിയിലെ പ്രധാന പട്ടണമായ കുമിളിയില്‍ നാളുകളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. അതിര്‍ത്തികളിലെ സ്‌നേഹഭാഷണങ്ങള്‍ നഷ്ടമാകുന്നതിന്റെ ഭീതി പങ്കുവയ്ക്കുന്നു വര്‍ഷങ്ങളായി തമിഴും മലയാളവും കൈകോര്‍ക്കുന്ന കുമിളിയില്‍ താമസിക്കുന്ന ബിനു.എം. പള്ളിപ്പാട്

Read More

പുതിയ ഡാം കെട്ടാതെ മുല്ലപ്പെരിയാറിന് പരിഹാരമുണ്ട്‌

മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായ ഡോ. ജനകരാജന്‍ ജലതര്‍ക്കങ്ങള്‍, ജലവിനിയോഗം, നാഗരികപ്രശ്‌നങ്ങള്‍, ദുരന്തനിവാരണം, ജീവിതവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നനിവാരണം
എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന വിദഗ്ധനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഫോറം ഫോര്‍ പോളിസി ഡയലോഗ് ഓണ്‍ വാട്ടര്‍ കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ ഇന്ത്യ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍
ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ച സംഘത്തില്‍ അദ്ദേഹവുമുണ്ട്. പുതിയ ഡാം എന്തുകൊണ്ട് പരിഹാരമല്ലെന്നും എങ്ങനെ ദുരന്തമാകുമെന്നും വിശദീകരിക്കുന്നു

Read More

പുതിയ അണക്കെട്ട് പരിഹാരമല്ല

പുതിയ അണക്കെട്ടിനും 50-60 വര്‍ഷത്തിനുശേഷം പ്രായമാകില്ലേ? ഇന്നുള്ള പ്രശ്‌നങ്ങളെല്ലാം അന്നത്തെ തലമുറ വീണ്ടും അഭിമുഖീകരിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നമ്മളായിരിക്കും. വരും തലമുറകളുടെ മേല്‍ അറിഞ്ഞുകൊണ്ട് പുതിയ പ്രശ്‌നങ്ങള്‍ അടിച്ചേല്പിക്കാന്‍ നമുക്കവകാശമില്ലെന്നും മറക്കരുതെന്ന് എസ്.പി. രവി

Read More

മുല്ലപ്പെരിയാറിനെ വിവേകത്തോടെ സമീപിക്കുക

142 അടി വിതാനത്തിലേക്ക് വെള്ളം ഉയര്‍ത്തേണ്ടതുണ്ടോ? ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തിക്കൂടെ? തമിഴ്‌നാടിന് ഇനിയും കൂടുതല്‍ വെള്ളം യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ? ലഭിക്കുന്ന വെള്ളം കൂടുതല്‍ ഉപയോഗപ്രദമാക്കിക്കൂടെ? വെള്ളം ഉപയോഗിക്കുന്നവര്‍ ധൂര്‍ത്ത് കുറച്ചാല്‍ കൂടുതല്‍ ആവശ്യങ്ങള്‍ നടക്കില്ലേ? രാമസ്വാമി. ആര്‍. അയ്യര്‍

Read More

ഭരണകൂടം ക്രിയാത്മകമായി ഇടപെടണം

കാര്യങ്ങള്‍ ശരിയായി വിലയിരുത്തി ശരിയായ പരിഹാരത്തിലെത്താന്‍ ഭീതിയില്ലാത്ത അന്തരീക്ഷം വേണം. വികസനം, കൃഷി, വൈദ്യുതി തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വരണം. എല്ലാം കണക്കിലെടുത്ത് പരിഹാരം വേണം. തര്‍ക്കങ്ങള്‍ ശക്തമായാല്‍ പരിഹാരങ്ങള്‍ വൈകും. ശാസ്ത്രീയ വിഷയങ്ങള്‍ വച്ച് മുഖാമുഖമിരുന്ന് ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നമെന്ന് മേധാ പട്കര്‍

Read More

മുല്ലപ്പെരിയാര്‍ കരാര്‍ കാലഹരണപ്പെട്ടിരിക്കുന്നു

ആന്തരികമായ അസംബന്ധതയാലും കക്ഷികളുടെ സ്ഥാനാന്തരണത്താലും
999 കൊല്ലത്തെ കരാറിന് സ്വാഭാവികമായും കാലഹരണം സംഭവിച്ചിരിക്കുന്നു എന്നു വേണം കരുതാനെന്ന്
ആനന്ദ്‌

Read More

ബഹളങ്ങളല്ല, വ്യക്തതകളാണ് ആവശ്യം

ഏറ്റവും കുറഞ്ഞ വിനാശത്തോടെ എന്ത് പരിഹാരം തേടാം എന്നതിന് കൂടിയാലോചനകള്‍ വേണം. അതിന് ആദ്യം ചെയ്യേണ്ടത് ഇപ്പോള്‍ നടക്കുന്ന അനാവശ്യ ബഹളം ഒഴിവാക്കുക എന്നതാണ്. ബഹളത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമാണ് നമുക്കുള്ളത്. ബഹളത്തേക്കാള്‍ അപകടമാണതെന്ന് ഡോ. ടി.വി. സജീവ്

Read More

ജലസാക്ഷരതയില്ലാത്ത കേരളം

പൈപ്പില്‍ വെള്ളം വന്നില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍
കുടവുമെടുത്ത് സമരം ചെയ്യുന്നിടത്ത് അവസാനിക്കുന്നു കേരളീയരുടെ ജലരാഷ്ട്രീയം. ജലസ്രോതസ്സുകള്‍ നഷ്ടപ്പെട്ടാല്‍ വാട്ടര്‍ അതോറിറ്റിക്കും വെള്ളം തരാന്‍ കഴിയില്ല എന്ന കാര്യത്തിലേക്ക് നമ്മുടെ ചിന്ത പോകുന്നില്ല. നമ്മുടെ രാഷ്ട്രീയം അജൈവമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തിലെ കേരളത്തിലെ ഇടപെടലുകളില്‍ അതാണ് പ്രതിഫലിക്കുന്നതെന്ന്
സി.ആര്‍. നീലകണ്ഠന്‍

Read More

മിന്നല്‍ പ്രളയങ്ങള്‍ ഒഴിവാക്കാം

ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പ്ലക്കാര്‍ഡും പിടിപ്പിച്ച് പട്ടിണിക്കിരുത്താതിരിക്കാം.
കവലകളില്‍ ശബ്ദമലിനീകരണം ഉണ്ടാക്കാതിരിക്കാം. ഭീതിയുടെ മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും ശ്രദ്ധിക്കാമെന്ന് സി. രാധാകൃഷ്ണന്‍

Read More

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുക

വരുംകാലത്ത് ഡാമുകള്‍ക്ക് താഴെ വസിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ
ജീവനും ജീവിതവൃത്തിക്കും മേലുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കും മുല്ലപ്പെരിയാര്‍
ഡാമിന്റെ ഡീകമ്മീഷനിംഗ് എന്ന് ഫോറം ഫോര്‍ പോളിസി ഡയലോഗ് ഓണ്‍
വാട്ടര്‍ കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ ഇന്ത്യ

Read More

അണക്കെട്ടുകളെക്കുറിച്ച് ഒരു പുനര്‍ചിന്തയ്ക്ക് അവസരം

കാലപ്പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷ ഉറപ്പ് വരുത്തി, അവ ഡീകമ്മീഷന്‍ ചെയ്യുന്നതിനായി
ഒരു ഡാം സുരക്ഷ ഏജന്‍സി രൂപീകരിക്കുകയും തുടര്‍ ആലോചനകള്‍ക്കായി ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന എല്ലാ ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനുള്ള മൊറട്ടോറിയം
പ്രഖ്യാപിക്കുകയുമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം

Read More

മുല്ലപെരിയാര്‍; ഭീതിയുടെ താഴ്‌വരയിലെ സമരമുഖം

ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഇവിടെ ജനങ്ങള്‍ ഉറങ്ങാതിരിക്കും. മാതാപിതാക്കളുടെ ഈ ഭയം കണ്ട് കുട്ടികളും ഞെട്ടി ഉണരുന്നു. അവര്‍ക്ക് സ്‌കൂളുകളില്‍ ചെന്നാലും പഠിക്കാന്‍ തോന്നാറില്ല. പല കുട്ടികളും മാനസിക സംഘര്‍ഷത്തിലാണ് വളരുന്നത്. ചെറുപ്പക്കാരുടെ വിവാഹങ്ങള്‍ നടക്കുന്നില്ല.
മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്‌വരകളില്‍ സമരം തുടരുകയാണ്.

Read More

മുല്ലപ്പെരിയാര്‍ ജനലക്ഷങ്ങള്‍ മരണഭീതിയില്‍

Read More

മുല്ലപ്പെരിയാര്‍ ജനലക്ഷങ്ങള്‍ മരണഭീതിയില്‍

Read More

ഡാമേജ് Dam+Age !

Read More

മുല്ലപ്പെരിയാര്‍ രോഗം മൂര്‍ച് ഛിപ്പിക്കുന്ന ചികിത്‌സ വേണ്ട

Read More

മുല്ലപ്പെരിയാര്‍: പ്രകൃതി വിഭവങ്ങളുടെ മേലുള്ള ജനങ്ങളുടെ അവകാശത്തിന്റെ പ്രശ്‌നം

Read More