പരിസ്ഥിതി ദിനത്തിൽ അവസാനിക്കാത്ത പാരിസ്ഥിതിക ജാ​ഗ്രത – സംവാദങ്ങൾ

പരിസ്ഥിതിയെക്കുറിച്ചുള്ള ഞങ്ങളുടെ വിചാരങ്ങൾ ജൂൺ 5ന് മാത്രമായി ഒടുങ്ങുന്നതല്ല. പരിസ്ഥിതി മാധ്യമപ്രവർത്തനത്തിൽ കേരളീയം വെബ് നിലനിർത്തുന്ന തുടർച്ചകളുടെ പ്രാധാന്യം നിങ്ങൾ വായിച്ചും കണ്ടും കേട്ടും അറിഞ്ഞതാണ്. ഒരു വർഷത്തിനിടയിൽ കേരളീയത്തിലൂടെ പ്രകാശിതമായ അത്തരം ഉള്ളടക്കങ്ങൾ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഒരിക്കൽ കൂടി അവതരിപ്പിക്കുകയാണ്.

2022 ജൂൺ 5 മുതൽ കഴിഞ്ഞ ഒരു വർഷം കേരളീയം നടത്തിയ വിവിധ പരിസ്ഥിതി സംവാദങ്ങൾ വീണ്ടും വായിക്കാം, കാണാം.

ആനയെ മാറ്റുന്നതുകൊണ്ട് മാത്രം സംഘർഷം തീരുന്നില്ല

വനാതിർത്തികളിലെ ആനകളുടെ സാന്നിധ്യത്തെക്കുറിച്ചും‌ ആനകളുടെ സ്വഭാവരീതികളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും വൈൽഡ്ലൈഫ് ബയോളജിസ്റ്റും ആനകളെക്കുറിച്ച് പഠിക്കുന്ന ​ഗവേഷകനുമായ ഡോ. ശ്രീധർ വിജയകൃഷ്ണൻ സംസാരിക്കുന്നു.

കാണാം : https://bit.ly/3MTt4H7

ഗുരുതരമാണ് വേമ്പനാടിന്റെ സ്ഥിതി

വേമ്പനാട് കായലിന്റെ നിലവിലെ അവസ്ഥയെപ്പറ്റി പഠിച്ച കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പഠനം ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുകളാണ് പുറത്തുകൊണ്ടുവന്നത്. വേമ്പനാട് കായൽ ആവാസവ്യവസ്ഥയുടെ ജലസംഭരണശേഷി 85 ശതമാനം കുറഞ്ഞു, അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഈകോളി ബാക്ടീരിയയുടെ സാന്നിധ്യം അനുവദനീയമായതിലും 3950 മടങ്ങിലേറെ, ജീവജാലങ്ങളിലടക്കം മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം, വ്യാപകമായ മാരക രാസവസ്തുക്കളുടെ സാന്നിധ്യം.

വായിക്കാം : https://bit.ly/3HwekM9

ബ്രഹ്മപുരം: തീയില്‍ ഇന്നും പുകയുന്ന ജീവിതങ്ങള്‍

ബ്രഹ്മപുരത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സർക്കാർ നടത്തുന്ന അന്വേഷണങ്ങൾ എവിടെയും എത്തിയിട്ടില്ല. മാലിന്യ പ്ലാന്റിൽ അതിന് ശേഷവും തീപിടിത്തങ്ങൾ ആവർത്തിക്കുകയുണ്ടായി. ആശങ്കയോടെ കഴിയുന്ന നാട്ടുകാർക്ക് എന്ത് ഉറപ്പാണ് സർക്കാരിന് നൽകാൻ കഴിയുന്നത്?

വായിക്കാം : https://bit.ly/44LAi88

ദുരന്തമായി പ്രഖ്യാപിക്കാത്ത ‘ബ്രഹ്മപുരം ​​​ദുരന്തം’

പ്ലാസ്റ്റിക് അടക്കമുള്ള മാരകമായ മാലിന്യങ്ങൾ 12 ദിവസം നിന്ന് കത്തിയിട്ടും, ആ വിഷപ്പുക നാടാകെ പരന്നിട്ടും ബ്രഹ്മപുരം തീപിടിത്തം എന്തുകൊണ്ടാണ് ഒരു ദുരന്തമായി സർക്കാർ പ്രഖ്യാപിക്കാത്തത്? തീയണഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും തദ്ദേശീയ ജനത നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? ആവർത്തിക്കപ്പെടുന്ന തീപിടിത്തങ്ങൾ തടയാനുള്ള അടിസ്ഥാന സംവിധാനങ്ങൾ ഇനിയും ഒരുക്കാത്തത് എന്തുകൊണ്ടാണ്?

വായിക്കാം : https://bit.ly/3Bq4Z54

കേരളം ഇല്ലാതെ പോയ ബിനാലെ പരിസ്ഥിതി ചിന്തകൾ

കൊച്ചി-മുസരിസ് ബിനാലെയുടെ അഞ്ചാം എഡിഷൻ അവസാനിച്ചിരിക്കുന്നത് ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ പങ്കുവെച്ച പാരിസ്ഥിതിക ആകുലതകൾ അവശേഷിപ്പിച്ചുകൊണ്ടാണ്. എന്നാൽ ക്രമാതീതമായി ഉയരുന്ന ചൂടും, നിരന്തര പ്രളയങ്ങളും സാക്ഷ്യം വഹിക്കുന്ന കേരളത്തിൽ നിന്നും ഇത്തരം ആശങ്കകൾ ഉയർത്തുന്ന കലാസൃഷ്ടികൾ എന്തുകൊണ്ട് പ്രത്യക്ഷപ്പെട്ടില്ല?

കാണാം : https://bit.ly/41lUzPB

പെരുംകിളിയാട്ടം

ലോകമാകെയുള്ള പക്ഷി നിരീക്ഷകരുടെ കര്‍മോത്സവ ദിനങ്ങളാണ് ഗ്രേറ്റ് ബാക്ക്യാഡ് ബേര്‍ഡ് കൗണ്ട് എന്ന് അറിയപ്പെടുന്ന ഫെബ്രുവരിയിലെ നാലു നാളുകള്‍. ചുറ്റുപാടുമുള്ള പക്ഷികളെ നിരീക്ഷിച്ചും വിവരശേഖരണം നടത്തിയും തൃശ്ശൂരിലെ കോള്‍ ബേര്‍ഡേര്‍സ് കൂട്ടായ്മയും ഇതില്‍ പങ്കുചേരുന്നു. ആവാസവ്യവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ പക്ഷിനിരീക്ഷണത്തിലൂടെ സൂക്ഷ്മമായി അറിയുകയാണ് തൃശ്ശൂര്‍ പാലക്കല്‍ കോള്‍ നിലങ്ങളിലെ കോള്‍ ബേര്‍ഡേര്‍സ് കൂട്ടായ്മയുടെ ‘പെരുംകിളിയാട്ടം’ .

കാണാം : https://bit.ly/3qvtOuw

കുടിലുകളിലെ രാജാക്കന്മാരും റാണിമാരും

ചെല്ലാനത്തെ ചവിട്ടുനാടക കലാകാരുടെ ജീവിതാവസ്ഥകൾ പിന്തുടർന്ന ഫോട്ടോ​ഗ്രാഫർ കെ.ആർ സുനിലിന്റെ ചിത്രങ്ങളാണ് ആഴി ആ‍ർക്കൈവ്സിന്റെ സീ എ ബോയിലിങ് വെസൽ എന്ന പ്രദർശനത്തിലെ ‘ചവിട്ടുനാടകം – സ്റ്റോറി ​ടെല്ലേ‍ർസ് ഓഫ് ദ സീ ഷോ‍ർ’ എന്ന പ്രദർശനം. അതിലെ ഫോട്ടോയിൽ ഉൾപ്പെട്ട കലാകാരൻ സിലോഷ്, പ്രദ‍ർശനം കാണാൻ എത്തുന്നു.

കാണാം : https://bit.ly/3WNTIpc

വന്യജീവി സംഘർഷം: അട്ടപ്പാടിയുടെ കഥ മറ്റൊന്നാണ്

അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ വന്യജീവി സംഘർഷം രൂക്ഷമായിരിക്കുകയാണ്. ആളപായവും കൃഷിനാശവും വളർത്തു മൃ​ഗങ്ങൾ കൊല്ലപ്പെടുന്നതും പതിവായിരിക്കുന്നു. എന്നാൽ കേരളത്തിലെ മറ്റ് വനാതിർത്തി ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാണ് അട്ടപ്പാടിയിലെ സംഘർഷങ്ങളും അതിന് കാരണങ്ങളും.

കാണാം : https://bit.ly/3HYOwZN

ലഡാക്കിൽ നിന്ന് ഭാവിയിലേക്ക് അനേകം വഴികൾ

“1970 കളുടെ മധ്യത്തിലാണ് ലഡാക്ക് വിനോദ സഞ്ചാരികൾക്കും വിപണികൾക്കുമായി കൂടുതൽ തുറന്നുകൊടുക്കുന്നത്. പിന്നീടങ്ങോട്ട് മാറ്റങ്ങൾ വേ​ഗത്തിലായിരുന്നു. നിരവധി റോഡുകൾ നിർമ്മിക്കപ്പെട്ടു. 1974ൽ 530 ടൂറിസ്റ്റുകൾ വന്നിടത്ത് ഈ വർഷം അഞ്ച് ലക്ഷം പേരാണ് എത്തിയത്. അപ്പോൾ എന്താണ് ലഡാക്ക് പോലുള്ള ഒരു ചെറിയ പ്രദേശത്ത് സംഭവിക്കുക?” ലോക്കൽ ഫ്യൂച്ചേഴ്സ് എന്ന സംഘടനയുടെ കോ-ഓർഡിനേറ്റർ അലക്സ് ജെൻസൻ സംസാരിക്കുന്നു.

വായിക്കാം : https://bit.ly/3wNc3qi

വിത്തുകളുടെ കാവൽക്കാരന്റെ വയൽ വഴികൾ

വിത്തുകളുടെ കാവൽക്കാരൻ ചെറുവയൽ രാമന്റെ ജൈവജീവിതം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ് രാജ്യം. ജൈവസമ്പത്തിന്റെ അമൂല്യമായ ആ സൂക്ഷിപ്പുകളെ അടയാളപ്പെടുത്തിയ പുസ്തകമാണ് അബ്ദുള്ളക്കുട്ടി എടവണ്ണയും എം.പി പ്രതീഷും ചേ‍ർന്ന് എഴുതിയ ‘വിത്തുമൂട’. വിത്തുമൂടയിലെ കുറിപ്പുകളിലൂടെ ചെറുവയൽ രാമൻ വയലിടങ്ങളിൽ തീർത്ത ജീവതം തൊട്ടറിയാം.

വായിക്കാം : https://bit.ly/406dmy9

കിരു​ഗാവലുവിലെ കൃഷി മ്യൂസിയം

കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള കിരു​ഗാവലു എന്ന ഗ്രാമത്തിലെ ഒരു മ്യൂസിയം ക്യുറേറ്ററാണ് സയ്യിദ് ഗനി ഖാൻ. അദ്ദേഹത്തിന്റെ മ്യൂസിയം സവിശേഷമായ ഒന്നാണ്. 850ൽ അധികം നെല്ലിനങ്ങളും 115 ഓളം മാമ്പഴങ്ങളും സംരക്ഷിക്കപ്പെടുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഒരു ജീവനുള്ള മ്യൂസിയം.

കാണാം : https://bit.ly/3RmYzuP

ആ​ഗോള പ്രതിഭാസം മാത്രമല്ല കാലാവസ്ഥാ മാറ്റം

അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളിൽ വലയുകയാണ് ആഗോള ജനസമൂഹം. പതിവായുണ്ടാകുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ കാരണങ്ങളെ പറ്റി പൂനെ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്ററോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ സംസാരിക്കുന്നു.

വായിക്കാം : https://bit.ly/3DdM2E8

മുറിവൈദ്യന്മാരുടെ കുറിപ്പടികളല്ല മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം

കേരളത്തിൽ കാട് കൂടി എന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടോ? വന്യജീവികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടോ? മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇപ്പോൾ നിർദ്ദേശിക്കുന്ന പരിഹാരങ്ങൾ മതിയാകുമോ? കേരള കാർഷിക സർവ്വകലാശാലയുടെ വന്യജീവി വിഭാ​ഗം മേധാവി ഡോ. പി.ഒ നമീർ സംസാരിക്കുന്നു.

വായിക്കാം : https://bit.ly/3QOMmyN

‌‌കാടിറങ്ങുന്ന കടുവ ഒരു രാഷ്ട്രീയ പ്രശ്നമാണ്

കേരളത്തിൽ മനുഷ്യ വന്യജീവി സംഘർഷം കൂടിവരുകയാണ്. കടുവയുടെ ആക്രമണത്തിൽ മാനന്തവാടിക്കടുത്ത് തൊണ്ടർനാട് കഴിഞ്ഞ ദിവസം
ഒരു കർഷകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വർഷങ്ങളായി മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഫേൺസ്’എന്ന പരിസ്ഥിതി സംഘടനയുടെ പ്രവർത്തകൻ അരുൺ പി.എ, എന്തുകൊണ്ട് മനുഷ്യ വന്യജീവി സംഘർഷം ഒരു രാഷ്ട്രീയ പ്രശ്നമാണെന്ന് വിശദമാക്കുന്നു

വായിക്കാം : https://bit.ly/3iFFyqC

കാടും മനുഷ്യരും കണ്ണു തുറക്കേണ്ട സത്യങ്ങളും 1

കേരളത്തിലെ വനമേഖലയിലെ മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ തേടാൻ ഒരു തുറന്ന ചർച്ച. കർഷകർ നേരിടുന്ന ഏക പ്രശ്നം വന്യമൃഗങ്ങളാണോ ? യഥാർത്ഥത്തിൽ എത്രമാത്രം സങ്കീർണ്ണമാണ് മലയോര മേഖലയിലെ സാഹചര്യങ്ങൾ ? പ്രതിവിധികൾക്കായി നമുക്ക് യോജിപ്പിന്റേതായ ഇടമുണ്ടോ ? വിവേകത്തിന്റെതായ സ്വരമുണ്ടോ എന്ന് ഈ സംവാദം അന്വേഷിക്കുന്നു. വിവാദങ്ങൾക്കും ബഹളങ്ങൾക്കും അപ്പുറം പ്രകൃതിയെയും മനുഷ്യരെയും പരിഗണിക്കുന്നവർ കൂടിയിരിക്കുന്നു.

കേൾക്കാം, വായിക്കാം : https://bit.ly/3GK7zqc

കാടും മനുഷ്യരും കണ്ണു തുറക്കേണ്ട സത്യങ്ങളും 2

കേൾക്കാം, വായിക്കാം : https://bit.ly/3X0iBNJ

കാൽനൂറ്റാണ്ടിനപ്പുറം കാവും കാലവും

മലയാളിയുടെ പാരിസ്ഥിതിക അവബോധത്തിന്റെ ആദ്യകാലങ്ങളിൽ പുറത്തിറങ്ങിയ ‘ഉത്തരകേരളത്തിലെ വിശുദ്ധ വനങ്ങള്‍’ എന്ന കാവുകളെ കുറിച്ചുള്ള ആദ്യ സമഗ്ര പുസ്തകം പുനഃപ്രസിദ്ധീകരിക്കുകയാണ്. 25 വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിനെ മുൻനിർത്തി കാവുകൾക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകൻ അബ്ദുൽ ബഷീറുമായി ഇ. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു.

കാണാം : https://bit.ly/3Z7BoYW

ഇക്കി ജാത്രെ: വയലിൽ കാത്ത വിത്തുകൾ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച 300ൽ ഏറെ നെല്ലിനങ്ങൾ സംരക്ഷിക്കുകയാണ് വയനാ‌ട് പനവല്ലിയിലെ അഗ്രോ ഇക്കോളജി സെന്റർ. ‘തണൽ’ എന്ന പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരമ്പരാ​ഗത നെല്ലിനങ്ങൾ പാടത്ത് തന്നെ കൃഷി ചെയ്ത് സംരക്ഷിക്കുന്നുവെന്നതാണ് ഈ സെന്ററിന്റെ പ്രത്യേകത.

കാണാം : https://bit.ly/3C2WrCb

ഉച്ചകോടിയിലല്ല, മനുഷ്യരിലാണ് പ്രതീക്ഷ

ഈജിപ്തിലെ ശറം അൽ ഷേക്കിൽ സംഘടിപ്പിച്ച കോപ് 27 കാലാവസ്ഥ ഉച്ചകോടിയിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത രണ്ടു ചെറുപ്പക്കാരാണ് അഖിലേഷ് അനിൽകുമാറും ബബിത പി.എസും. പ്രതീക്ഷയേക്കാൾ നിരാശയോടെയാണ് യുഎന്നിന്റെ ആഭിമുഖ്യത്തിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ നിന്ന് ഇരുവരും മടങ്ങിയെത്തിയിരിക്കുന്നത്. ഉച്ചകോടികളിൽ പ്രതീക്ഷ കുറയുമ്പോഴും എന്തുകൊണ്ട് മനുഷ്യരിൽ പ്രതീക്ഷ അവശേഷിക്കുന്നു എന്ന് വിശദമാക്കുന്നു.

കാണാം : https://bit.ly/keraleeyam-V26

നിക്കോബാർ മഴക്കാടുകൾക്ക് മരണമണി

ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലെ ഗ്രേറ്റ് നിക്കോബാറിൽ 130.75 ചതുരശ്ര കിലോമീറ്റർ വനം വികസന പദ്ധതികൾക്കായി തരം മാറ്റാൻ പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരിക്കുന്നു. സുനാമിയും ഭൂമികുലുക്കങ്ങളും ബാധിക്കുന്ന ഈ പ്രദേശം ഷോമ്പന്‍ ഗോത്രത്തിന്റെ പരമ്പരാ​ഗത വാസസ്ഥാനവും മഴക്കാടുകളും കണ്ടൽക്കാടുകളും നിറഞ്ഞ ജൈവസമ്പന്ന മേഖലയുമാണ്.

വായിക്കാം : https://bit.ly/keraleeyam-I61

ഈ ‘വികസനം’ എല്ലാ അർത്ഥത്തിലും നമ്മെ ദരിദ്രരാക്കുന്നു

ലോകമെമ്പാടുമുള്ള പ്രാദേശിക സമൂഹങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘ലോക്കൽ ഫ്യൂച്ചേഴ്സ്’ എന്ന സംഘടനയുടെ സ്ഥാപകയും എഴുത്തുകാരിയും ആയ ഹെലേന നോർബെർഗ് ഹോഡ്ജ് സംസാരിക്കുന്നു.

വായിക്കാം : https://bit.ly/keraleeyam-I59

ജൈവകൃഷി അപ്രായോ​ഗികമോ?

2010 ൽ ​ജൈവകൃഷി നയം രൂപപ്പെടുത്തിയ കേരളം 12 വർഷങ്ങൾക്കിപ്പുറം രാസകീടനാശിനി പൂർണ്ണമായി ഒഴിവാക്കുന്നത് പരാജയമാണെന്നും ജൈവ കൃഷിയെ നിരുത്സാഹപ്പെടുത്തണമെന്നും പറയുന്നു. എന്താണ് സർക്കാരിന്റെ ഈ നിലപാട് മാറ്റത്തിന് പിന്നിൽ? ജൈവകൃഷി അപ്രായോ​ഗികമാണോ?

കാണാം : https://bit.ly/keraleeyam-D8

കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുമ്പോൾ

ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുകയാണ് കേരള സർക്കാർ. തോക്ക് ലൈസൻസുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവെയ്ക്കാം. കേരളത്തിലെമ്പാടും കാട്ടുപന്നികളുടെ ആക്രമണവും കൃഷിനാശവും രൂക്ഷമായതോടെയാണ് പുതിയ തീരുമാനം. എന്നാൽ ഏറെ നിയന്ത്രണങ്ങളുള്ള ഈ അനുമതി പ്രായോ​ഗികമല്ലെന്ന് ഷൂട്ടർമാരും കർഷക സംഘടനകളും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി (വെർമിൻ) പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുമതി നൽ​കണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്. പരിഹാരങ്ങൾ എവിടെ, എങ്ങനെയാണ് തുടങ്ങേണ്ടത്? കാട്ടുപന്നി ആക്രമണം രൂക്ഷമായ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ നിന്നും ആരതി എം.ആർ റിപ്പോർട്ട് ചെയ്യുന്നു.

കാണാം : https://bit.ly/keraleeyam-GR29

ഇനിയും മരിക്കാത്ത ഭൂമി: ഒരു ഭൗമശാസ്ത്ര വീക്ഷണം

കേരളം പോലെ അതീവ പരിസ്ഥിതി ലോല മേഖലയിലും ആഗോളതലത്തിൽ തന്നെയും മനുഷ്യർ നടത്തുന്ന വികസന പ്രവർത്തങ്ങളുടെ ആഘാതങ്ങളെ ഭൗമശാസ്ത്ര വീക്ഷണത്തിൽ വിലയിരുത്തുന്നു പ്രശസ്ത ഭൗമശാസ്ത്ര ​ഗവേഷകനായ ഡോ. സി.പി രാജേന്ദ്രൻ. വളർച്ചയ്ക്ക് പരിധികളുണ്ടെന്നും സാങ്കേതികവിദ്യയിലൂടെ മാത്രം അതിനെ മറികടക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഒപ്പം ശാസ്ത്രാവബോധത്തെ അട്ടിമറിക്കുന്ന രീതിയിൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഇന്ത്യയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

കാണാം : https://bit.ly/keraleeyam_T14

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read