സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
പ്രാദേശികാധികാരങ്ങളും നിയമവും: ഭൂഗര്ഭജല വിനിയോഗ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി ഒരു വിശകലനം
ഹിംസയല്ല, ആത്മവിചിന്തനമാണ് ലോകം ആവശ്യപ്പെടുന്നത്
നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്ക്കുകയെന്ന ലക്ഷ്യത്തോടെ
ഇടപെടുന്ന സാമൂഹിക പ്രവര്ത്തകരില് സായുധസമരത്തെ അംഗീകരിക്കുന്നവരും അല്ലാത്തവരുമുണ്ട്. ഈ നിര്ണ്ണായക വ്യത്യാസത്തെ സംവാദങ്ങള്ക്ക് അനുഗുണമാംവിധം രേഖപ്പെടുത്തേണ്ട ആവശ്യം ഇവിടെ നിലനില്ക്കുന്നുണ്ട്. മാവോപക്ഷ സായുധ പോരാട്ടത്തിലെ ദാര്ശനികവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങള് പങ്കുവയ്ക്കുന്നു.