ഓപ്പൺ സ്പേസ്

സുസ്ഥിരതയിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ മനോഹരമായ ലോകം നമ്മുടെ സ്വപ്നമാണ്. അതിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് സുപ്രധാനമായ സ്ഥാനം ഉണ്ട്. അതിനായി പരിസ്ഥിതി സൗഹൃദവും നീതിയിലധിഷ്ഠിതവുമായ ഉൽപ്പാദനവും വിപണനവും ഒപ്പം സാമൂഹ്യ ബന്ധങ്ങളും ഉണ്ടാവേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഓപ്പൺ സ്പേസ് എന്ന ഈ പ്ലാറ്റഫോം. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുക, പ്രകൃതി സൗഹൃദവും ആരോഗ്യ പൂർണ്ണവുമായ തൊഴിൽ മേഖലകളെ പിന്തുണയ്ക്കുക, ജീവിതത്തിൽ ആവശ്യമായി വരുന്ന സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥയ്ക്കുള്ള ബദൽ എന്ന രീതിയിൽ ​ഗിഫ്റ്റ് ഇക്കോണമിയെ പിന്തുണയ്ക്കുന്നതായിരിക്കും ഓപ്പൺ സ്പേസ്.

ഈ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ഓപ്പൺ സ്‌പേസിൽ നിങ്ങൾക്ക് നൽകാവുന്നതാണ്. പുരോഗമനപരമായ ജീവിത മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന സേവനങ്ങളും ഇവിടെ പ്രസിദ്ധീകരിക്കാവുന്നതാണ്. (ഉദാ: ജാതി മത ഭേദമന്യേ പങ്കാളിയെ തേടുന്ന ഒരാൾക്ക് ആ വിവരം ഇവിടെ നൽകാം). കൂടത്തെ പരിസ്ഥിതി സൗഹൃദ (പരമാവധി പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ ശ്രമിക്കുന്ന) തൊഴിൽ രംഗങ്ങളിലേക്ക് സേവനം തേടിക്കൊണ്ടുള്ള വിവരങ്ങളും ഉൾപ്പെടുത്താം. ഓപ്പൺ സ്പേസ് യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ഇടപാടുകൾക്കും ഇടനിലക്കാരായി നിൽക്കുന്നതല്ല. കൂടാതെ തെറ്റായ വിവരങ്ങൾ നല്കുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയി ശ്രദ്ധയിൽപെട്ടാൽ ഓപ്പൺ സ്‌പേസ് പ്രസ്തുത പോസ്റ്റ് ഒഴിവാക്കുന്നതായിരിക്കും.

ആദിവാസി സ്ത്രീസംരംഭം

2018 ലെ പ്രളയം അതിജീവിച്ച ദളിത് ആദിവാസി മേഖലകളിലെ സ്ത്രീകൾക്കായി ഒരു  പുനരധിവാസ സംരംഭമെന്ന നിലയിൽ RIGHTS തുടങ്ങിയതാണ് fibrent.in.  കാലാവസ്ഥ വ്യതിയാനത്തിന്റെയും കൂടിവരുന്ന പ്രളയഅവസ്‌ഥകളുടെ പശ്ചാത്തലത്തിൽ, പ്രകൃതി സൗഹ്രദപരവും അതേസമയം ഒരു കാലാവസ്ഥ ഇടപെടൽ എന്നനിലയിലും പ്രദേശികമായി ലഭ്യമായ പ്രകൃതിദത്ത നാരുകൾ (natural fiber) ആയ മുള, ഈറ്റ, കൈത, വാഴ, കുളവാഴ എന്നിവയിൽ അധിഷ്ഠിതമായ ഈ സംരംഭം ആരംഭിക്കുന്നത്.  fibrent.in സന്ദര്ശിച്ചു ഉത്പന്നങ്ങൾ വാങ്ങാം.

ബന്ധങ്ങൾക്ക്: അജയ്, 989507171

പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ

പ്രകൃതി ചേരുവകളുടെ സഹായത്തോടെ വ്യത്യസ്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കെ ആർ ട്രഡീഷണൽ പ്രോഡക്ട്സ്. പരമ്പരാഗത അറിവുകളും പ്രാദേശിക വിഭവങ്ങളും ചേര്‍ത്തിണക്കി വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഈ യൂണിറ്റ് പ്രവർത്തിക്കുന്നത് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയിലാണ്. പഞ്ചശുദ്ധി ദന്തച്ചൂർണം, രാസവസ്തുക്കൾ ഇല്ലാത്ത പഞ്ചശുദ്ധി സ്നാന ചൂർണ്ണം, കാട്ടുതേൻ, തിപ്പില്ലി, ചുക്ക്, കുരുമുളക് എന്നിവ ചേർത്ത് ഉണ്ടാക്കിയ തൃകടു മധു തടുങ്ങിയവയാണ് പ്രധാന ഉൽപ്പന്നങ്ങൾ. ഓരോ ഉൽപ്പന്നത്തിനും ആവശ്യമായ ചേരുവകളുടെ അതാത് സമയത്തെ വില അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റം വരാറുണ്ട്.

ബന്ധങ്ങൾക്ക്: കിഷോർ, 8304060000

തുണി ബാ​ഗുകൾ

പ്രകൃതിസൗഹൃദ ബാഗുകൾ നിർമ്മിക്കുന്ന ഒരു സംരംഭമാണ് ഭാഗീദാരി. തുണി ബാഗുകൾ, ജൂട്ട് ബാഗുകൾ, ഓഫീസ് സ്‌കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ബാഗുകൾ, ഫയലുകൾ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാഗീദാരി നിർമ്മിക്കുന്നുണ്ട്. തൃശൂർ, എറണാകുളം ജില്ലകളിലെ ഷോറൂമുകളും കേരളത്തിൽ നടക്കുന്ന വ്യത്യസ്ത കലാ സാംസ്കാരിക വേദികളിലെ സ്റ്റാളുകളും വഴിയാണ് ഭാഗീദാരി ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത്. പ്ലാസ്റ്റിക്-റെക്സിൻ എന്നിങ്ങനെ പ്രകൃതിക്ക് ദോഷകരമായ രാസവസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന ബാഗുകളെ ബഹിഷ്കരിക്കുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഭാഗീദാരി.

ബന്ധങ്ങൾക്ക്: 9495106544

Also Read