‘2018, എവരിവൺ ഈസ് എ ഹീറോ’ എന്ന സിനിമ കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ ഓർമ്മകളെ വീണ്ടുടുക്കുകയും നൂറ് കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തിരിക്കുന്നു. തിയറ്ററുകളിലേക്ക് പ്രേക്ഷകർ പ്രവഹിക്കുമ്പോഴും പ്രളയ സമയത്തെ സർക്കാർ ഇടപെടലുകൾ മറച്ചുവെച്ചു, ഡാം തുറന്നതാണ് പ്രളയ കാരണം എന്ന് പ്രചരിപ്പിച്ചു, ചരിത്രവിരുദ്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങിയ വിമർശനങ്ങൾ സിനിമയ്ക്കെതിരെ ഉയരുന്നുണ്ട്. ഇത് ഒരു സിനിമാ വിശകലനമല്ല. എന്നാൽ ‘എവരിവൺ ഈസ് എ ഹീറോ’ എന്നതല്ല 2018 ന്റെ ബാക്കിപത്രം. ‘എവരിവൺ ഈസ് എ വിക്റ്റിം’ എന്നതാണ് ആ മഹാദുരന്തം ബാക്കി വച്ച സന്ദേശം. ഹീറോകളെ തിരയുന്ന സിനിമയോ, ആരാണ് ശരിയായ ഹീറോ എന്ന് തർക്കിക്കുന്ന വിമർശകരോ ആ യാഥാർത്ഥ്യം കാണുന്നതേയില്ല. എങ്ങനെയാണ് നമ്മളെല്ലാവരും ആ ദുരന്തത്തിന്റെ ഇരകളായിത്തീർന്നത്?
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
വീഡിയോ കാണാം: