അതിരൂക്ഷമായ തീരശോഷണത്താൽ സ്വന്തം നാട്ടിൽ തന്നെ അഭയാർഥികളായി ജീവിക്കേണ്ട അവസ്ഥയിലാണ് തിരുവനന്തപുരത്തെ തീരദേശ ജനത. പൂന്തുറ മുതൽ വെട്ടുകാട് വരെയുള്ള പ്രദേശത്താണ് കടൽകയറ്റം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഇവിടെ വീടും, ജീവനോപാധികളും നഷ്ടപ്പെട്ട അനേകം മനുഷ്യർ വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ക്യാമ്പുകളിൽ കഴിയുകയാണ്. മറ്റു ചിലർ എപ്പോൾ വേണമെങ്കിലും കടലെടുക്കാവുന്ന ഒറ്റമുറി വീടുകളിലും, വാടകവീടുകളിലും അന്തിയുറങ്ങുന്നു. കാലാവസ്ഥാ വ്യതിയാനവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണവും ഇവരുടെ ജീവിതം തീർത്തും ദുരിതപൂർണ്ണമാക്കി തീർക്കുന്നു.
കേരളീയം ഗ്രൗണ്ട് റിപ്പോർട്ട് വീഡിയോ ഇവിടെ കാണാം.