ഈ മരണമുഖത്ത് നിന്നും ഞങ്ങള്‍ സമരമുഖത്തേക്ക് തിരികെയെത്തും
13 പേര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ പങ്കെടുത്ത കൃഷ്ണമൂര്‍ത്തി കിട്ടു സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ‘സ്റ്റെര്‍ലൈറ്റ് എതിര്‍പ്പ് തൂത്തുക്കുടി മാവട്ട മക്കള്‍ പോരാട്ട കൂട്ട’ത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.
സമരത്തെക്കുറിച്ചും പോലീസ്
നരഹത്യയെക്കുറിച്ചും ഭാവിയെക്കുറിച്ചും…
ഇത് ജനങ്ങളെ കൊന്നൊടുക്കി സമരങ്ങളെ നിശബ്ദമാക്കുന്ന കാലം
ഈ വികസനത്തെ നമ്മള്‍ എങ്ങനെയാണ് നേരിടേണ്ടത്? നേരിട്ടേ കഴിയൂ. കാരണം നമ്മെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പ്രശ്‌നമാണ്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നമാണ്. സ്വകാര്യകമ്പനികള്‍ക്കത് സമ്പത്തും ലാഭവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരമാണ്.
Read Moreഅതിക്രമിച്ചെത്തുന്ന മാഫിയകളും അടര്‍ന്നുവീഴുന്ന മലനിരകളും
നീലിഗിരിയുടെയും വയനാടിന്റെയും പടിഞ്ഞാറന്‍ അതിരായ പശ്ചിമഘട്ടത്തിന്റെ ഈ ചെരുവുകളില്‍ എന്താണ് സംഭവിക്കുന്നത്? മലകള്‍ അടര്‍ന്നുവീഴുംവിധം ഈ മലഞ്ചരിവുകളില്‍ എന്ത് മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? മലകടന്നെത്തുന്ന മനുഷ്യഇടപെടലുകള്‍ക്ക് ഇതിലുള്ള പങ്കെന്താണ്? മഴക്കെടുതികള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഒരു അന്വേഷണം
Read Moreതുരുത്തി തിരുത്ത് ആവശ്യപ്പെടുന്നു
ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തിയിലുള്ള പട്ടികജാതി കോളനികള്‍ ഒഴിപ്പിക്കപ്പെടുന്നത് ആരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ്. അശാസ്ത്രീയവും ജനവിരുദ്ധവുമായ റോഡ് വികസനത്തിനെതിരെ സമരം ചെയ്യുന്ന തുരുത്തി ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി സംസാരിക്കുന്നു.
Read Moreകേരളത്തിന് യോജിച്ച വികസന സങ്കല്‍പ്പം ഇനിയും രൂപപ്പെട്ടിട്ടില്ല
എല്ലാ സംരംഭങ്ങളുടെയും ലക്ഷ്യം ലാഭം മാത്രമാണെന്ന് കരുതുകയും ആ ലാഭം മത്സരിച്ചും ആക്രമിച്ചും കയ്യടക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയില്‍ പരിസ്ഥിതിയുമായി സമരസപ്പെട്ടുകൊണ്ടുള്ള വികസനം സാധ്യമല്ല. മേല്‍ത്തട്ടിലുള്ള ഏതാനും പേര്‍ നിയന്ത്രിക്കുന്ന ഇന്നത്തെ വ്യവസ്ഥയ്ക്ക് പകരം ജനങ്ങള്‍ക്കെല്ലാം
നിയന്ത്രണമുള്ള ഒരു വ്യവസ്ഥിതിയുണ്ടായാല്‍ മാത്രമേ അത് സാധ്യമാകൂ.
കേസ് അന്വേഷണം പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
നിരപരാധികള്‍ കാക്കിയുടെ ക്രൂരതയ്ക്ക് പലവിധത്തില്‍ ഇരകളാകേണ്ടി വരുന്ന കേരളത്തില്‍ വിനായകന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരുവര്‍ഷമായി തുടരുന്ന കോടതി വ്യവഹാരങ്ങളെക്കുറിച്ചും അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പാവറട്ടി
സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ സംസാരിക്കുന്നു.
സുപ്രീംകോടതി ഇടപെടലും പ്ലാച്ചിമടയിലെ അനീതിയും
പട്ടികജാതി/വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുപയോഗം ചെയ്യുകയും, ഉടന്‍ അറസ്റ്റും, മുന്‍കൂര്‍ ജാമ്യവും അനുവദിക്കാതിരിക്കുക വഴി വ്യക്തികളുടെ സ്വതന്ത്ര്യത്തെയും സ്വാഭാവിക നീതിയെയും ഹനിക്കുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തോടെ കഴിഞ്ഞ മാര്‍ച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായല്ലോ. ഈ പശ്ചാത്തലത്തില്‍ പ്രസ്തുത നിരീക്ഷണം എങ്ങനെയാണ് പ്ലാച്ചിമടയിലെ കേസിനെ ബാധിക്കുന്നതെന്ന് പരിശോധിക്കുന്നു.
Read Moreസയന്‍സും ശാസ്ത്രവും: ഒരു ഭാഷാവിചാരം
ശാസ്ത്രം എന്ന വാക്കാണ് സയന്‍സിന്റെ മലയാളമായി ഉപയോഗിക്കുന്നത്. എന്നാല്‍ പരസ്പരം പൊരുത്തമുള്ളതും അല്ലാത്തതുമായ അനേകം പ്രകരണങ്ങളില്‍ ഈ രണ്ടു വാക്കുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, ശാസ്ത്രം എന്ന വാക്കിന്റെ വിവിധങ്ങളായ പ്രയോഗങ്ങള്‍ക്ക് സയന്‍സ് എന്ന വാക്കിന്റെ പ്രയോഗങ്ങളുമായുള്ള പൊരുത്തം നോക്കുകയാണ് ഇവിടെ.
Read More
