സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
മംഗ്ലീഷ് അല്ല മലയാളമാണ് വേണ്ടത്
ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യാപിക്കുന്ന വിവരസാങ്കേതിക വിദ്യ നമ്മുടെ മാതൃഭാഷയായ
മലയാളത്തിന്റെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ അപകടം
മലയാളികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കമ്പ്യൂട്ടര്‍ = ഇംഗ്ലീഷ് എന്ന സമവാക്യത്തില്‍ വിശ്വസിച്ച് മലയാളത്തെ തഴയുന്ന സര്‍ക്കാര്‍ തിരിച്ചറിയേണ്ട ചില വസ്തുതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു
വികസന ഫാസിസത്തിന്റെ ഇരുമ്പുമറകള്‍
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍ കണക്കിലെടുക്കാതെ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്ന് പറഞ്ഞിരുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിച്ച് ആക്ഷേപിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. പ്രതിഷേധ ശബ്ദങ്ങളെ കൈയൂക്ക്‌കൊണ്ട് നേരിടുന്ന ശൈലിയിലേക്ക് നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ മാറ്റപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ സംവാദ പരിസരത്തെ അനുസരണയുള്ള മൗനത്തിലേക്ക് പരിണമിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി നടത്തിയ അക്രമത്തിന് ഇരയായ സി.ആര്‍. നീലക്ണ്ഠന്‍ കേരളീയവുമായി നടത്തിയ സംഭാഷണം.
....
