സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
കോടികള്‍ ഒഴുകാതെ, ഭൂമിക്കച്ചവടമില്ലാതെ വരട്ടെ വ്യവസായം
തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരളം മുന്നോട്ട് വയ്‌ക്കേണ്ട ജനകീയ വ്യവസായിക നയം എന്താകണമെന്നും പ്രാദേശിക ഉല്‍പാദനക്ഷമത ഫലപ്രദമായി വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു
....മലപ്പുറം അനിശ്ചിതകാല മദ്യനിരോധനസമരം
സംസ്ഥാന ഖജനാവിലേക്കും പാര്‍ട്ടിഫണ്ടുകളിലേക്കും പണമൊഴുകാനുള്ള എളുപ്പമാര്‍ഗ്ഗമായി മദ്യം പ്രതിഷ്ഠിക്കപ്പെട്ടതോടെ കേരളം ഒരു സമ്പൂര്‍ണ്ണ മദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ്. സാമൂഹിക ജീവിതത്തിന്റെ സര്‍വ്വകോണുകളിലേക്കും മദ്യം ഒരലങ്കാരമായി കടന്നുകയറുമ്പോള്‍ ലഹരിയുടെ അര്‍ത്ഥം പോലും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. റേഷന്‍കടകള്‍ക്ക് മുന്നിലുണ്ടായിരുന്ന തിരക്കിനെ ചരിത്രം ബിവറേജസിന് മുന്നിലേക്ക് പറിച്ചു നട്ടു. ഈ പശ്ചാത്തലത്തിലും കേരളത്തില്‍ മദ്യവിരുദ്ധ സമരങ്ങള്‍ തുടരുകയാണ്. പഞ്ചായത്തീരാജ് നഗരപാലികാനിയമങ്ങളിലുണ്ടായിരുന്ന പ്രാദേശികമദ്യനിരോധനജനാധികാര വകുപ്പുകള്‍ 232-447 പുന:സ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ട് നടക്കുന്ന മലപ്പുറത്തെ അനിശ്ചിത കാല മദ്യനിരോധന സമരത്തിന്റെ വിശേഷങ്ങള്‍
....കൃഷി ഭക്ഷണം ആരോഗ്യം
രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ നാടന്‍ വളങ്ങളും നാടന്‍ സംരക്ഷണമുറകളും പ്രയോജനപ്പെടുത്തി ശുദ്ധവും ആരോഗ്യപ്രദവുമായ ഭക്ഷണം ഉണ്ടാക്കിയെടുക്കുന്നതിനുള്ള അറിവ് പകരുന്ന പംക്തി ആരംഭിക്കുന്നു.
....
