സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
കരടായിമാറിയ കരട്‌വിജ്ഞാപനം
ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും അല്ലാത്ത സംരക്ഷിത വനപ്രദേശം മാത്രം ഇ.എസ്.എ ആക്കുകയാണ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ കരട് വിജ്ഞാപനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍ ഒരു മാറ്റവും
വരുത്താതെ കുറേ പ്രദേശങ്ങള്‍ ഇ.എസ്.എ ആയി പ്രഖ്യാപിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണ്.
ക്വാറി വിരുദ്ധ സമരഭൂമിയില്‍ നിന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്തുണയ്‌ക്കേണ്ടിയിരുന്നത്. ഈ വികസനം നമുക്ക് വേണ്ട എന്ന ഉറപ്പിച്ച് പറയാന്‍ കഴിയുന്ന ഒരു പ്രചരണത്തെയാണ് പിന്തുണയ്‌ക്കേണ്ടിയിരുന്നത്.
....തദ്ദേശ സ്വയംഭരണത്തിന് അര്‍ത്ഥമേകാന്‍ ജനങ്ങള്‍ സംസാരിച്ചു തുടങ്ങുക
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരിതിരിഞ്ഞു
നടത്തുന്ന പൊള്ളയായ വാഗ്വാദങ്ങള്‍ മാത്രമായി രാഷ്ട്രീയം അധ:പതിച്ച സാഹചര്യത്തില്‍ ശരിയായ
രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് എങ്ങിനെയാണെന്ന
കേരളീയം സംവാദം തുടരുന്നു

