തെരുവുകളിലാണ് ഇനി രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ
മാദ്ധ്യമങ്ങളും ജുഡീഷ്യറിയും ജനാധിപത്യത്തെ രക്ഷപ്പെടുത്തും എന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. തെരുവുകളിലാണ് ഇനി ഈ രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ. ജനങ്ങള്‍ എന്ന് തെരുവിലേക്ക് വരുന്നോ അന്നുമുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. നരേന്ദ്രമോദിയെ താഴെയിറക്കിയതുകൊണ്ട് മാത്രം ഈ ജനാധിപത്യം രക്ഷപ്പെടില്ല. കാരണം പകരം അധികാരത്തില്‍ വരാന്‍ കാത്തുനില്‍ക്കുന്നവരാരും ഈ ജനാധിപത്യത്തോട് കൂറുള്ളവരല്ല.
Read Moreചങ്ങാത്ത മുതലാളിത്തം, അഴിമതി, ഹിതകരമായ മൗനങ്ങള്‍
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം, മുതലാളിത്തത്തിന്റെ സാമാന്യ നിര്‍വ്വചനങ്ങളില്‍
ഉള്‍പ്പെടുത്താവുന്ന ഒന്നല്ല. മുതലാളിത്തം അനുവദിക്കുന്ന വ്യാപാരമോ, സംരംഭകത്വമോ, സമനിരപ്പായ കളിസ്ഥലമോ ഒന്നും തന്നെ അത് പ്രദാനംചെയ്യുന്നില്ല. അധികാര കേന്ദ്രങ്ങളോട് ഒട്ടിനില്‍ക്കുന്ന,
വിരലിലെണ്ണാവുന്ന, ഏതാനും വ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന കച്ചവടങ്ങളാണ്
മുതലാളിത്തത്തിന്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നായി നമ്മുടെ മുന്നിലെത്തുന്നത്.