പരിസ്ഥിതി സൗഹൃദപരമായ വാസ്തുവിദ്യാ വിജ്ഞാനത്തിലൂടെയും നിർമ്മാണ രീതിയിലൂടെയും ലോക ശ്രദ്ധ നേടിയ അപൂർവ്വ മനുഷ്യൻ. ബ്രിട്ടീഷ് പൗരനായി ജനിക്കുകയും മഹാത്മാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം ഇന്ത്യയിൽ തുടരുകയും തന്റെ പങ്കാളിയുടെ നാടായ കേരളത്തെ കർമ്മമണ്ഡലമായി തെരഞ്ഞെടുക്കുകയും ചെയ്ത വേറിട്ട വ്യക്തിത്വം. ലാളിത്യത്തിന്റെ മുദ്രകളായ നിരവധി നിർമ്മിതികൾ കേരളത്തിന് സമ്മാനിച്ച ആ വ്യക്തി മറ്റാരുമല്ല, നമ്മുടെ സ്വന്തം ലാറൻസ് വിൽഫ്രഡ് ബേക്കർ. കേരള സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിച്ച വ്യക്തിയായിരുന്നെങ്കിലും അടുത്തകാലം വരെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് മലയാളത്തിൽ ഒരു പുസ്തകം ഉണ്ടായിരുന്നില്ല എന്നത് വലിയ പോരായ്മ തന്നെയായിരുന്നു. ആ ചരിത്രം ദൗത്യം ഏറ്റെടുത്തയാളാണ് എഴുത്തുകാരിയായ ഗീതാഞ്ജലി കൃഷ്ണൻ. കോസ്റ്റ്ഫോർഡ് പുറത്തിറക്കിയ ‘മാനം തൊട്ട മണ്ണ് – ലാറി ബേക്കർ ജീവിതവും രചനകളും’ എന്ന ഗീതാജ്ഞലി കൃഷ്ണൻ രചിച്ച പുസ്തകം ബേക്കറുടെ സമഗ്രമായ ജീവചരിത്രമാണ്. ബേക്കറുടെ ലളിത നിർമ്മിതി പോലെ ഭാഷകൊണ്ട് കൊണ്ട് ലളിതവും എന്നാൽ സമഗ്രവും സമ്പൂർണ്ണവും ഹൃദ്യവുമായ ഗ്രന്ഥം. ലാറി ബേക്കറിനെകുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും ആഴത്തിൽ അറിയാൻ ആഗ്രഹം ഉള്ള ആരും വായിച്ചിരിക്കേണ്ട രചന.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലിചെയ്യുന്ന ഗീതാജ്ഞലി കൃഷ്ണൻ, ‘ഏറ്റവും അകലേക്കൊരു യാത്ര’ എന്ന യാത്രാവിവരണവും ‘ചെമ്പകമരം’ എന്ന കവിത സമാഹാരവും, ‘നേരം പുലരുമ്പോൾ’ എന്ന ലേഖന സമാഹാരവും , ‘പെൺയാത്രകൾ’, ‘പ്രൊഫെഷണൽ വിദ്യാഭ്യാസവും കേരളത്തിലെ സ്ത്രീകളും’ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ലാറി ബേക്കറിന്റെ ജീവിതമെഴുത്തിനിടയിൽ കടന്നുപോയതും സ്വാധീനിച്ചതുമായ ചിന്തകളെക്കുറിച്ചും മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ ലാറി ബേക്കർ ലോകത്തിന് നൽകിയ സംഭാവനകളെക്കുറിച്ചും സംസാരിക്കുന്നു കേരളീയം പോഡ്‌കാസ്റ്റിൽ ഗീതാഞ്ജലി കൃഷ്‍ണൻ.
പോഡ്കാസ്റ്റ് കേൾക്കാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

