തത്വദീക്ഷയില്ലാത്ത ജീവിതം

ഉപജീവനം കണ്ടെത്തല്‍ എന്ന വിഷയത്തില്‍ ഹെന്റി ഡേവിഡ് തോറോ 1854 മുതല്‍ നടത്തിയ പ്രഭാഷണങ്ങളാണ് തത്വദീക്ഷയില്ലാത്ത ജീവിതം എന്ന പേരില്‍ പിന്നീട് ലേഖനമായത്. എന്നാല്‍ ഈ ലേഖനം ഉപജീവനത്തെക്കുറിച്ച് മാത്രമല്ല, ആധുനികമനുഷ്യന്റെ ദൈനംദിന വ്യവഹാരങ്ങളെയെല്ലാം നിശിതമായി വിലയിരുത്തുന്നുണ്ട്. ചിലയിടങ്ങളില്‍ തോറോയുടെ ജ്ഞാനാനുഭവങ്ങളെ സൂക്ഷമമായി വെളിപ്പെടുത്തുന്നുണ്ട്. പ്രകൃതിയുമായുള്ള മനുഷ്യന്റെ തദാത്മ്യമാണ് ജ്ഞാനത്തിന്റെ ഉറവിടമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Read More

അരിപ്പഭൂസമരം: കോളനിയില്‍ നിന്നും കൃഷിഭൂമിയിലേക്ക്

കാര്‍ഷിക ജീവിതത്തില്‍ നിന്നും അടിമത്തത്തിലേക്ക് പിഴുതെറിയപ്പെട്ട ജനവിഭാഗങ്ങളുടെ സാംസ്‌കാരികമായ ഉണര്‍വുകൂടിയായി മാറുകയാണ്, മൂന്ന് സെന്റല്ല, കൃഷിഭൂമിയാണ് വേണ്ടതെന്ന് പറയുന്ന അരിപ്പ ഭൂസമരം.

Read More

ഭൂസമരങ്ങള്‍ക്ക് നേരെയുള്ള ഉപരോധം പ്രതിഷേധാര്‍ഹം

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയ്ക്ക് സമീപം അരിപ്പയില്‍ നടക്കുന്ന ഭൂസമരത്തിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ നടത്തിയ ഉപരോധസമരം അരിപ്പയെ ബാധിച്ചതെങ്ങനെ?

Read More

കസ്തൂരിരംഗന്‍ കുതിരയെ നവീകരിച്ച് കഴുതയാക്കി

തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യത്തില്‍ നിന്നും ബുദ്ധിപരമായി വഴുതിമാറിക്കൊണ്ട് അധികാര പ്രക്രിയയെ പരിഹസിക്കുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ചെയ്തിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.

Read More

രണ്ട് റിപ്പോര്‍ട്ടും ജനസമക്ഷം വയ്ക്കണം

പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിന് ആധാരമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കടുത്ത ഭാഷയില്‍ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടിനെയും അനുബന്ധ ചര്‍ച്ചകളെയും കുറിച്ച് സംസാരിക്കുന്നു.

Read More

സംരക്ഷണമോ ധൂര്‍ത്തോ, എന്താണ് വേണ്ടത്?

കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് , പശ്ചിമഘട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ വേണ്ടവിധം വിശകലനം ചെയ്യുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല. ചില ബദല്‍ ചട്ടക്കൂടുകളും ശുപാര്‍ശകളും മുന്നോട്ട് വയ്ക്കുന്നുവെന്ന് മാത്രം.

Read More

പ്രതിരോധത്തിന്റെ തിബറ്റന്‍ ശീലുകള്‍

ചൈനീസ് അധിനിവേശം തകര്‍ത്ത തിബറ്റന്‍ ജനതയുടെ സാംസ്‌കാരിക പ്രതിരോധങ്ങളെക്കുറിച്ചും അത് ആഗോളവത്കരണത്തിനെതിരായുള്ള അഹിംസാത്മക സമരരൂപമായി മാറുന്നതെങ്ങനെയെന്നും തിബറ്റന്‍ വിമോചന സമരപോരാളി

Read More

രാഷ്ട്രീയ ഭൂപടത്തില്‍ ഒരിടം സാധ്യമാകും വരെ…

ചൈനീസ് അതിക്രമത്തെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്ന തിബറ്റന്‍ ജനതയുടെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

Read More

ബോധം ‘കെടുത്തുന്ന’ ‘പരസ്യ’ ശല്യങ്ങള്‍

മുതലാളിത്തത്തിന് വേണ്ടി നമ്മുടെ ബോധത്തെത്തന്നെ സ്വകാര്യവത്കരിച്ചുകൊടുക്കുക എന്ന ദൗത്യം മാധ്യമങ്ങളിലൂടെ നിര്‍വഹിച്ചുകൊണ്ട് പരസ്യങ്ങള്‍ മുതലാളിത്ത വ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.

Read More

അട്ടപ്പാടിയില്‍ ആശങ്ക നിറച്ച് വീണ്ടും ജലസേചന പദ്ധതി

സര്‍ക്കാര്‍ ഫയലുകളില്‍ ഉറങ്ങിക്കിടന്നിരുന്ന അട്ടപ്പാടി വാല ജലസേചന പദ്ധതിയുടെ (എ.വി.ഐ.പി) ഉണര്‍ത്തെഴുന്നേല്‍ക്കല്‍ അട്ടപ്പാടിയുടെ മേല്‍ ആശങ്കയുടെ നിഴല്‍ പരത്തുന്നു.

Read More

പാണ്ടിപ്പറമ്പിലെ നിലയ്ക്കാത്ത സ്‌ഫോടനങ്ങള്‍

തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരഗ്രാമമായ പാണ്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയും ക്രഷര്‍ യൂണിറ്റും നാട്ടുകാര്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ട് നാളുകളേറെയായി. ഭരണാധികാരികളെല്ലാം സ്വകാര്യ ക്വാറിയെ സംരക്ഷിക്കുന്ന നിലപാട് തുടരുന്നതിനാല്‍ തീക്ഷണമായ സമരങ്ങളാണ് ഇനി മുന്നിലുള്ള മാര്‍ഗ്ഗമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചിരിക്കുന്നു. (പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും ജനജീവിതത്തേയും തകിടം മറിക്കൂന്ന പശ്ചിമഘട്ട മേഖലയിലെ ക്വാറികളെക്കുറിച്ച് കേരളീയം ചെയ്യുന്ന പ്രത്യേക പംക്തിയുടെ ഭാഗം).

Read More

സംശയങ്ങള്‍ ദൂരീകരിക്കപ്പെടണം

ഗോത്രജനതയ്ക്ക് വനത്തിന്റെ മേലുള്ള പരമ്പരാഗത അവകാശം ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ വനാവകാശ നിയമം (2006) വിപ്ലവാത്മകമായ ഒരു ചുവടുവയ്പ്പായിരുന്നു. 2006ല്‍ നിയമം നിലവില്‍ വന്നിട്ടും 2009 ഏപ്രില്‍ 30ന് ആണ് കേരളത്തില്‍ നിയമം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. വനാവകാശ നിയമത്തിന്റെ നിര്‍വ്വഹണത്തിന്റെ കേരളത്തിലെ സ്ഥിതി എന്താണ്? തുടര്‍ പംക്തിയുടെ ആദ്യഭാഗമായി സംസാരിക്കുന്നു, വനാവകാശ നിയമം യാഥാര്‍ത്ഥ്യമാകുന്നതിനായി പ്രവര്‍ത്തിക്കുന്ന പശ്ചിഘട്ട വേഴാമ്പല്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍

Read More

സാഹിത്യ അക്കാദമിയിലെ പൂവന്‍വാഴകള്‍

സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കുന്ന സമയമായ അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമി വളപ്പിലുള്ള മുഴുവന്‍ പേരെയും പുറത്താക്കി ഗേറ്റ് അടച്ചുപൂട്ടാന്‍ ഇപ്പോഴത്തെ ഭരണസമിതി ഏതാനും നാളുകള്‍ക്ക് മുമ്പ് ഉത്തരവിറക്കിയ ശേഷം സാഹിത്യ അക്കാദമി ഒരു വരണ്ട സര്‍ക്കാര്‍ ഓഫീസ് മാത്രമായി മാറിയിരിക്കുന്നു.

Read More

ബിജു.എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ്‌

കേരളീയം 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം.

Read More

ഭൂസമരം കാണാന്‍ ചെങ്ങറയിലേക്ക് വരൂ

ചെങ്ങറ സമരത്തിന്റെ വിജയത്തിന് ശേഷം
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പട്ടികജാതി
വിഭാഗങ്ങളുടെ പക്ഷത്ത് നിന്നും സ്വതന്ത്രമായ
ഭൂസമരങ്ങള്‍ ഉയര്‍ന്നുവന്നത് സി.പി.എമ്മിന്
ക്ഷീണമായി. നഷ്ടപ്പെട്ടുപോയ അടിസ്ഥാന
ജനവിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുക
എന്നതാണ് ഈ സമരത്തിന് പിന്നിലെ താത്പര്യം

Read More