സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
കണ്ണീരിന്റെ വ്യാകരണം
പ്ലാച്ചിമടയില്‍ കോളക്കമ്പനി പൂട്ടേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് സെക്രട്ടറി പറയുമ്പോള്‍ ഏതു രാജ്യതാത്പര്യങ്ങളുടെ പേരിലാണതെന്ന് ഒരൊറ്റ പത്രത്തിലും വിശകലനം ചെയ്യപ്പെട്ടില്ല. പ്ലാച്ചിമടയെന്ന ഗ്രാമത്തിലെ കുടിവെള്ളം വറ്റിച്ച് കൃഷിഭൂമി മുഴുവന്‍ വിഷം കലര്‍ത്തിയ കമ്പനിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്ന സെക്രട്ടറി നാടുവാഴുമ്പോള്‍ അമേരിക്കയില്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്ന വൃദ്ധനെ എന്തിനു തിരിച്ചുകൊണ്ടുവന്ന് ശിക്ഷിക്കണം? ഭോപ്പാലുകള്‍
സംഭവിച്ചുകൊണ്ടേയിരിക്കും; പക്ഷേ നമുക്ക് വികസനം വേണ്ടെന്നു വയ്ക്കാനാകുമോ എന്ന് ഒരിക്കല്‍ ചോദിച്ചത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തന്നെയാണ്. നാട്ടുകാരുടെ പൊതുനന്മയ്ക്കുതകുന്ന പദ്ധതികളല്ല, മറിച്ച് കമ്പനികളുടെ നിക്ഷേപതാത്പര്യങ്ങളാണ് രാജ്യവികസനത്തിനാവശ്യം എന്നല്ലേ ഈ രാജശാസനങ്ങള്‍ വിളിച്ചു പറയുന്നത്?
വിഴുപ്പ് ഗ്രാമങ്ങള്‍ ഉപഭോഗ നഗരങ്ങളോട്
മാലിന്യത്തിന്റെ ഉറവിടങ്ങളോട് നഗരമാലിന്യങ്ങള്‍ പേറുന്ന കേരളത്തിലെ സമരമുഖങ്ങള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്ന
അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള മറുപടിക്ക് മാത്രമാണ് ഇനി പ്രശ്‌നപരിഹാരത്തിലേക്കുള്ള ആത്മാര്‍ത്ഥമായ വഴി തുറക്കാന്‍ കഴിയുന്നത്. മാലിന്യം സൃഷ്ടിക്കുന്ന ഉറവിടങ്ങളുടെ മനഃസ്ഥിതിക്കുമുന്നില്‍ ആ ചോദ്യങ്ങള്‍ വയ്ക്കുന്നു
നീര്‍ത്തടാധിഷ്ഠിത വികസനമോ…? അതെന്തുഭാഷ!?
പ്രകൃതിയെ നശിപ്പിക്കുന്ന ഏഴാംതരം വികസനത്തിന്റെ ഭാരം കൊണ്ട് മുങ്ങുന്ന കപ്പലായി കേരളം മാറുന്ന സാഹചര്യം
നിലനില്‍ക്കുമ്പോഴും നീര്‍ത്തടാധിഷ്ഠിത വികസന സമീപനം പോലെയുള്ള കപട വാക്കുകള്‍ കൊണ്ടുള്ള വഞ്ചന
ഭരണാധികാരികള്‍ തുടരുകയാണെന്ന് സമകാലിക അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു

