സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
മതേതരത്വം മറക്കുന്ന നവസാമൂഹിക പ്രസ്ഥാനങ്ങള്‍
സാമൂഹിക പരിസരത്തില്‍ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരമൂല്യങ്ങളെ തിരികെപ്പിടിക്കാന്‍ കേരളത്തിലെ പരിസ്ഥിതി-പ്രതിരോധ സംഘങ്ങള്‍ എത്രത്തോളം സന്നദ്ധമാകുന്നുണ്ട്? മതേതരത്വത്തെ ഹനിക്കുന്നതിനായി നടക്കുന്ന ബോധപൂര്‍വ്വമായ പരിപാടികളില്‍ അവര്‍ അബോധപൂര്‍വ്വം പങ്കുചേരുന്നില്ലേ? സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചരിത്ര വിശകലനം
....സംവാദം നഗരങ്ങളില്‍ മാത്രമായി നടക്കേണ്ടതല്ല
പ്രത്യേക വേഷത്തില്‍ നടക്കുന്ന, പ്രത്യേക ഭക്ഷണം മാത്രം കഴിക്കുന്നവരാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന ചിന്തമാറേണ്ട സമയമായിരിക്കുന്നു. ജനങ്ങളാണ് യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകര്‍.
....നിയമനടപടികളെ മറികടക്കാന്‍ കൊക്കക്കോളയുടെ കുതന്ത്രങ്ങള്‍
ചിറ്റൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗോകുല്‍ പ്രസാദ് എന്ന വ്യക്തി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷവും കൊക്കക്കോള കമ്പനിക്കെതിരായ നിയമനടപടിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നോട്ടുപോയത്. നിയമനടപടി വഴിയുണ്ടാകുന്ന കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അതിനുമുന്നേ ഗോകുല്‍ പ്രസാദ് എന്ന സ്വകാര്യവ്യക്തി വഴി സമാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് കൊക്കക്കോള ഒരു കേസ് ഫയല്‍ ചെയ്തതെന്നാണ് രേഖകള്‍ വ്യക്തമാകുന്നത്.
....
