സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
രാഷ്ട്രീയ ഫാസിസത്തിനെതിരായ പോരാട്ടം
പ്ലാച്ചിമട സമരസമിതിയുടെ സ്ഥാനാര്‍ത്ഥിയല്ലെങ്കിലും സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പെരുമാട്ടി പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. പ്ലാച്ചിമട സമരത്തില്‍ ഈ സ്ഥാനാര്‍ത്ഥിത്വം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമോ?
....ഭരണകൂടത്തിന്റെ നല്ല നടത്തിപ്പുക്കാര്‍
പ്ലാച്ചിമട, മുത്തങ്ങ, ആറളം, മൂലംമ്പിള്ളി, എരയാംകുടി, ചെങ്ങറ എന്നിങ്ങനെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ രൂപപ്പെട്ടുവരുന്ന പ്രക്ഷോഭണങ്ങളില്‍ യഥാര്‍ത്ഥ ബദല്‍ സംവിധാനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനാവുമെന്ന് തീര്‍ച്ചയാണ്. അത്തരം കണ്ടെത്തലുകളെ ഉത്തേജിപ്പിക്കുന്നതിന് പൗരാവകാശ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
....കാതിക്കുടം സമരത്തിന്റെ വിജയത്തിനും ജനാധിപത്യത്തിന്റെ ഭാവിക്കും
നിറ്റാ ജലാറ്റിന്‍ എന്ന ജപ്പാന്‍ കമ്പനി 30 വര്‍ഷമായി പുതിയ വികസനസ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രദേശമാണ് കാതിക്കുടം ഗ്രാമം. ഏറെ പ്രത്യേകതകളൊന്നുമില്ലാതെ കൊരട്ടി
മുത്തിയുടെ നാടിനോട് ചേര്‍ന്ന് പുറംലോകം അറിഞ്ഞിരിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തില്‍ പ്രസിദ്ധമാണ്. എല്ല് ഉരുക്കി വിഭവങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി 30 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ പരിസരത്ത് ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാതെയായി. കുടിവെള്ളം കൊള്ളാതായി. പുഴയില്‍ മാലിന്യം നിറഞ്ഞു. വായുവില്‍ ദുര്‍ഗന്ധം. അന്തരീക്ഷത്തില്‍ അമ്ലത. പുറന്തള്ളുന്ന മാലിന്യങ്ങളാല്‍ മണ്ണിന്റെ നാശം, ശ്വാസകോശരോഗങ്ങള്‍, മറ്റനേക വ്യാധികള്‍ ഇങ്ങനെയിങ്ങനെയാണ് കാതിക്കുടത്തിന്റെ ദുരിതത്തിന്റെ മുഖങ്ങള്‍.

