സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
സാധ്യതകള്‍ തുറന്നിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍
പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങളെല്ലാം പരാജയമാണ്. ജുഡീഷ്യറി പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായി തുടരുന്നു. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വന്നതോടെ ആ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നതായി പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ അഡ്വ. ഋത്വിക് ദത്ത
....ചെറുവള്ളി വിമാനത്താവളം: തോട്ടം ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു
ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി വ്യാജരേഖകള്‍ വഴി കൈവശം വയ്ക്കുകയും ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറുകയും ചെയ്ത ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് കോര്‍പ്പറേറ്റളുടെ അനധികൃത ഇടപാടുകള്‍ക്ക് നിയമസാധുത നല്‍കാനുള്ള നീക്കമാണ്.
....ചാലക്കുടിപ്പുഴയെ കൊല്ലുന്ന പറമ്പിക്കുളം-അളിയാര്‍ പദ്ധതി
കേരളത്തിലെ പ്രധാനനദികളായ ഭാരതപ്പുഴ, ചാലക്കുടിപുഴ, പെരിയാര്‍ എന്നിവയുടെ വിവിധ
കൈവഴികള്‍ ഉള്‍പ്പെടുന്ന ഒരു അന്തര്‍സംസ്ഥാന നദീജലകൈമാറ്റ പദ്ധതിയാണ് കേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട പറമ്പിക്കുളം-അളിയാര്‍ പദ്ധതി. ചാലക്കുടിപ്പുഴയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന
അപചയത്തില്‍ ഈ പദ്ധതിക്കും കരാറിനും വലിയ പങ്കുണ്ട്. അതിരപ്പിള്ളി ഡാമിന് വേണ്ടിയുള്ള നീക്കങ്ങള്‍ അണിയറയില്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള പദ്ധതികള്‍ ചാലക്കുടിപ്പുഴയോട് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുന്നു.

