കാതിക്കുടം വിഷം കലക്കുന്നവര്‍ക്ക് മാപ്പില്ല

തങ്ങളുടെ പുഴക്കും ജൈവവൈവിധ്യത്തിനും ഓരോ കുടുംബത്തിനും വരുത്തിയ നഷ്ടങ്ങള്‍ക്കും കമ്പനി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കും തക്കതായ നഷ്ടപരിഹാരം നല്കി എന്‍.ജി.ഐ.എല്‍ കമ്പനി അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാതിക്കുടത്ത് നടക്കുന്ന സമരം തുടരുന്നു

Read More

വ്യവസായ വകുപ്പ് സമരത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു

കാതിക്കുടം സമരപ്രവര്‍ത്തകന്‍ അനില്‍കുമാര്‍ സംസാരിക്കുന്നു

Read More

ഞെളിയന്‍പറമ്പ് അന്തിമസമരം തുടങ്ങുന്നു

എങ്കിലും ഞെളിയന്‍ പറമ്പ് അടച്ചുപൂട്ടുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ നാട്ടുകാര്‍ ഒരുക്കമല്ല. പതിറ്റാണ്ടുകളായി ദേശവാസികളുടെ ജീവിതത്തിനുമേലുള്ള മാലിന്യ അഭിഷേകം അവസാനിപ്പിക്കാതെ ഒരു നീക്കുപോക്കിനും സാധ്യമല്ലാത്ത വിധം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് ഞെളിയന്‍പറമ്പ് സമര സമിതി

Read More

മലപ്പുറം അനിശ്ചിതകാല മദ്യനിരോധനസമരം

സംസ്ഥാന ഖജനാവിലേക്കും പാര്‍ട്ടിഫണ്ടുകളിലേക്കും പണമൊഴുകാനുള്ള എളുപ്പമാര്‍ഗ്ഗമായി മദ്യം പ്രതിഷ്ഠിക്കപ്പെട്ടതോടെ കേരളം ഒരു സമ്പൂര്‍ണ്ണ മദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ്. സാമൂഹിക ജീവിതത്തിന്റെ സര്‍വ്വകോണുകളിലേക്കും മദ്യം ഒരലങ്കാരമായി കടന്നുകയറുമ്പോള്‍ ലഹരിയുടെ അര്‍ത്ഥം പോലും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. റേഷന്‍കടകള്‍ക്ക് മുന്നിലുണ്ടായിരുന്ന തിരക്കിനെ ചരിത്രം ബിവറേജസിന് മുന്നിലേക്ക് പറിച്ചു നട്ടു. ഈ പശ്ചാത്തലത്തിലും കേരളത്തില്‍ മദ്യവിരുദ്ധ സമരങ്ങള്‍ തുടരുകയാണ്. പഞ്ചായത്തീരാജ് നഗരപാലികാനിയമങ്ങളിലുണ്ടായിരുന്ന പ്രാദേശികമദ്യനിരോധനജനാധികാര വകുപ്പുകള്‍ 232-447 പുന:സ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ട് നടക്കുന്ന മലപ്പുറത്തെ അനിശ്ചിത കാല മദ്യനിരോധന സമരത്തിന്റെ വിശേഷങ്ങള്‍

Read More

മദ്യവാഴ്ചക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ്‌

വിദേശമദ്യനിയമം- 39 അനുസരിച്ച് ഒരു പ്രദേശത്ത് ജനങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ അവിടെ യാതൊരു വിദേശമദ്യ ലൈസന്‍സുകളും അനുവദിക്കാന്‍ പാടില്ല എന്ന നിയമം പുറത്ത് കൊണ്ടുവന്ന് വിനിയോഗ തലത്തിലെത്തിച്ച മൂന്ന് വര്‍ഷം നീണ്ട സമരമുന്നേറ്റമാണ് ശാന്തിപുരത്ത് നടന്നത്‌

Read More

കടുങ്ങല്ലൂര്‍ചാല്‍ പാടശേഖരം നിയമം ലംഘിച്ചുള്ള വയല്‍ നികത്തലിന് തടയിട്ടപ്പോള്‍

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 100 ഏക്കറോളം വരുന്ന കടുങ്ങല്ലൂര്‍ചാല്‍ പാടശേഖരം നികത്തുവാന്‍ നടത്തിയ പരിശ്രമങ്ങളെ തടയുന്നതിന് ഇടയില്‍ വെളിവാക്കപ്പെട്ട ചില വസ്തുതകള്‍

Read More

ട്രാവന്‍കൂര്‍ റയോണ്‍സ് വിജയകരമായൊരു ചെറുത്തുനില്‍പ്പ്‌

പരിസ്ഥിതി ജനകീയ പ്രസ്ഥാനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ് സ്വകാര്യ സംരംഭകര്‍ക്ക് കൈമാറുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. ഒരു ജനകീയ സമരൈക്യത്തിന്റെ വിജയകഥ

Read More

അയ്യമ്പുഴ- ചുളളി സമരം ഭാഗികവിജയം മാത്രം

പോബ്‌സണ്‍ ഗ്രൂപ്പിന്റെ എം. സാന്‍ഡ് കമ്പനി സൃഷ്ടിച്ച ഭൂചലനങ്ങളെ തുടര്‍ന്ന് പ്രദേശവാസികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നല്‍കിയെങ്കിലും തുടര്‍ന്ന് കമ്പനി പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യം അവര്‍ നേടിയെടുത്തു. സമരത്തിന്റെ മുന്‍ നിരയില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പോബ്‌സണ്‍ ഗ്രൂപ്പിന് സഹായമെത്തിയതോടെ സമരം ഒരു ഭാഗിക വിജയം മാത്രമായി തീര്‍ന്നു

Read More

ഭക്ഷ്യസുരക്ഷക്കായുള്ള കാര്‍ഷിക മുന്നേറ്റങ്ങള്‍

സുസ്ഥിരമായ ഒരു കാര്‍ഷിക വ്യവസ്ഥ ഉണ്ടാക്കുന്നതിനും കര്‍ഷകക്ഷേമത്തിനും ഭക്ഷ്യസുരക്ഷക്കും രാജ്യത്തിന്റെ
പരമാധികാരത്തിനും വേണ്ടിയുള്ള മുന്നേറ്റമാണ് ജി.എം ഭക്ഷ്യവിളകള്‍ക്കെതിരെയുളള മുന്നേറ്റങ്ങള്‍

Read More

കേരളത്തിന്റെ രക്ഷ ടൂറിസമല്ല

ഭൂമിയുടെ വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണ ത്തിനും ഊഹക്കച്ചവടത്തിനും പാരിസ്ഥിതിക നാശത്തിനും വഴിയൊരുക്കുന്ന വന്‍കിട ടൂറിസത്തിലൂടെയല്ല കേരളത്തിന്റെ വികസനം സാധ്യമാകേണ്ടതെന്ന് വാദിക്കുന്ന പ്രക്ഷോഭങ്ങള്‍ ടൂറിസം വികസനത്തിന്റെ വിനാശമനുഭവിക്കുന്ന തദ്ദേശീയരുടെ പിന്തുണയുമായി ശക്തമാകുന്നു. അനിയന്ത്രിതവും ഏകപക്ഷീയവും കേന്ദ്രീകൃതവുമായ ടൂറിസം വികസനത്തെ തടുത്തു നിര്‍ത്താന്‍ കേരള സമൂഹം ഒന്നാകെ ജാഗ്രത പാലിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനി ഏറെ നാള്‍ അഭിമാനിക്കേണ്ടി വരില്ല.

Read More

ഇരിണാവ് എന്റോണ്‍ സമരം

ലോകത്തിലെ കുപ്രസിദ്ധ കമ്പനിയായിരുന്ന എന്റോണ്‍ കേരളത്തില്‍ കാലുറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയ സമരത്തിന്റെ ചരിത്രം

Read More

കരിമുകളിലെ കാര്‍ബണ്‍ സമരം

എറണാകുളം ജില്ലയില്‍ കരിമുകള്‍ എന്ന ഗ്രാമത്തെ കരിയില്‍ മുക്കിയ ഫിലിപ്‌സ് കാര്‍ബണ്‍ കമ്പനിക്കെതിരെ നടന്ന നാട്ടുകാരുടെ സമരം ഇത്തരം ഫാക്ടറികള്‍ കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ക്ക് ഒരിക്കലും അനുയോജ്യമല്ലെന്ന തിരിച്ചറിവ് അധികാരികള്‍ക്ക് നല്‍കി

Read More

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള നിയമപോരാട്ടങ്ങള്‍

അധികാര ദുര്‍വ്വിനിയോഗങ്ങളും അതുവഴി നടക്കുന്ന അഴിമതികളും അധികാരകേന്ദ്രങ്ങളുടെ അംഗീകാരത്തോടെ കൊടികുത്തിവാഴുന്ന കാലമാണിത്. ഇതിനെതിരെ പ്രതികരിക്കേണ്ട സംഘടിത പ്രസ്ഥാനങ്ങള്‍ പ്രശ്‌നം ആഗോളീകരണത്തിന്റെ സിരസിലാക്കി സന്ധിയാകാന്‍ സമൂഹത്തെ പഠിപ്പിക്കുന്നു.

Read More

ചീമേനി ; കല്‍ക്കരി നിലയത്തിനെതിരെ ശബ്ദിക്കുന്നു

എന്‍ഡോസള്‍ഫാന്‍ ഒരു ജനതയെ മുഴുവന്‍ തീരാദുരി തത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അതിന് നേരിയ സമാശ്വാസം കണ്ടെത്താന്‍ സംഘടനകളും സര്‍ക്കാരും ശ്രമം നടത്തുമ്പോള്‍, അതേ ജില്ലയില്‍ കൂടുതല്‍ പാരിസ്ഥിതിക സാമൂഹ്യപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള കല്‍ക്കരി താപനിലയം പണിയാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ലോകത്തുതന്നെ ഏറ്റവും കുടുതല്‍ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നതാണ് കല്‍ക്കരിനിലയങ്ങള്‍ എന്നിരിക്കെ ഇത്തരമൊരു പദ്ധതി ഇവിടെ വേണ്ടതില്ലെന്നാണ് ചീമേനിക്കാര്‍ പറയുന്നത്.

Read More

ചാലിയാര്‍; വിഷംപേറിയ പുഴയുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ്‌

മരിച്ചുപോവുമെന്നു കരുതിയ ഒരു പുഴയേയും അതിന്റെകരയിലെ ജീവിതങ്ങളേയും രക്ഷിച്ചെടുക്കാനായ ചാലിയാര്‍ സമരത്തിന് ഒരു തുടര്‍ച്ചകൂടി സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഒരു പ്രദേശത്തെ വായുവും മണ്ണും ജീവനും നശിപ്പിച്ച കമ്പനിയും, അതിന് കൂട്ടുനിന്ന സര്‍ക്കാറും ന്യായമായും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ആയിരക്കണക്കിന് മനുഷ്യ ജീവിതങ്ങള്‍ക്ക് അകാലമരണം സമ്മാനിച്ച ഗ്രാസിം കമ്പനിയുടെ അസ്ഥിവാരത്തില്‍ പുതിയ സംരംഭത്തിനൊരുങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ അതിന്റെ ജനാധിപത്യ ബാധ്യത നിറവേറ്റേണ്ടതുണ്ട്. ചാലിയാര്‍ വീണ്ടും സംസാരിച്ചു തുടങ്ങുന്നു

Read More

പശ്ചിമഘട്ടം; നാളേയ്ക്കായി ഒരു സമരഭൂമി

വികസനത്തിന്റെ പേരിലുള്ള പ്രകൃതിവിഭവങ്ങളുടെ നശീകരണത്തില്‍ പശ്ചിമഘട്ടമലനിരകള്‍ക്കും വലിയ ആഘാതങ്ങളാണ് ഏല്‍ക്കേണ്ടിവന്നത്. ധാതുഖനനത്തിന്റെ പേരിലും അണക്കെട്ടുകളുടെ പേരിലും മററും
ബാക്കിയുള്ള പ്രകൃതിസമ്പത്തിനുമേലും കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് 2008 മുതല്‍ സേവ് വെസ്റ്റേണ്‍ഘാട്ട് മൂവ്‌മെന്റ് വീണ്ടും സജീവമാകുന്നത്.

Read More

ഇനിയും അണുശക്തിയോ ?

പെരിങ്ങോമിലും ഭൂതത്താന്‍കെട്ടിലും ആണവനിലയത്തിനെതിരെ നമ്മുടെ സമരം വിജയിച്ചു. എന്നാല്‍ കൂടംകുളം നമ്മുടെ തലയ്ക്ക് മുകളിലുണ്ട്. വൈദ്യുതോര്‍ജ്ജത്തിന്റെ പേര് പറഞ്ഞ് പ്രകൃതിയേയും മനുഷ്യനേയും മാരകമായി ബാധിക്കുന്ന ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലെമ്പാടും നടക്കുകയാണ്. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രചരണവും ജനകീയ സമരങ്ങളും കാരണം കേരളത്തിലേക്ക് വന്ന ആണവനിലയങ്ങളെ തിരിച്ചയയ്ക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും ആണവ ഭീഷണിയില്‍ നിന്നും നാം ഇപ്പോഴും മുക്തരല്ല. ഇന്ത്യയിലെമ്പാടും നടക്കുന്ന ആണവവിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ അണുശക്തിയെന്ന മാരക വിപത്തിനെ പടികടത്തേണ്ടതിനെക്കുറിച്ച്…

Read More

നല്ലവനായ അയല്‍ക്കാരന്റെ കഥ അഥവാ വയനാടന്‍ കര്‍ഷകന്റെ കിതപ്പും കുതിപ്പും

വയനാട്ടിലെ കര്‍ഷകര്‍ രൂക്ഷമായ ദുരിതങ്ങള്‍ നേരിടുന്ന കാലം. കൃഷിനാശം, രോഗങ്ങള്‍, ഉല്പന്നങ്ങളുടെ വിലയിടിവ്. എല്ലാറ്റിലുമുപരി ഇതൊന്നും മനസ്സിലാകാത്ത, മുതലിന്റെ പലിശയുടെയും കണക്കുകള്‍ മാത്രമറിയുന്ന സഹകരണബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍. ചെണ്ടകൊട്ടിവരുന്ന ബാങ്ക് ജീവനക്കാരുടെയും ഗുണ്ടായിസവുമായി വരുന്ന ബ്ലൈഡുകമ്പനിക്കാരുടെയും മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമറിയുന്ന കര്‍ഷകര്‍. ഫാര്‍മ്‌ഴ്‌സ് റിലീഫ് ഫോറം എന്ന സംഘടന പിറന്നു വീഴാതിരിക്കുന്നതെങ്ങിനെ? വയനാട്ടിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ.സി. വര്‍ക്കിയെക്കുറിച്ച്‌

Read More

വികസന ആസൂത്രണം നെടുമ്പാശ്ശേരി മോഡല്‍!

ആയിരക്കണക്കിന് കുടുംബങ്ങളെ തന്ത്രങ്ങളും കുതന്ത്രങ്ങളുമുപയോഗിച്ച് ഒഴിപ്പിച്ചെടുത്ത് നിര്‍മ്മിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേര്‍ന്ന് ഗോള്‍ഫ് കോഴ്‌സിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിനായി ഒഴിപ്പിച്ചെടുത്ത ഭൂമിയെ തൃശ്ശൂര്‍-എറണാകുളം റെയില്‍വേ ലൈന്‍ നെടുകെ പിളര്‍ക്കുന്നതിനാല്‍ റണ്‍വേ എങ്ങിനെ സ്ഥാപിക്കുമെന്ന് സംശയിച്ചവര്‍ക്ക് ഇപ്പോള്‍ മറുപടി കിട്ടിയിരിക്കുന്നു

Read More

അനിയന്ത്രിതം ഈ കളിമണ്‍ഖനനം

നെല്ലുല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷയിലേക്ക് നാടിനെ എത്തിക്കാനുള്ള സുന്ദരസ്വപനം മുന്നില്‍ കണ്ട് നെല്‍വയല്‍ സംരക്ഷണനിയമം പാസാക്കിയ അതേ സര്‍ക്കാര്‍ ഓട്ടുകമ്പനിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കാനെന്ന പേരില്‍ കളിമണ്‍ഖനനത്തിന് പ്രത്യേക ഉത്തരവിറക്കി. ഇതോടെ നെല്‍വയല്‍ സംരക്ഷണനിയമം അസാധുവാകുന്ന കാഴ്ചയാണുള്ളത്. അതിനെതിരായി പല ഭാഗങ്ങളിലും സമരം ഉയരുന്നുണ്ടെങ്കിലും പോലീസിനെയും ഗുണ്ടകളെയും ഇറക്കി സമരത്തെ നിര്‍ജീവമാക്കുകയാണ് ഖനനമാഫിയക്കാര്‍

Read More
Page 15 of 33 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 33