കോളയുടെ നിയമോപദേശം വസ്തുതാവിരുദ്ധം

അവസാനത്തെ കല്ല്‌രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്റെ മേല്‍ കൊക്കക്കോളയുടെ എതിര്‍വാദങ്ങള്‍ വച്ചുകൊണ്ട് കേരള സര്‍ക്കാറിനോട് വിശദീകരണം ചോദിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന് മറുപടി നല്‍കുന്നു

Read More

തടവറകളും ജനാധികാരവും

കൊക്കകോളയുടെ ആസ്തികള്‍ പിടിച്ചെടുത്ത് അറസ്റ്റുവരിച്ച് ജാമ്യം നിഷേധിച്ച് ജയിലില്‍ പോയ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

കോളയുടെ ചോദ്യങ്ങള്‍ക്ക് കേരളം മറുപടി പറയണോ?

കൊക്കക്കോള നല്‍കിയ പരാതിയുടെ അനുബന്ധമായുള്ള നിയമോപദേശത്തിന്റെ പുറത്ത് കേരളത്തിനോട് വിശദീകരണം ചോദിച്ച കേന്ദ്രത്തിന്റെ നടപടി സംസ്ഥാന സര്‍ക്കാറിനെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും അങ്ങനെ ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല എന്നായിരുന്നു കേരളം ആദ്യം പറയേണ്ടിയിരുന്നതെന്നും

Read More

കേരളീയരുടെ അന്തസ്സിന് വേണ്ടിയുള്ള ജയില്‍പ്രവേശനം

ഐകകണ്‌ഠേനെ കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണ്‍ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതിന് തടസ്സമായി നില്‍ക്കുന്ന ശക്തികളാരെല്ലാമാണ്? ഇടത് – വലത് രാഷ്ട്രീയസഖ്യവും കേരളത്തിലെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും സമൂഹവും പിന്തുണച്ചിട്ടും ഇനിയും താമസമെന്ത്? നമ്മുടെ കക്ഷിരാഷ്ട്രീയത്തിന്റെ വഞ്ചനയും കാപട്യവുമെന്ന് മാത്രം പറഞ്ഞാല്‍ മതിയോ? ബഹുരാഷ്ട്ര കുത്തകകളോടുള്ള ദാസ്യമനോഭാവം മാത്രമോ? കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണമുണ്ടായിട്ടും എന്തുകൊണ്ട് ബില്‍ യാഥാര്‍ത്ഥ്യമാകുന്നില്ല?

Read More

ഞങ്ങള്‍ എന്തുകൊണ്ട് ജാമ്യമെടുക്കാതെ ജയിലില്‍ പോകുന്നു?

പ്ലാച്ചിമട കൊക്കക്കോള കമ്പനി ജനങ്ങള്‍ കണ്ടുകെട്ടി. 22പേര്‍ അറസ്റ്റില്‍ അറസ്റ്റിലായവര്‍ ജാമ്യം നിഷേധിച്ച് ജയിലില്‍

Read More

നിങ്ങള്‍ കൊക്കക്കോളയെ എന്തുചെയ്തു?

എതിര്‍പക്ഷത്ത് കൊക്കക്കോള കമ്പനിയുംചുരുക്കം ചിലരും മാത്രംമായിട്ടും പത്തുവര്‍ഷത്തിന് ശേഷവും പ്ലാച്ചിമടയ്ക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും സംസ്ഥാന നിയമസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കമ്പനി ധൈര്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും വിലയിരുത്തുന്നു

Read More

ഡിസംബര്‍ 15ന് പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ആസ്തികള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നു

പ്ലാച്ചിമട സമരത്തെ സര്‍വ്വാത്മനാ പിന്തുണച്ച കേരള ജനതയുടെ രാഷ്ട്രീയനിലപാടിന്റെ പ്രതിഫലനമെന്ന നിലയിലാണ് കേരള നിയമസഭ 2011 ഫെബ്രുവരി 24 ന് പ്ലാച്ചിമട ട്രബ്യൂണല്‍ ബില്‍ പാസ്സാക്കിയത്. പ്രസ്തുത ബില്ലിന്റെ ആമുഖത്തില്‍ തന്നെ അത്തരമൊരു നിയമനിര്‍മ്മാണത്തിന്റെ അടിയന്തിരാവശ്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

Read More

ട്രിബ്യൂണല്‍ അട്ടിമറിക്കാനുള്ള നീക്കം

പ്ലാച്ചിമടക്കാരുടെ കുടിവെള്ളം നശിപ്പിച്ച കൊക്കക്കോള ശുദ്ധജലവിതരണത്തിന്റെ പേരില്‍ കേരളത്തില്‍ പുനരവതരിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിയുമായെത്തിയ കൊക്കക്കോളയുടെ നടപടിയോടുള്ള പ്രതികരണങ്ങള്‍ തുടരുന്നു…

Read More

വിഷപാനീയത്തിന്റെ ശുദ്ധ(ജല)വിചാരങ്ങള്‍

പ്ലാച്ചിമടക്കാരുടെ കുടിവെള്ളം നശിപ്പിച്ച കൊക്കക്കോള ശുദ്ധജലവിതരണത്തിന്റെ പേരില്‍ കേരളത്തില്‍
പുനരവതരിക്കുന്നു. കൊക്കക്കോളയെന്ന കോര്‍പ്പറേറ്റ് കുറ്റവാളിക്ക് സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍
മുഖംമിനുക്കാനുള്ള അവസരം കേരളത്തില്‍ തന്നെ ഒരുങ്ങുന്നു, ന്യായമായ പരിഹാരമാകാതെ പത്താം വര്‍ഷവും പ്ലാച്ചിമട സമരം തുടരുന്ന അതേ കേരളത്തില്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിയുമായെത്തുന്ന കൊക്കക്കോളയുടെ നടപടികള്‍ വിശകലനം ചെയ്യുന്നു

Read More

ക്രിമിനല്‍ കോള വീണ്ടും കേരളത്തില്‍ : പ്രതികരണങ്ങള്‍

ട്രിബ്യൂണല്‍ ബില്‍ അട്ടിമറിക്കാനുള്ള നീക്കം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിക്കുന്നു, എന്തുകൊണ്ട് ക്രിമിനല്‍ കേസെടുക്കുന്നില്ല?………..

Read More

ഏപ്രില്‍ 22: പ്ലാച്ചിമടയില്‍ നിന്നും ജനാധികാരത്തിലേക്ക്‌

പ്രാബല്യത്തിലാകുന്ന നിയമം വഴി രൂപീകരിക്കാനിരിക്കുന്ന ട്രിബ്യൂണല്‍ തീരുമാനിക്കുന്ന നഷ്ടപരിഹാരം വഴി എല്ലാം അവസാനിക്കുന്നില്ലെങ്കിലും അതുതന്നെ നേടാന്‍ നീണ്ടുനില്‍ക്കുന്ന ജാഗ്രതയോടുകൂടിയ സമരമാവശ്യമായി വരുന്നു. നീതിബോധമുള്ള പൊതുസമൂഹത്തിന് മുന്നില്‍ ഈ ഏപ്രില്‍ 22 ആ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. നീതി നടപ്പായാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലത്ത് പോലും കുടിവെള്ള ലോറിയെ ആശ്രയിക്കുന്ന വേഴാമ്പലുകളായി ഇനിയും പ്ലാച്ചിമടക്കാര്‍ തുടരില്ല. എന്നതുമാത്രമല്ല, കേരളം അങ്ങോളമിങ്ങോളമുള്ള പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ച ഇരകളുടെ സമരങ്ങള്‍ക്ക് നീതിലഭിക്കാന്‍ പ്ലാച്ചിമടയുടെ നീതി സഹായകരമായിത്തീരും.

Read More

ഇനിയുമുണ്ട് ഏറെ ദൂരം

പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരം ഏപ്രില്‍ 22ന് ഒന്‍പത് വര്‍ഷം പിന്നിടുകയാണ്. പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ച കൊക്കക്കോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള ബില്ലിന് കേരള നിയമസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നു. കോര്‍പറേറ്റ് അധിനിവേശത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിയ പ്ലാച്ചിമട സമരം അതിന്റെ ലക്ഷ്യങ്ങളിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂലധനശക്തികളുടെ ലാഭത്തിനായി ജനങ്ങളുടെ ആരോഗ്യവും സൗഖ്യവും നഷ്ടപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്ന കാലത്ത് ഇനിയുമുണ്ട് ദൂരമെന്ന സമരാഹ്വാനവുമായാണ് പ്ലാച്ചിമട സമരം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നത്. സമരസമതി ചെയര്‍പേഴ്‌സണ്‍ വിളയോടി വേണുഗോപാല്‍ കേരളീയവുമായി സംസാരിക്കുന്നു

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ അട്ടിമറിക്കരപ്പെടരുത്‌

പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടി അട്ടിമറിക്കപ്പെടുന്നതായി പ്ലാച്ചിമട ഹൈപവര്‍ കമ്മറ്റിയിലെ എണ്‍വയോണ്‍മെന്റ് എക്‌പെര്‍ട്ട് മെംബര്‍

Read More

ഭോപ്പാലും പ്ലാച്ചിമടയും സാധാരണക്കാരന്റെ വിലയും വികസനവും

ഭോപ്പാല്‍ വാതകച്ചോര്‍ച്ചയുടെയും പ്ലാച്ചിമട പ്രശ്‌നത്തിന്റെയും എല്ലാ ചര്‍ച്ചകളും എഴുത്തുകളും നിരാകരിക്കുമ്പോള്‍ തന്നെ ഒരു മന്ത്രിയുടെയോ രാഷ്ട്രീയ നേതാവിന്റെയോ സുരക്ഷാക്രമീകരണത്തിലെ ചെറിയ പാളിച്ചപോലും എങ്ങിനെയാണ് വലിയ വാര്‍ത്തയാകുന്നത്? ഭരണതലത്തിലെ ചില ഉന്നത ഉദ്യോഗസ്ഥന്‍മാരുടെയും മാധ്യമങ്ങളുടെയും കൂറ് വികസനത്തിന്റെ ഏത് മാതൃകകളോടാണെന്ന് കെ. ശാരദാമണി വിലയിരുത്തുന്നു

Read More

പ്ലാച്ചിമട: നഷ്ടപരിഹാരം യാഥാര്‍ത്ഥ്യമാകുമോ?

മെക്‌സിക്കന്‍ കടലിടുക്കില്‍ ബ്രിട്ടീഷ് പെട്രോളിയം വരുത്തിയ അപകടത്തിന് നഷ്ടപരിഹാരമായി 90000 കോടി രൂപ മുന്‍കൂറായി കെട്ടിവക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ പ്ലാച്ചിമടയിലെ ദരിദ്രരാക്കപ്പെട്ട ജനങ്ങള്‍ കോളാ കമ്പനിയോടു സൗജന്യം കാണിക്കണമെന്ന തരത്തില്‍ വ്യവസായവകുപ്പ് സെക്രട്ടറി പറയുന്നത് അസ്വീകാര്യമാണ്. ഭോപ്പാലിന് സംഭവിച്ചത് ആവര്‍ത്തിക്കാത്ത വിധത്തില്‍ ട്രിബ്യൂണലിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട നീക്കം സര്‍ക്കാര്‍ നടത്തണമെന്ന് പ്ലാച്ചിമട ആവശ്യപ്പെടുന്നു

Read More

കണ്ണീരിന്റെ വ്യാകരണം

പ്ലാച്ചിമടയില്‍ കോളക്കമ്പനി പൂട്ടേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് സെക്രട്ടറി പറയുമ്പോള്‍ ഏതു രാജ്യതാത്പര്യങ്ങളുടെ പേരിലാണതെന്ന് ഒരൊറ്റ പത്രത്തിലും വിശകലനം ചെയ്യപ്പെട്ടില്ല. പ്ലാച്ചിമടയെന്ന ഗ്രാമത്തിലെ കുടിവെള്ളം വറ്റിച്ച് കൃഷിഭൂമി മുഴുവന്‍ വിഷം കലര്‍ത്തിയ കമ്പനിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്ന സെക്രട്ടറി നാടുവാഴുമ്പോള്‍ അമേരിക്കയില്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്ന വൃദ്ധനെ എന്തിനു തിരിച്ചുകൊണ്ടുവന്ന് ശിക്ഷിക്കണം? ഭോപ്പാലുകള്‍
സംഭവിച്ചുകൊണ്ടേയിരിക്കും; പക്ഷേ നമുക്ക് വികസനം വേണ്ടെന്നു വയ്ക്കാനാകുമോ എന്ന് ഒരിക്കല്‍ ചോദിച്ചത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തന്നെയാണ്. നാട്ടുകാരുടെ പൊതുനന്മയ്ക്കുതകുന്ന പദ്ധതികളല്ല, മറിച്ച് കമ്പനികളുടെ നിക്ഷേപതാത്പര്യങ്ങളാണ് രാജ്യവികസനത്തിനാവശ്യം എന്നല്ലേ ഈ രാജശാസനങ്ങള്‍ വിളിച്ചു പറയുന്നത്?

Read More

കൊക്കകോളയ്‌ക്കെതിരായ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം

പ്ലാച്ചിമടയിലെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും നാശം വരുത്തിയതിന്റെ പേരില്‍ കൊക്കകോളയില്‍ നിന്ന് 216 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ വ്യവസായ വകുപ്പിന്റെ ശ്രമം.

Read More

പ്ലാച്ചിമട നിവാസികള്‍ക്ക് 216 കടലാസ് കോടി

പ്ലാച്ചിമടയിലെ പ്രകൃതിക്കും മനുഷ്യനും ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ രൂപാക്കണക്കിന് വിലയിരുത്തിയതൊഴിച്ചാല്‍ പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ടവര്‍ക്കും അതിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചവര്‍ക്കും ഏറെയൊന്നും ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ല എന്ന ലേഖകന്‍ വിലയിരുത്തുന്നു.

Read More

പ്ലാച്ചിമടയില്‍ നടന്നതെന്ത്?

കുടിവെള്ളത്തിന് വേണ്ടി അനിശ്ചിതകാല നിരാഹാരം

Read More

പ്ലാച്ചിമട നഷ്ടപരിഹാരം യാഥാര്‍ത്ഥ്യമാകണമെങ്കില്‍

| | പ്ലാച്ചിമട

Read More
Page 3 of 10 1 2 3 4 5 6 7 8 9 10