പുലി, ആന, കാട്ടുപന്നി… മുൻകാലങ്ങളിൽ ഇല്ലാത്തവിധം അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ വന്യജീവി സംഘർഷം രൂക്ഷമായിരിക്കുകയാണ്. ആളപായവും കൃഷിനാശവും വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നതും പതിവായിരിക്കുന്നു. എന്നാൽ കേരളത്തിലെ മറ്റ് വനാതിർത്തി ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാണ് അട്ടപ്പാടിയിലെ സംഘർഷങ്ങളും അതിന് കാരണങ്ങളും. ആദിവാസികളുടെ ഭൂഅവകാശങ്ങൾ അനുവദിച്ച് നൽകാത്തതും വർഷങ്ങളായി തുടരുന്ന സർക്കാർ പദ്ധതികളും പരീക്ഷണങ്ങളും ആദിവാസികളുടെ പരമ്പരാഗത കൃഷിയിടങ്ങളെ തരിശാക്കി മാറ്റിയതും വന്യജീവി സംഘർഷം കൂടുന്നതിന് കാരണമായിത്തീർന്നു. കേരളീയം അന്വേഷണം.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം:
Subscribe Keraleeyam Weekly Newsletter
To keep abreast with our latest in depth stories.