മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. ആരോഗ്യമേഖലയിൽ അതിപ്രധാനമായ സേവനങ്ങൾ അനുകമ്പയോടെ നൽകുന്ന നഴ്സുമാരുടെ ജീവിതത്തെക്കുറിച്ചും ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതരത്തിൽ നഴ്സിംഗ് എന്ന തൊഴിൽ മേഖലയിൽ സംഭവിക്കേണ്ട പരിഷ്കരണങ്ങളെക്കുറിച്ചും സംസാരിക്കുന്നു നഴ്സും എഴുത്തുകാരിയുമായ ഐശ്വര്യ കമല. ഇംഗ്ലണ്ടിലെ ഹെർട്ട് ഫോർഡ് ഷെയറിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഐശ്വര്യ കമല, തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയിലെ നഴ്സിംഗ് ഓഫീസറായ ആർ വിജയകൃഷ്ണനുമായി നടത്തുന്ന സംഭാഷണം.
വീഡിയോ കാണാം: