അമ്മയുടെ ചികിത്സാ കാലയളവിലാണ് ചെറുവത്തൂർ സ്വദേശിയായ കുഞ്ഞിരാമന്‍ കാസര്‍ഗോഡ് ജില്ലയിലെ ആശുപത്രി സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചത്. കോവിഡ് ലോക്ഡൗൺ കാലത്ത് കർണാടക അതിർത്തി കടക്കാനാവാതെ പത്തിലധികം പേർ ചികിത്സ കിട്ടാതെ മരിച്ചതും കുഞ്ഞിരാമനെ വല്ലാതെ ഉലച്ചു. കാസർഗോഡ് ജില്ലയിലെ ആരോഗ്യമേഖലയുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് അദ്ദേഹം ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. അങ്ങനെ 2023 ജൂണിൽ സ്വന്തമായി ഒരു ആശുപത്രി ജന്മനാടായ ചെറുവത്തൂരിൽ അദ്ദേഹം തുറന്നു. കല്പണിക്കാരനായ കുഞ്ഞിരാമൻ തന്നെയായിരുന്നു ആശുപത്രിയുടെ നിർമ്മാണത്തിനും നേതൃത്വം വഹിച്ചത്. ചെറിയ നിരക്കിലും അതിന് സാധിക്കാത്തവര്‍ക്ക് സൗജന്യമായും ചികിത്സ ഉറപ്പാക്കണമെന്നതാണ് കുഞ്ഞിരാമന്‍ മുന്നോട്ടുവെക്കുന്ന മോഡല്‍.
പ്രൊഡ്യൂസർ: മൃദുല ഭവാനി
വീഡിയോ കാണാം: