എഴുത്തുകാരേ, ‘ക്വാളിറ്റി ടൈം’ എന്ന വെല്ലുവിളി ഏറ്റെടുക്കൂ

എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി ‘ക്വാളിറ്റി ടൈം’ വർദ്ധിപ്പിക്കലാണെന്ന് കെ.സി നാരായണനുമായുള്ള ദീർഘ സംഭാഷണത്തിൽ തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹൻ തന്റെ ജീവിതാനുഭവങ്ങളെ മുൻനിർത്തി വാദിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. സമയമില്ല എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലെന്നും സമയകലയാണ് സർ​ഗാത്മകതയെ നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എം ​ഗോവിന്ദൻ, നിത്യചൈതന്യ യതി, പി.കെ ബാലകൃഷ്ണൻ, ആറ്റൂർ രവിവർമ തുടങ്ങിയവർ തന്നിൽ ചെലുത്തിയ സ്വാധീനങ്ങളെ ജയമോഹൻ വിശദമാക്കുന്നു. താൻ ഒരിക്കലും തന്റെ രചനയുടെ സ്വയം പ്രചാരകനായി മാറിയിട്ടില്ല, മറ്റുള്ളവർ എഴുതുന്നതിനെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുക. അപ്പോൾ മാത്രമാണ് കൂടുതൽ വലിയൊരു വൃത്തത്തിലേക്ക് ഒരെഴുത്തുകാരൻ എത്തുന്നത്.

സ്വയം പ്രചരണം സർഗജീവിതം ക്ഷയിക്കുന്നതിന്റെ അടയാളമാണ്. പ്രത്യയശാസ്ത്ര ശാഠ്യങ്ങളല്ല, പകർന്നു കിട്ടുന്ന അനുഭൂതിയാണ് കലയുടെ യഥാർഥ ഉള്ളടക്കവും സത്തയും. എഴുത്തുകാർ രാഷ്ട്രീയ സംഘങ്ങളുടെയോ സംഘടനകളുടെയോ ഭാ​ഗമാവുകയല്ല, സ്വന്തം നിലയിൽ തന്നെ അങ്ങനെയായി മാറുകയാണ് വേണ്ടത് – ജയമോഹൻ പറയുന്നു. ജയമോഹന്റെ നേതൃത്വത്തിൽ നടന്ന മലയാളം-തമിഴ് കവികൾക്കുള്ള ശിൽപ്പശാലകൾ മലയാള കവികളുടെ സ്വന്തം കവിത അവതരിപ്പിക്കുക, അതിനെക്കുറിച്ചുള്ള ചർച്ചകളിൽ മാത്രം പങ്കാളിയാവുക എന്ന നിസഹകരണ രീതികൊണ്ട് അവസാനിപ്പിക്കേണ്ടി വന്നതായും സംഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read