നിരാശയുടെ പിടിയിലമരാതെ കോവിഡിൽ നിന്നും കേരളത്തെ കരകയറ്റിയതിൽ ആശമാർക്ക് വലിയ പങ്കുണ്ട്. ആശാ വർക്കർ എന്ന് വിളിക്കുന്ന അടിസ്ഥാനതല ആരോഗ്യപ്രവർത്തകരുടെ മഹത്വം തിരിച്ചറിഞ്ഞ കാലം. എന്നാൽ ആശമാരുടെ ജീവിതം അത്ര പ്രത്യാശ നിറഞ്ഞതല്ല. മഹാമാരിക്കാലം സൃഷ്ടിച്ച പുതിയ പ്രതിസന്ധികൾ ജോലിഭാരം കൂട്ടി. സർക്കാരിന്റെ പിന്തുണകൾ വേണ്ടത്ര കൂടിയിട്ടുമില്ല. സേവന സന്നദ്ധരായി നിൽക്കുമ്പോഴും ആശമാർക്ക് ആശങ്കകൾ ഏറെയുണ്ട്.
കേരളീയം വീഡിയോ സ്റ്റോറി.
പ്രൊഡ്യൂസർ: അമൃത കെ.എസ്
ക്യാമറ : ആകാശ്
എഡിറ്റർ : അനസ് കയനിക്കൽ
സഹകരണം : മേലൂർ പി.എച്ച്.സി – ചാലക്കുടി, നിഖിൽ വർഗീസ്.
വീഡിയോ ഇവിടെ കാണാം.