ശിശുമരണത്തിന്റെ വാർത്തകൾ അട്ടപ്പാടിയിൽ നിന്നും വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. പോഷകപ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഏറെയുണ്ടായെങ്കിലും അട്ടപ്പാടിയുടെ സ്ഥിതിയിൽ മാറ്റമുണ്ടായില്ല. പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്ന ഒരു കാർഷിക രീതി അട്ടപ്പാടിയിലെ ആദിവാസി ജനതയ്ക്ക് സ്വന്തമായുണ്ടായിരുന്നു. പട്ടിണിമരണങ്ങൾ ഒരിക്കലും ആദിവാസികൾ സൃഷ്ടിച്ചതല്ല. പോഷക സമ്പന്നമായ തനത് കാർഷികരീതികൾ പ്രതിബന്ധങ്ങൾക്കിടയിലും അവർ ഇന്നും തുടരുന്നു. പരമ്പരാഗത അറിവുകളുടെ കരുത്തും കരുതലുമായി.
വീഡിയോ ലിങ്ക്: