വഴിയിൽ ത‌ടയപ്പെട്ട മലയാളിയുടെ കാലാവസ്ഥാ നീതിയാത്ര

കോപ്-27 കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഈജിപ്തിലെ ശറമുൽ ഷെയ്ഖിലേക്ക് തലസ്ഥാനമായ കെയ്‌റോയിൽ നിന്നും സമാധാനപരമായി മാർച്ച് നടത്തിയതിന് ഈജിപ്ഷ്യൻ സുരക്ഷാസേന തടഞ്ഞുവച്ച മലയാളി പരിസ്ഥിതി പ്രവർത്തകൻ അജിത് രാജ​ഗോപാൽ സംസാരിക്കുന്നു.

വീഡിയോ കാണാം:

‘മാർച്ച് ഫോർ ഔർ പ്ലാനറ്റ്’ എന്ന ബാനറുമായി കെയ്റോയിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള ശറമുൽ ഷെയ്ഖിലേക്ക് യാത്ര ചെയ്യുകയായിരുന്നു അജിത് രാജ​ഗോപാൽ. കെയ്‌റോയിൽ നിന്ന് 35 കിലോമീറ്റർ പിന്നിട്ടപ്പോൾ ഒബോർ എന്ന സ്ഥലത്തു വച്ച് അജിത്തിനെ ഈജിപ്തിലെ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ മകാരിയോസ് ലഹ്സിക്കൊപ്പം സുരക്ഷാസേന തടയുകയായിരുന്നു.

അജിത് രാജ​ഗോപാൽ യാത്രയ്ക്കിടയിൽ

അവിടെ ഒരു പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം അജിത് രാജഗോപാലിനെ മോചിപ്പിച്ചു. തു‌ടർന്ന് ഇന്ത്യൻ എംബസിയുടെ സംരക്ഷണത്തിലായിരുന്ന അജിത്, എംബസിയുടെ നിർദ്ദേശ പ്രകാരം കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാതെ നവംബർ 5ന് ഇന്ത്യയിലേക്ക് മടങ്ങും.

മകാരിയോസ് ലഹ്സിക്കൊപ്പം അജിത്

അഹിംസയ്ക്കും നീതിക്കും സമാധാനത്തിനുമായി നിലകൊള്ളുന്ന കൂട്ടായ്മകൾക്കും പ്രസ്ഥാനങ്ങൾക്കും ഒത്തുചേരാൻ ഒരു ഇടം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘ജയ് ജഗത് – 2020-30’ എന്ന സംഘടനയുടെ പ്രവർത്തകനാണ് അജിത് രാജ​ഗോപാൽ. യാത്ര തടഞ്ഞതിന് ശേഷം ആദ്യമായി ഒരു മലയാളം മാധ്യമത്തോട് സംസാരിക്കുകയാണ് അജിത്.

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read

November 4, 2022 7:53 pm