കേരളീയം ആരുടെ ഏജന്റ്?

“പാരിസ്ഥിതിക സാക്ഷരതയുണ്ടെന്ന് കരുതേണ്ടുന്ന കേരളീയം പൊലൊരു മാസിക അതിന് കൂട്ടുനില്‌ക്കേണ്ടതുണ്ടോ എന്നായിരുന്നു എന്റെ ചോദ്യം ആവര്‍ത്തിക്കുന്നു. കേരളീയമാണ് മറുപടി പറയേണ്ടത്. ” എ.കെ. രവീന്ദ്രന്‍
പ്രതികരണത്തിന് മറുപടി – പത്രാധിപര്‍, കേരളീയം

Read More

പക്ഷികള്‍ പാടുന്ന കാഞ്ഞിരനാടിനുവേണ്ടത്‌

വിഷലിപ്തമായിക്കഴിഞ്ഞ കാസര്‍ഗോഡിന്റെ മണ്ണിനെ മാത്രമല്ല, നഞ്ചില്‍ മുങ്ങിക്കിടക്കുന്ന കേരളത്തെയൊട്ടാകെ വിഷവിമുക്തമാക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു

Read More

ഇത് തെരഞ്ഞെടുപ്പല്ല, തിരസ്‌കരണം

രാഷ്ട്രീയം ഒഴിഞ്ഞുപോയ ഒരു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഒരു ഭരണകൂടത്തിന്റെ വ്യവഹാരങ്ങളില്‍ രാഷ്ട്രീയമുണ്ടാകുന്നത് എങ്ങനെയാണ്? അരാഷ്ട്രീയവും ജനവിരുദ്ധവുമായ ഭരണം ഏത് മുന്നണിവന്നാലും സംജാതമാകാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയബോധമുള്ള പൗരസമൂഹം വരും നാളുകളില്‍ പരിഗണിക്കപ്പെടേണ്ട സാമൂഹിക അജണ്ടകള്‍ പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ വയ്‌ക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഒരു ശ്രമം നടത്തുകയാണ് ഇവിടെ. ജനാധികാരത്തിന്റെ സാധ്യതകളുമായി കേരളീയം തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു.

Read More

വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് വേണം

സ്വാതന്ത്ര്യം നേടി 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജി.ഡി.പിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വികസനം
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്തതിനാല്‍ വികസനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ഡോ. വി.എസ്. വിജയന്‍

Read More

പശ്ചിമഘട്ടത്തെ പരിഗണിക്കണം

പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് കേരളത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണമെന്നും ഒരു വികസന പദ്ധതിക്കും ഇനി കാട് വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ഡോ. എ. ലത

Read More

നീര്‍ത്തടസംരക്ഷണത്തിന് തുടര്‍ച്ചയുണ്ടാകണം

നീര്‍ത്തടങ്ങള്‍ നികത്തുന്ന കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മണ്ണ് – റിയല്‍ എസ്റ്റേറ്റ് ലോബിയ്ക്കനുകൂലമാകുമെന്ന ധാരണയില്‍ പാടങ്ങളും കുന്നുകളും വാങ്ങികൂട്ടുന്ന റിയല്‍ എസ്റ്റേറ്റ്റ്റുകാര്‍ ആശങ്കപ്പെടുത്തുന്നതായി ജോര്‍ജ്ജ് ജേക്കബ്‌

Read More

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനപ്പുറം

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനൊപ്പം കാസര്‍ഗോഡെ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കപ്പെടണമെന്ന് എന്‍ഡോസള്‍ഫാന്‍ പോരാട്ടത്തില്‍ നാളുകളായി ഇടപെടുന്ന എം.എ. റഹ്മാന്‍

Read More

മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമഴ

കേരളത്തിലെ മാങ്കോസിറ്റി എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മുതലമട മറ്റൊരു കാസര്‍ഗോഡായി മാറിക്കൊണ്ടിരിക്കുകയാണ്. മുതലമടയിലെ മാന്തോപ്പുകളില്‍ വര്‍ഷങ്ങളായി നടക്കുന്ന
വ്യാപകമായ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മുതലമടയെ കാന്‍സര്‍ ഗ്രാമമാക്കിമാറ്റിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്റെ പ്രശ്‌നം കേരളത്തില്‍ സജീവചര്‍ച്ചയായ സാഹചര്യത്തില്‍
ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി നെന്മാറ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളൊന്നും സംഗമത്തില്‍ പങ്കെടുക്കാനോ നിലപാട് പ്രഖ്യാപിക്കാനോ തയ്യാറായില്ല. സാമൂഹികപ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ താത്പര്യം കാണിക്കാത്തതിന്റെ തെളിവുകൂടിയായി ഈ സംഭവം.

Read More

കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ക്യാമ്പയിനില്‍ സജീവമായി ഇടപെട്ട മാതൃഭൂമിയുടെയും
മലയാളമനോരമയുടെയും ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള
വാര്‍ത്തകളാണ് ജനീവ സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുത്ത മലയാളി
ഡോക്ടറെക്കുറിച്ച് ഈ പത്രങ്ങള്‍ എഴുതിവിട്ടതെന്ന് ഒ.കെ. ജോണി

Read More

കാബേജ് എന്ന പച്ചവിഷക്കറി

എന്‍ഡോസള്‍ഫാന്‍ ചര്‍ച്ചകള്‍ വിഷകൃഷിയെക്കുറിച്ചുള്ള ആശങ്കകള്‍ മലയാളികളുടെ ഉള്ളില്‍ നിറച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വാങ്ങാന്‍ ആരും അല്പം ഭയപ്പെടുന്നു. കീടനാശിനി പ്രയോഗം അത്രയ്ക്ക് മാരകമാണ് അവിടെ. കൂടുതല്‍ വിളവ്, വേഗത്തില്‍ കിട്ടുന്നതിനായി കാബേജില്‍ നടത്തുന്ന കീടനാശിനി
പ്രയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നു കണ്ണയ്യന്‍ സുബ്രഹ്മണ്യം. മറ്റ് പച്ചക്കറികളുടെയും അവസ്ഥ ഇതുതന്നെയാണ്. കീടനാശിനിയുടെ പ്രശ്‌നങ്ങള്‍ അറിയാത്ത തമിഴ്‌നാട്ടിലെ കര്‍ഷകരും അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ വീണ്ടും പച്ചക്കറി വാങ്ങാനെത്തുന്ന മലയാളികളും തുടര്‍ച്ചയായി വിഡ്ഢികളാകുന്നു.

Read More

ഇനിയെങ്കിലും നിര്‍ത്തിക്കൂടേ…

വെറും മൂന്ന് തുള്ളികൊണ്ട് പോളിയോ മുക്തി എന്ന പേരില്‍ 1995 ല്‍ ആരംഭിച്ച പരിപാടി
ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ‘മുക്തി’ കൈവരിക്കാത്തതെന്തുകൊണ്ട്? അപകടകരമായതും
അനേകം കുട്ടികള്‍ മരിക്കാന്‍ കാരണമായതുമായ ഈ മരുന്ന് നിര്‍ത്താത്തത് എന്തുകൊണ്ട്?
ആരോഗ്യജാഗ്രതാ പ്രവര്‍ത്തകര്‍ എഴുതുന്നു

Read More

ഫിഫ്ത്ത് എസ്റ്റേറ്റ്: ജനാധിപത്യത്തില്‍ ഒരു രാഷ്ട്രീയവേദി കൂടി

പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് കൂടി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമായിരിക്കുന്നു. നിലവിലുള്ള മതേതര ജനാധിപത്യവ്യവസ്ഥയ്ക്ക്
സംഭവിക്കുന്ന അപചയങ്ങക്ക് തടയിടുകയും ഈ രാഷ്ട്രീയ സമ്പ്രദായം കൂടുതല്‍ വിശാലവും വികസ്വരവുമാകുന്നതിനുള്ള നിരന്തരശ്രമങ്ങള്‍ നടത്തുകയുമാണ് ഫിഫ്ത്ത് എസ്‌റ്റേറ്റിന്റെ ലക്ഷ്യം. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, രാഷ്ട്രീയ പാര്‍ട്ടിയാവാതെ, തിരുത്തല്‍ശക്തിയും മാര്‍ഗ്ഗദര്‍ശക ശക്തിയുമായി സിവില്‍ സമൂഹത്തിന്റെ പക്ഷത്ത്‌നിന്നുള്ള പ്രവര്‍ത്തനമാണ് ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഈ പുതിയ ഇടപെടലിന്റെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു

Read More

സീറോബജറ്റ് ഫാംമിംഗ് ചില സംശയങ്ങള്‍

സുഭാഷ് പാലേക്കറുടെ സീറോബജറ്റ് നാച്വറല്‍ ഫാമിംഗ് കൃഷി രീതി കേരളീയ സാഹചര്യത്തില്‍
സാധ്യമാകുമോ എന്ന് സംശയിക്കുന്നു സി. രാജഗോപാല്‍

Read More

മഹാശ്വേതാദേവി വീണ്ടും മൂലമ്പിള്ളിയില്‍ ജനകീയ സമരസംഗമവും മൂലമ്പിള്ളിക്ക് ഐക്യദാര്‍ഢ്യവും 2011 ജൂണ്‍ 3ന്‌

| |

മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കലിന്റെയും പൊലീസ്‌ക്രൂരതയുടെയും വിവരങ്ങള്‍ അറിഞ്ഞ് രണ്ട് വര്‍ഷം മുമ്പ് മൂലമ്പിള്ളിയിലെത്തിയ പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി ജൂണ്‍ 3ന് വീണ്ടും മൂലമ്പിള്ളിയില്‍ എത്തുന്നു.

Read More

എന്തുകൊണ്ട് നാല്‍പ്പത്?

സുഭാഷ് പാലേക്കറുടെ സീറോ ബജറ്റ് നാച്വറല്‍ ഫാമിംഗ് രീതിയില്‍ കൃഷി ചെയ്യുമ്പോളുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികള്‍ വിവരിക്കുന്നു

Read More

പുഴയോരങ്ങള്‍ പുനര്‍ജ്ജനിക്കുമ്പോള്‍

ജലസംരക്ഷണത്തിലൂന്നിയ ജലവിനിയോഗ സംസ്‌കാരം സൃഷ്ടിച്ചെടുക്കുന്നതിലൂടെ ഒരു പുഴയേയും പുഴയോരജീവിതങ്ങളേയും എങ്ങനെ സംരക്ഷിക്കാം എന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചാലക്കുടിപുഴ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ രജനീഷ് സംസാരിക്കുന്നു

Read More

ഹോളണ്ടിലെ ഹാങ്ങ്ഓവര്‍ അവധികള്‍

ആംസ്റ്റര്‍ഡാമിലെ ആഴ്ചചന്തയില്‍ പോലും വലിയ കച്ചവടം സൈക്കിളിനാണ്. പലതരത്തിലുള്ള സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന മൂന്ന്, നാല് സ്റ്റാളുകള്‍ ചന്തയിലുണ്ട്. സൈക്കിളിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍ക്കുന്നവരും സൈക്കിള്‍ നന്നാക്കുന്നവരും വേറെ. സൈക്കിള്‍ കൗതുകങ്ങളുമായി രാജുറാഫേല്‍

Read More

മതിലുകള്‍ക്കപ്പുറം

പടിക്കലൂടെ നോക്കിയാല്‍ വീടിന്റെ ഉമ്മറം പോലും കാണരുത് എന്ന വാശിയില്‍ മലയാളികള്‍ മതിലുകള്‍ കെട്ടുമ്പോള്‍ സുരക്ഷയല്ല, അവിശ്വാസവും പരിസ്ഥിതി നാശവുമാണ് ഉണ്ടാകുന്നതെന്ന് സി. രാജഗോപാല്‍

Read More

കോടമഞ്ഞിന്റെ വിശുദ്ധിയിലൂടെ

പ്രകൃതിയില്‍ ബാക്കി നില്‍ക്കുന്ന പുണ്യങ്ങളില്‍ ഒന്നാണ് കുടജാദ്രി. സൗന്ദര്യ ലഹരിയില്‍ മതിമറന്ന്
ആ പുണ്യം നുകരുവാന്‍ കഴിഞ്ഞ യാത്രാനുഭവം പങ്കുവയ്ക്കുന്നു

Read More

മംഗള ശ്രീകോവില്‍ തുറക്കൂ : ബാബ്‌ല കഥപറയുന്നു-5

ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകന്‍ നാരായണ്‍ ദേശായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേശായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.

Read More
Page 1 of 21 2