തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജനകീയസമരപക്ഷത്ത് നിന്നും

പാരിസ്ഥിതിക വിനാശങ്ങള്‍ക്കും വിഭവ ചൂഷണത്തിനും അഴിമതിക്കും അവകാശലംഘനങ്ങള്‍ക്കും എതിരായി ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങള്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പോടെ ഇലക്ഷനിലും ഫലപ്രദമായി ഇടപെടാന്‍ കഴിയും വിധം കരുത്താര്‍ജ്ജിരിക്കുന്നു. പരിമിതികളും അഭിപ്രായഭിന്നതകളും നിലനില്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലവും പ്രചരണവും പ്രതീക്ഷനല്‍കുന്നുണ്ട്.

Read More

ജനകീയസമരങ്ങളെ പ്രതിനിധീകരിച്ചവര്‍ പറയുന്നു

ജനഹിതമറിയുന്നതിനൊപ്പം ജനതയ്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനും ജനാധികാരത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി, ജനകീയസമരപക്ഷത്ത് നിന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ സമീപിച്ച സ്ഥാനാര്‍ത്ഥികള്‍ സംസാരിക്കുന്നു.

Read More

ക്വാറി വിരുദ്ധ സമരഭൂമിയില്‍ നിന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്തുണയ്‌ക്കേണ്ടിയിരുന്നത്. ഈ വികസനം നമുക്ക് വേണ്ട എന്ന ഉറപ്പിച്ച് പറയാന്‍ കഴിയുന്ന ഒരു പ്രചരണത്തെയാണ് പിന്തുണയ്‌ക്കേണ്ടിയിരുന്നത്.

Read More

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനായി

ഞാന്‍ മരിച്ചാല്‍ മകളെ എന്തുചെയ്യും എന്ന, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന ശീലാവതിയുടെ അമ്മയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.

Read More

ദേശീയപാത വികസനത്തിന്റെ പിന്നിലെ അഴിമതി തുറന്നുകാണിച്ചു

ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും സ്വീകരിച്ചിരിക്കുന്ന നിലപാടിനെ എതിര്‍ത്തുകൊണ്ടുതന്നെയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തീരുമാനിച്ചത്‌.

Read More

ചാലക്കുടിപ്പുഴയുടെ ഭാവിക്ക് വേണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചരണം

ഒരു പക്ഷെ, സ്ഥാനാര്‍ത്ഥിത്വത്തിലൂടെയുള്ള ഈ സമ്മര്‍ദ്ദതന്ത്രം ഞങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ കാതിക്കുടത്തെക്കുറിച്ച് ആരും സംസാരിക്കാന്‍ സാധ്യതയില്ല.

Read More

അധികാരം അടിത്തട്ടിലേക്ക് വരുന്നതിന്റെ ആദ്യചുവട്‌

ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി വരുമ്പോഴാണ് ജനകീയ സമരങ്ങള്‍ പരിഹരിക്കപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഒരു ജനാധിപത്യ സംവിധാനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്.

Read More

പശ്ചിമഘട്ട സംവാദയാത്ര: മുന്‍വിധികളില്ലാതെ മലകളുടെ മടിത്തട്ടിലേക്ക്‌

യുവസമൂഹത്തിന്റെ കൂട്ടായ്മയായയൂത്ത് ഡയലോഗ് 2014 ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച പശ്ചിമഘട്ട സംവാദയാത്ര വേറിട്ട സമീപനരീതികൊണ്ട് വ്യത്യസ്തമായ ഒരു ശ്രമമായി മാറുകയാണ്. തദ്ദേശീയരുമായി സംവദിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലെ മലയോരഗ്രാമങ്ങളിലൂടെ യാത്രികര്‍ നടന്നുതുടങ്ങിയിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ ഭാഷ നല്‍കുന്നതിനുള്ള തങ്ങളുടെ ശ്രമത്തെ പകുതി വഴിയില്‍ അവര്‍ വിലയിരുത്തുന്നു.

Read More

സംവാദം നഗരങ്ങളില്‍ മാത്രമായി നടക്കേണ്ടതല്ല

പ്രത്യേക വേഷത്തില്‍ നടക്കുന്ന, പ്രത്യേക ഭക്ഷണം മാത്രം കഴിക്കുന്നവരാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന ചിന്തമാറേണ്ട സമയമായിരിക്കുന്നു. ജനങ്ങളാണ് യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകര്‍.

Read More

കാലാവസ്ഥാ വ്യതിയാനം കര്‍ഷകര്‍ അറിഞ്ഞുതുടങ്ങി

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഭീതി പരത്തി നടത്തുന്ന ഇത്തരം മുതലെടുപ്പുകള്‍ നമ്മള്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ആരും ചോദ്യം ചെയ്യാനില്ല എന്നതുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്.

Read More

തദ്ദേശീയരുടെ മുന്‍കൈയില്‍ തുടര്‍ച്ചകളുണ്ടാകും

റിസോര്‍ട്ടുകള്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ആദിവാസി കോളനികളോട് ചേര്‍ന്ന് റിസോര്‍ട്ട് വരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

Read More

മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നതല്ല പൊതുജനാഭിപ്രായം

പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ച സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ തെറ്റിദ്ധാരണയുടെ പുറത്ത് ആകസ്മികമായി സംഭവിച്ചതാണ് അതെല്ലാമെന്ന് പലരും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.

Read More

കുന്നുകളെല്ലാം ടിപ്പറില്‍ കയറിപ്പോവുകയാണ്‌

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതുകാരണം ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്.

Read More

ഏകപക്ഷീയതകള്‍ക്ക് സ്ഥാനമില്ല

സാധാരണക്കാരന്റെ പരിസ്ഥിതി ബോധം നേരില്‍ കാണാനുള്ള അവസരമായി യാത്ര മാറി.

Read More

ഇനി കുഴല്‍ക്കിണര്‍ കുഴിച്ചാല്‍ കേരളത്തിന് ഭാവിയില്ല

കേരളത്തില്‍ കുഴല്‍ക്കിണറുകളുടെ എണ്ണം കൂടിവരുന്നു. കുഴല്‍ക്കിണര്‍ വ്യാപകമായതോടെ വെള്ളം കുറയുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കുഴല്‍ക്കിണറുകള്‍ ജലനിരപ്പ് താഴുന്നതിന് ഇടയാക്കുമെന്ന് ഹൈഡ്രോ ജിയോളജിസ്റ്റായ സിറിയക് കുര്യന്‍ 1995ല്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. മഴകിട്ടിയിട്ടും വേനലാകുന്നതോടെ കേരളത്തിലെ കിണറുകള്‍ വറ്റുന്ന സാഹചര്യത്തെ സിറിയക് കുര്യന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.

Read More

അമ്മ: കേരളം വിളയിച്ചെടുത്ത തിന്മ

വലിയ വരാലിനെപ്പിടിക്കാന്‍ കൂടയിലുള്ള ചെറിയ പരല്‍മീനിനെ കോര്‍ത്തിടുന്ന പണിയുടെ പേരല്ല ചാരിറ്റി. ആ ന്യായം വിശ്വസിക്കാന്‍ ‘അമ്മ’ തൊട്ട പച്ചവെള്ളം പഞ്ചാമൃതമായ കഥ വിശ്വസിക്കുന്ന ഭക്തരെ മാത്രമേ കിട്ടൂ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആശ്രമത്തിന്റെ നേര്‍ക്കുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന അമൃതാനന്ദമയി മഠം വിമര്‍ശിക്കപ്പെടുന്നു.

Read More

സ്വാതന്ത്ര്യം, പ്രകൃതി: ചില കമ്പ്യൂട്ടര്‍ ചിന്തകള്‍

ഏപ്രില്‍ മാസത്തോടെ വിന്‍ഡോസ് എക്‌സ്പിക്ക് നല്‍കിയിരുന്ന പിന്തുണ മൈക്രോസോഫ്റ്റ് അവസാനിച്ചിരിപ്പിക്കുയാണ്. പലര്‍ക്കും
നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങേണ്ടുന്ന സാഹചര്യം വരുന്നു. പുതിയ കമ്പ്യൂട്ടര്‍ വാങ്ങുന്നത് ഊര്‍ജ്ജ ഉപയോഗം കൂട്ടും, ഇലക്‌ട്രോണിക്ക് മാലിന്യങ്ങളുടെ അളവും കൂടും. ഈ സന്ദര്‍ഭത്തില്‍ ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച്.

Read More

ഇക്കോളജി മനുഷ്യന്റെ അതിജീവന ശാസ്ത്രമാണ്

വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇക്കോളജിയെ ഒരു രാഷ്ട്രീയ വ്യവഹാരമായി കേരളം ഉള്‍ക്കൊള്ളാന്‍ തുടങ്ങുന്ന കാലത്തുതന്നെ മലയാളത്തില്‍ പുറത്തിറങ്ങി എന്നതാണ് ആന്ദ്രെ ഗോര്‍സിന്റെ ‘ഇക്കോളജി രാഷ്ട്രീയം തന്നെ’ എന്ന പുസ്തകത്തിന്റെ പ്രാധാന്യം.

Read More

ഭാരമില്ലാതാക്കുന്ന അവധൂതനൊപ്പം

അന്തരിച്ച ഫോട്ടോഗ്രാഫര്‍ റസാക്ക് കോട്ടക്കലിനെ, അദ്ദേഹവുമൊത്ത് നടത്തിയ യാത്രകളെ ഓര്‍മ്മിക്കുന്നു.

Read More

വിസിയും ജെസിബിയും

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയെ അന്തര്‍ദേശീയ നിലവാരമുള്ള കേന്ദ്രമാക്കി മാറ്റുന്നതിന് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നു. അതോടെ ഹരിതഭംഗിയാര്‍ന്ന കാമ്പസിലേക്ക് ജെ.സി.ബികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. നവീകരണം ഏവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും മരങ്ങള്‍ വെട്ടിനിരപ്പാക്കി കാമ്പസ് മരുഭൂമിയാക്കുന്ന കാലിക്കറ്റ് വി.സിയുടെ സൗന്ദര്യസങ്കല്‍പ്പം ഏവര്‍ക്കും അറിവുള്ളതിനാല്‍ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.

Read More
Page 1 of 21 2