കാടിന് വേണ്ടിയുള്ള കോടതിപ്പോരാട്ടങ്ങള്‍
‘ ആരുവിളിച്ചാലും ആ നിമിഷം പുറപ്പെടും, കാടിന്റെ കാര്യത്തിനാണെങ്കില്‍. നാടിന്റെ കാര്യമാണെങ്കില്‍ നാട്ടുകാര്‍ തന്നെ ശ്രമിച്ച് പരാജയപ്പെട്ടാല്‍ മാത്രമേ ഞാന്‍ ഇടപെടൂ. ഏത് കാടും ടൂറിസത്തിന് വേണ്ടി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല എന്ന് തിരിച്ചറിഞ്ഞ കയ്യേറ്റക്കാര്‍ അവസരം നന്നായി മുതലാക്കുന്നുണ്ട്. മരുന്ന് ചെടികള്‍ കാട്ടില്‍ വളരുന്നത് നമ്മുടെ രോഗം മാറ്റാന്‍ മാത്രമല്ല, മണ്ണിന് കരുത്തിനും കൂടിയാണ്. പണമുണ്ടാക്കാന്‍ ഓടിനടന്ന കാലത്തുള്ളതിനേക്കാള്‍
തൃപ്തിയായി ഇന്നുറങ്ങാന്‍ കഴിയുന്നുണ്ട്. ‘ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ലീഗല്‍ സെല്‍
ഡയറക്ടറായ ടോണി തോമസ്, പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായുള്ള നിരന്തരമായ നിയമയുദ്ധങ്ങളിലാണ്. കടുംകൃഷി ചെയ്തിരുന്ന കുടിയേറ്റ കര്‍ഷകനില്‍ നിന്നും സുസ്ഥിര ജൈവകൃഷകനിലേക്കുള്ള തന്റെ പരിണാമവും തിരിച്ചറിവുകളുമാണ്
കാടിന്റെ കാര്യത്തില്‍ മുന്‍പിന്‍ നോക്കാതെ കയ്യേറ്റക്കാര്‍ക്ക് എതിരെ പോരാടാന്‍ ടോണി തോമസിന് ഊര്‍ജ്ജമാകുന്നത്. നിയമയുദ്ധങ്ങളെക്കുറിച്ചും പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
മണ്ണ് സംരക്ഷണത്തില്‍ നിന്നും കാട്ടിലേക്ക്, മനുഷ്യരിലേക്ക്
അക്കാദമിക് ഗവേഷണത്തിന്റെ സാമ്പ്രദായിക ചട്ടക്കൂടുകള്‍ക്കപ്പുറത്ത് ജനപക്ഷത്ത്, ഹരിതപക്ഷത്ത് ഏറെ വേരിറക്കമുള്ള ഒരു വന്‍മരമായിരുന്ന ഡോ. എസ്. ശങ്കര്‍ കേരള വനഗവേഷണ കേന്ദ്രത്തില്‍നിന്ന് (കെ.എഫ്.ആര്‍.ഐ)
2012 ആഗസ്ത് 31ന് വിരമിച്ചു. കേരളത്തിന്റെ പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ കൂടി ചരിത്രമാണ് മൂന്ന് പതിറ്റാണ്ടുകളിലായി ഡോ. ശങ്കര്‍ നയിച്ച ശാസ്ത്രജ്ഞന്റെ ജീവിതം. പരിസ്ഥിതി ശാസ്ത്ര പ്രവര്‍ത്തനത്തെ ജനങ്ങള്‍ക്കിടയിലേക്കുകൊണ്ടു വന്ന
തലമുറയിലെ പ്രധാന കണ്ണിയായിരുന്ന അദ്ദേഹം എല്ലാ തരം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രകൃതിപക്ഷത്തുനിന്ന് സംസാരിക്കാന്‍, ഇടപെടാന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. പൂയംകുട്ടിയും അതിരപ്പിള്ളിയും ഉള്‍പ്പെടെയുള്ള പല വിവാദ പദ്ധതികളുടെയും പാരിസ്ഥിതികാഘാത പഠനം നടത്തിയ സംഘത്തില്‍ പ്രധാനിയായിരുന്ന ശങ്കറിന്റെ റിപ്പോര്‍ട്ടുകള്‍ പദ്ധതിയെക്കുറിച്ചുള്ള തീരുമാനങ്ങളില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തെ അടുത്തറിയുന്ന ശങ്കര്‍ജി സംസാരിക്കുന്നു.
വനഭൂമി നഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാനാകില്ല
വനംവകുപ്പിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിക്കൊണ്ട് വനം സംരക്ഷിക്കുന്നതിനുള്ള ധീരമായ ഇടപെടലുകള്‍ നടത്തുന്ന ഉദ്യോഗസ്ഥനാണ് പി. ധനേഷ്‌കുമാര്‍. ചുരുങ്ങിയ കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കയ്യേറ്റങ്ങള്‍ നടന്ന വനഭൂമി
ഏറ്റവും കൂടുതല്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. സമ്മര്‍ദ്ദങ്ങളെയെല്ലാം അതിജീവിച്ച്, തന്റെ വഴി തുടരുകയാണ് ഇപ്പോള്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ ധനേഷ്‌കുമാര്‍. 18 മണിക്കൂറോളം നീളുന്ന കൃത്യനിര്‍വ്വഹണത്തിലെ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം കേരളീയവുമായി സംസാരിക്കുന്നു.
കാട് വിളിക്കുന്നുണ്ടാകാം, വഴിയുണ്ടെങ്കില്‍ മാത്രം പോവുക
ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവില്ല കാടിന്റെ സൗന്ദര്യത്തെ, സത്യത്തെ. എന്നാല്‍ എന്‍.എ. നസീര്‍ ക്ലിക്കുചെയ്തപ്പോഴെല്ലാം കാടും കാട്ടുമൃഗങ്ങളും അതിന്റെ എല്ലാ ഭാവങ്ങളേയും ആ ക്യാമറയിലേക്ക് പകര്‍ന്നൊഴുക്കി. കാടും കാടന്‍ ഫോട്ടോഗ്രാഫറും തമ്മിലുള്ള അതീന്ദ്രിയ വന്യബന്ധത്തിന്റെ നിറഭേദങ്ങള്‍ ആ ഫോട്ടോകളില്‍ നിറഞ്ഞുനിന്നു. ഈ പച്ചപ്പുകള്‍ ഇതുപോലെ
തുടരേണ്ടതുണ്ടെന്ന് കാഴ്ച്ചക്കാരനോട് ആ ചിത്രങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒരിലപോലും അനങ്ങാതെ കാട്ടിന്റെ ഉള്ളകങ്ങളിലേക്ക് ക്യാമറയുമായി ചെന്ന്, കാട്ടിലലിഞ്ഞുചേര്‍ന്ന വനസഞ്ചാരി എന്‍.എ. നസീര്‍
പശ്ചിമഘട്ടാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
കാട് പോയാല്‍ കൃഷിയും പോകും
മണ്ണിന്റെ മേല്‍ വിഷബീജങ്ങള്‍ വിതറുന്ന ‘പുരോഗതിക്ക്’ നേരെയുള്ള കലാപമാണ് ജൈവകര്‍ഷകനായ കെ.വി. ദയാലിന്റെ ജീവിതം. രചനാത്മകമായ ആ സമരത്തെ ജീവതം തന്നെയാക്കിമാറ്റിയ അദ്ദേഹം ജൈവകൃഷിയിലൂടെ മണ്ണിന്റെ
ഹൃദയത്തില്‍ തൊട്ടുകൊണ്ട് ഊര്‍വ്വരതകളിലേക്ക് അതിനെ തിരികെകൊണ്ടുവരുന്നു. ശുദ്ധമായ ഭക്ഷണം എല്ലാ ജീവജാലങ്ങളുടെയും അവകാശമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം കൃഷിയില്‍ കാടിനുള്ള പങ്കിനെ തിരിച്ചറിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. സ്വന്തമായൊരു കാട് കൃഷിയിടത്തില്‍ സൂക്ഷിക്കുന്ന ദയാലണ്ണന്‍
പശ്ചിമഘട്ടത്തെയും കൃഷിയേയും കുറിച്ച് സംസാരിക്കുന്നു.
വനസംരക്ഷണാധികാരവും വനഭരണവും
ആദിവാസികളെ വനസംരക്ഷണത്തിന്റെ ശത്രുക്കളായി കണ്ടിരുന്ന ചരിത്രപരമായ ആ തെറ്റുകള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2006ല്‍ വനാവകാശ നിയമം(The Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Act, 2006 – FRA) യാഥാര്‍ത്ഥ്യമാകുന്നത്. വനവിഭവങ്ങളുടെ മേലുള്ള അവകാശവും വനം സംരക്ഷിക്കുന്നതിനുള്ള അധികാരവും വനാശ്രിത ഗോത്രസമൂഹങ്ങളുടെ ഗ്രാമസഭകള്‍ക്കാണോ അതോ വനം വകുപ്പിനാണോ എന്ന് വനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നതിനായി കേരളീയവും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും (കെ.എഫ്.ആര്‍.ഐ) ചേര്‍ന്ന് 2012 നവംബര്‍ 4ന് കെ.എഫ്.ആര്‍.ഐയില്‍ വച്ച് ഒരു സംവാദം സംഘടിപ്പിച്ചു. വനാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല എന്നുമാത്രമല്ല അട്ടിമറിക്കപ്പെടാനുള്ള ശ്രമങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംവാദം സംഘടിപ്പിച്ചത്. സംവാദത്തിന്റെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
Read Moreപരിരക്ഷണം = സംരക്ഷണം + നീതിപൂര്‍വ്വകമായ ഉപയോഗം
ഒരു മനുഷ്യന് ആവശ്യമായ പാര്‍പ്പിടം, കൃഷിയിടം, ഭക്ഷണം, ആരോഗ്യപരമായ ചുറ്റുപാട്, സംസ്‌കാരത്തിനും ആരാധനയ്ക്കും പാത്രമായ പൈതൃകങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥയുടെ ഉടമസ്ഥത അവകാശങ്ങളായി നല്‍കുന്നതോടൊപ്പം, ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചുമതലയും ഉള്‍ക്കൊള്ളുന്നതാണ് വനാവകാശനിയമം.
Read More75 വര്‍ഷങ്ങള്‍ക്കുശേഷം സലിം അലിയുടെ വഴിയില്‍
പക്ഷിനിരീക്ഷണ ശാസ്ത്രജ്ഞന്‍ സലിം അലി, 1933ല്‍ തിരുവിതാംകൂര്‍ – കൊച്ചി സംസ്ഥാനങ്ങളിലൂടെ നടത്തിയ
പക്ഷി പഠനയാത്രയെ പിന്തുടര്‍ന്ന്, 75 വര്‍ഷത്തിനു ശേഷം സലിം അലിയുടെ പാതയിലൂടെ സഞ്ചരിച്ച പക്ഷിനിരീക്ഷക സംഘം കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.
കേരളത്തില്‍ പിന്നീട് എന്താണ് നടന്നത്?
ദക്ഷിണേന്ത്യയുടെ ജീവനാഡിയായ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഒരുകൂട്ടം പരിസ്ഥിതി സ്‌നേഹികള്‍ പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെ കാല്‍നടയായി നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയുടെ 25-ാം വാര്‍ഷികം 2012 നവംബര്‍ ഒന്നിന് പിന്നിട്ടിരിക്കുന്നു. രണ്ട് സംഘങ്ങളായി, 1987 നവംബര്‍ ഒന്നിന് തെക്ക് കന്യാകുമാരിയില്‍ നിന്നും വടക്ക് നവാപൂരില്‍ നിന്നും ഒരേ സമയം തുടങ്ങിയ യാത്ര 1988 ഫെബ്രുവരി 2ന് ഗോവയിലെ രാംനാഥില്‍ സംഗമിച്ചു. എന്തായിരുന്നു യാത്രയുടെ പശ്ചാത്തലം? പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുത്തനുണര്‍വുണ്ടാക്കിയ യാത്രയുടെ തുടര്‍ച്ചകള്‍ എന്തായിരുന്നു?
Read Moreമരങ്ങളെ കെട്ടിപ്പിടിച്ചത് ജനങ്ങളുടെ സമരവീര്യം
പശ്ചിമഘട്ടയാത്രയുടെ തെക്കന്‍ മേഖലാ കോ-ഓര്‍ഡിനേറ്ററായിരുന്ന എ. മോഹന്‍കുമാറാണ് ചിപ്‌കോ സമരനായകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയെക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്യിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. വടക്കന്‍ മേഖലയിലെ യാത്രികര്‍, ചിപ്‌കോയുടെ സന്ദേശം യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായത്തോട് വിയോജിച്ചില്ല. എന്നാല്‍ അവര്‍ വടക്കന്‍ മേഖലാ യാത്രയുടെ ഉദ്ഘാടനത്തിന് ചിപ്‌കോയുടെ യഥാര്‍ത്ഥസമരനായകന്‍ ചണ്ഡിപ്രസാദ് ഭട്ടിനെയാണ് ക്ഷണിച്ചത്. കേരളത്തിന് വെളിയില്‍ ഭട്ട് പരിചിതനാണ്. എന്നാല്‍ കേരളത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ചിപ്‌കോയെ അറിഞ്ഞിട്ടും ഭട്ടിനെ അറിയാതെ പോയത്. പശ്ചിമഘട്ടയാത്രയുടെ സമയത്തുണ്ടായ ഈ അനുഭവമാണ് ഇപ്പോള്‍ രജതജൂബിലി ദിനത്തില്‍ (നവംബര്‍ 1) അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.
ചണ്ഡിപ്രസാദ് ഭട്ട് സംസാരിക്കുന്നു.
നെല്ലിയാമ്പതി നശിച്ചാല്‍ കുടിവെള്ളം മുട്ടും
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പോരാട്ടങ്ങള്‍ കേരളമെമ്പാടും നടക്കുന്നുണ്ട്. കാടും പുഴയും
മനുഷ്യകുലവും നഷ്ടമാകാതിരിക്കാന്‍ ചിലര്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയാണ് കാലത്തെ കേടുകൂടാതെ മുന്നോട്ട്
കൊണ്ടുപോകുന്നത്. വിവിധ ദേശങ്ങളില്‍ നടക്കുന്ന അത്തരം ഇടപെടലുകളുടെ ആകെത്തുകകൂടിയാണ് പശ്ചിമഘട്ടത്തിലെ
അവശേഷിക്കുന്ന പച്ചപ്പ്. പാലക്കാട് ജില്ലയില്‍ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ജനകീയ
ഇടപെടലുകളെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തകനായ
പശ്ചിമഘട്ടത്തിലെ ദിനോസറുകള്‍
ഭൂമിയുടെ പുറംപാളിയായ ഭൂവല്ക്കം രൂപപ്പെട്ടപ്പോള്‍ തന്നെ ഏകദേശം രൂപപ്പെട്ടുവന്ന പശ്ചിമഘട്ടത്തിന് 2000 ദശലക്ഷം വര്‍ഷം പ്രായമുണ്ട്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ പലപ്പോഴായി സംഭവിച്ച് സ്ഥായിയായ അവസ്ഥയിലെത്തി നില്‍ക്കുന്ന പശ്ചിമഘട്ടത്തെയാണ് നാം ഇപ്പോള്‍ വീണ്ടും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്.
Read Moreകാട്ടിനുള്ളിലെ പ്രകൃതി സഹവാസങ്ങള്‍
കേരളത്തില്‍ ആദ്യമായി കാട്ടിനുള്ളില്‍ പ്രകൃതി പഠനസഹവാസം നടക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ പ്ലാച്ചിക്കരയിലാണ്. 1978 ഏപ്രില്‍ മാസത്തില്‍ ജോണ്‍സി ജേക്കബിന്റെ സുവോളജിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സഹവാസം. തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ കുറച്ചുകൂടി കിഴക്കുമാറിയുള്ള
കോട്ടഞ്ചേരി വനത്തില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ക്യാമ്പുകള്‍ നടന്നു. കേരളത്തില്‍ പിന്നീട് പ്രകൃതി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരുമായിത്തീര്‍ന്ന പലരും ആദ്യാക്ഷരം കുറിച്ച കളരികൂടിയാണ് ജോണ്‍സി മാഷിന്റെ ക്യാമ്പുകള്‍. ക്യാമ്പനുഭവങ്ങള്‍ ഓര്‍ക്കുന്നു
പരിസ്ഥിതി, വികസനം, തൊഴിലാളി പ്രസ്ഥാനം
പരിസ്ഥിതി, വികസനം, തൊഴിലാളി പ്രസ്ഥാനം എന്നിവ വളരെയധികം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയാണെന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. വ്യവസായവത്കരണം പരിസ്ഥിതിയെ നശിപ്പിക്കുന്നുവെന്ന് ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണം വ്യവസായങ്ങളെയും വികസനത്തെയും തുരങ്കം വെക്കുന്നുവെന്ന് തൊഴിലാളി പ്രസ്ഥാനങ്ങളും വ്യവസായ ലോബികളും വാദിക്കുന്നു.
Read Moreമയിലുകള്‍ ഇപ്പോഴും നൃത്തം ചെയ്യുന്നില്ല
ഖനിത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘിന് പരിസ്ഥിതി – സാമൂഹിക വിഷയങ്ങളില്‍ തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. 1991-ല്‍ (കൊല്ലപ്പെടുന്നതിന് ഏതാനും മാസം മുമ്പ്), തങ്ങളുടെ സംഘടനയുടെ അത്തരം നിലപാടുകള്‍ വിശദീകരിച്ച് തൊഴിലാളി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന ശങ്കര്‍ ഗുഹാ നിയോഗി എഴുതിയ ലേഖനം
Read Moreനിയോഗിയുടെ പൈതൃകം തുടരാം
ഖനിജ ഇന്ധനമുക്ത സോഷ്യലിസ്റ്റ് സമൂഹത്തിന് അനുരൂപമായ രീതിയില്‍, നിയോഗിയില്‍
നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവതൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാം എന്ന്
മണ്ണില്‍ തൊട്ട ജീവിതം
ശങ്കര്‍ ഗുഹാ നിയോഗിയുമായുള്ള ആദ്യകൂടിക്കാഴ്ചയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ഛയുമൊത്തുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു
Read Moreപ്രതീക്ഷകളുടെ ‘ലാല്‍ഹാര’
വ്യവസ്ഥാപിത ഇടതുപക്ഷത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട എണ്‍പതുകളില്‍ ശങ്കര്‍ ഗുഹാ നിയോഗിയുടെ പ്രസ്ഥാനം
മുന്നോട്ടുവച്ച പ്രതീക്ഷകള്‍ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍
ബദല്‍ സമൂഹം തീര്‍ത്ത തൊഴിലാളി യൂണിയന്‍
തൊഴിലാളികളുടെ മുന്‍കൈയില്‍ ശങ്കര്‍ ഗുഹാ നിയോഗി സ്ഥാപിച്ച ഷഹീദ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന
ഡോ. ബിനായക് സെന്‍ ആത്മസുഹൃത്തിനെ ഓര്‍മ്മിക്കുന്നു
ശങ്കര്‍ ഗുഹാ നിയോഗി: ലഘു ജീവരേഖ
ഇന്ത്യയിലെ എക്കാലത്തെയും മികച്ച സൃഷ്ട്യുന്മുഖ തൊഴിലാളി നേതാവായിരുന്ന ശങ്കര്‍ ഗുഹാ നിയോഗിയുടെ
ജീവിതത്തിലൂടെ…