സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
സോപ്പുപയോഗിക്കുന്നവരറിയാന്‍
ടി.വി പരസ്യങ്ങളില്‍ കാണുന്ന സോപ്പുകള്‍ വെറും അരമണിക്കൂര്‍ കൊണ്ട് കുറഞ്ഞ ചെലവില്‍ വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചെടുക്കാം. ശുദ്ധമായ ഗുണമേന്മയുള്ള കുളിസോപ്പ് നമുക്കുതന്നെയുണ്ടാക്കാം.
....മലപ്പുറം അനിശ്ചിതകാല മദ്യനിരോധനസമരം
സംസ്ഥാന ഖജനാവിലേക്കും പാര്‍ട്ടിഫണ്ടുകളിലേക്കും പണമൊഴുകാനുള്ള എളുപ്പമാര്‍ഗ്ഗമായി മദ്യം പ്രതിഷ്ഠിക്കപ്പെട്ടതോടെ കേരളം ഒരു സമ്പൂര്‍ണ്ണ മദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ്. സാമൂഹിക ജീവിതത്തിന്റെ സര്‍വ്വകോണുകളിലേക്കും മദ്യം ഒരലങ്കാരമായി കടന്നുകയറുമ്പോള്‍ ലഹരിയുടെ അര്‍ത്ഥം പോലും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. റേഷന്‍കടകള്‍ക്ക് മുന്നിലുണ്ടായിരുന്ന തിരക്കിനെ ചരിത്രം ബിവറേജസിന് മുന്നിലേക്ക് പറിച്ചു നട്ടു. ഈ പശ്ചാത്തലത്തിലും കേരളത്തില്‍ മദ്യവിരുദ്ധ സമരങ്ങള്‍ തുടരുകയാണ്. പഞ്ചായത്തീരാജ് നഗരപാലികാനിയമങ്ങളിലുണ്ടായിരുന്ന പ്രാദേശികമദ്യനിരോധനജനാധികാര വകുപ്പുകള്‍ 232-447 പുന:സ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ട് നടക്കുന്ന മലപ്പുറത്തെ അനിശ്ചിത കാല മദ്യനിരോധന സമരത്തിന്റെ വിശേഷങ്ങള്‍
....
