ശക്തമായ ഏത് മഴയ്‌ക്കൊപ്പവും കടലാക്രമണം പതിവായിത്തീർന്നിരിക്കുന്ന സ്ഥലമാണ് ചെല്ലാനം. പ്രദേശവാസികളുടെ നിരന്തരമായ സമരത്തെ തുടര്‍ന്ന് പല പദ്ധതികളും ചെല്ലാനത്ത് പരീക്ഷിക്കപ്പെട്ടു. എന്നാൽ പലവിധ കാരണങ്ങളാൽ ജിയോ സിന്തറ്റിക് ട്യൂബ് അടക്കമുള്ള ഈ പദ്ധതികൾ പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുടക്കി ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ പോവുകയാണ് സർക്കാർ. എന്നാൽ കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളെ ഈ പദ്ധതിയിൽ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം തുടരുകയാണ്. ഒപ്പം, വല്ലാർപ്പാടം തുറമുഖത്തിന്റെ ആഴം കൂട്ടൽ ചെല്ലാനത്തെ വീണ്ടും തകർക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. കേരളീയം ഗ്രൗണ്ട് റിപ്പോർട്ട്.
റിപ്പോർട്ട്: കെ.ആർ ധന്യ
ക്യാമറ: കെ.എം ജിതിലേഷ്
എഡിറ്റ്: അനസ് കയനിക്കൽ
വീഡിയോ ഇവിടെ കാണാം: