ഔദ്യോഗിക വിദ്യാഭ്യാസരീതിയിൽ നിന്നും വ്യത്യസ്തമായി അറിവ് പകരുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ തുടങ്ങിയ പ്രസ്ഥാനമാണ് കുക്കു ഫോറസ്റ്റ് സ്കൂൾ. തമിഴ്നാട്ടിലെ തിരുവണ്ണമലൈ ജില്ലയിലെ ശിങ്കാരപേട്ടയിൽ 2004 ൽ സ്ഥാപിതമായ കുക്കു ഫോറസ്റ്റ് സ്കൂൾ ഒരു പരമ്പരാഗത സ്കൂൾ സംവിധാനമല്ല. ബദൽ വിദ്യാഭ്യാസം, പരിസ്ഥിതി, സുസ്ഥിരത, ജൈവകൃഷി എന്നിങ്ങനെ പല മേഖലകളിലേക്ക് കുക്കുവിന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നു. ശിങ്കാരപേട്ടയിലെയും സമീപ ഗ്രാമങ്ങളിലെയും സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കിടയിലാണ് കുക്കു ഫോറസ്റ്റ് സ്കൂളിന്റെ പ്രവർത്തനങ്ങൾ മുഖ്യമായും നടക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും നിരവധി സന്നദ്ധപ്രവർത്തകർ കുക്കുവിൽ എത്തുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നു. കുക്കുവിനെ പരിചയപ്പെടാം.
വീഡിയോ ഇവിടെ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

