ഏത് നുണയും ആവർത്തിച്ചുകൊണ്ടേയിരുന്നാൽ അത് സത്യമായിത്തീരും എന്ന് കേൾക്കാത്തവരുണ്ടാകില്ല. നാം കേൾക്കുന്ന സത്യങ്ങൾ മാത്രമല്ല നാം പറയുന്ന സത്യങ്ങളും ഇത്തരത്തിൽ ആവർത്തിക്കപ്പെട്ട നുണകളായിരിക്കാം. ശരിയാണോ എന്ന് ഉറപ്പു വരുത്താതെ നാം പങ്കുവെക്കുന്ന തെറ്റായ വിവരങ്ങളിലൂടെയും വ്യാജവാർത്തകളിലൂടെയും അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും പലതരം പ്രൊപഗണ്ടകളുടെ ഭാഗമായിത്തീരുന്നു. കല എന്ന മാധ്യമത്തിലൂടെ ഈ പ്രൊപ്പഗണ്ടയെ സമർത്ഥമായി ഉപയോഗിച്ച ചരിത്രം ഫാസിസം സമർത്ഥമായി തുടരുകയാണ്.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ