അരാഷ്ട്രീയ ഭാഷ

പൊതുബോധത്തിൻ്റെയും ഒളിപ്പിച്ച സാമൂഹ്യ മേൽക്കോയ്മാ ബോധത്തിൻ്റെയും രഹസ്യ ജനാലയിലൂടെ ഭാഷ ചിലപ്പോൾ പുറത്ത് കടക്കും. ഒരു നടൻ എന്നതിനെക്കാൾ കോർപ്പറേറ്റ് മുതലാളിമാരുടെ പരസ്യ പ്രത്യക്ഷതയാണിപ്പോൾ ബച്ചനെന്ന് നമുക്കെല്ലാം ഇന്നറിയാം.

ഇനി ഇന്ദ്രൻസ് : വൈകിയാണെങ്കിലും ദേശീയ-ദേശാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ നടനാണിപ്പോൾ ഇന്ദ്രൻസ്.  ഏറെക്കുറെ കാൽ നൂറ്റാണ്ടിലധികം കാലം ബോഡി ഷെയ്മിങ്ങ് എന്ന തിന്മയെ ഉപയോഗിച്ച് വില കുറഞ്ഞ ഹാസ്യനടനാക്കി ഇന്ദ്രൻസിനെ മൂലയ്ക്കിരുത്തിയവരാണ് നമ്മൾ. ഭാഗ്യവശാൽ മലയാള സിനിമയിലെ ഒരു പറ്റം കലാകാരന്മാർ പൊതുബോധതിന്മയ്ക്കെതിരെ ഉച്ചത്തിൽ ചിന്തിച്ചുണ്ടായ സിനിമാ അന്തരീക്ഷത്തിൻ്റെ വെളിച്ചമാണ് ഇന്ദ്രൻസിൻ്റെ ‘യഥാർത്ഥ ഉയര’ത്തെ നമുക്ക് കാട്ടിത്തന്നത്. ചതഞ്ഞ ഹാസ്യബോധത്തിനകത്ത് ഒളിപ്പിക്കേണ്ട ഒരാളായിരുന്നില്ല ഇന്ദ്രൻസ് എന്ന് വൈകിയെങ്കിലും മലയാളിയും, മലയാളസിനിമയും മനസ്സിലാക്കി. തെറ്റ് തിരുത്തുകയും ചെയ്തു. കാലം ഇങ്ങനെയെല്ലാം ചിന്താപരമായി മുന്നോട്ട് പോകുമ്പോഴും ഈ മാറ്റത്തെ ശ്രദ്ധിക്കുകയോ പഠിക്കുകയോ ചെയ്യാത്തതിനാൽ പറ്റിയ ഒരു അബദ്ധമായിട്ടാണ് വാസവൻ്റെ ഈ പ്രയോഗമെന്ന് കരുതേണ്ടിയിരിക്കുന്നു. വാക്കുകൾ നമ്മുടെ രാഷ്ട്രീയ പഠനത്തിൻ്റെയും പൊതുബോധത്തിൻ്റെയും സന്ദേശവാഹകർ കൂടിയാണല്ലോ.

Also Read